കടലിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ക്കാരന്‍ മത്സ്യം.
ട്യൂണ / ചൂര മത്സ്യം ആഗോള മത്സ്യ വിപണിയിൽ ചെമ്മീൻ കഴിഞ്ഞാൽ ഏറ്റവുമധികം വില്പനയുള്ള മീനാണ് ട്യൂണ ( ചൂര). Thunnus എന്ന ജെനുസ്സിൽപെട്ട എട്ടോളം ഇനം മീനുകൾക്ക് പൊതുവെ പറയുന്ന പേരാണ് ട്യൂണ. കുടുത, കേര, കുടുക്ക എന്നീ പേരുകളിലാണ് കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഈ മീൻ അറിയപ്പെടുന്നത്. വലിയ കണ്ണുകളും കടുംനീല നിറത്തിലുള്ള പുറംഭാഗവും വെള്ളിനിറവുമുള്ള ഈ മത്സ്യം ഉപ്പുവെള്ളത്തിലാണ് കഴിയുന്നത്. തുറന്ന സമുദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ട്യൂണമത്സ്യത്തെ കുറിച്ച് ചില കാര്യങ്ങൾ അറിയാം._ _കടലിലെ ഏറ്റവും വേഗതയേറിയ നീന്തൽക്കാരിൽ പ്രധാനിയാണ് ട്യൂണ. യെല്ലോഫിൻ ട്യൂണയാണ് കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ നീന്തുന്നത്._ _ഏറ്റവും ചെറിയ ഇനം ബ്ലാക്ക്ഫിൻ ട്യൂണയും ഏറ്റവും വലുത് അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണയുമാണ്. ഭക്ഷണത്തിനായി 3000 അടി താഴ്ചയിലേക്ക് ഇവയ്ക്ക് നീന്താൻ കഴിയുന്നു._ _ട്യൂണ മത്സ്യങ്ങൾ സാധാരണയായി 1 മുതൽ 2 മീറ്റർ വരെ നീളത്തിൽ വളരുന്നു. പസഫിക് ബ്ലൂഫിൻ ട്യൂണയ്ക്ക് 4 മീറ്റർ വരെ നീളമുണ്ടാകും. 800 കിലോഗ്രാം ഭാരവും ഉണ്ടാകും._ _ക്രിൽ...