ദക്ഷിനെശ്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ച് പാലം കേരളത്തിൽ എവിടെയാണ്.
കായലിന്റെയും , കടലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും , കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മിച്ചിരിക്കുന്ന പാലം ആണ് സംസ്ഥാനത്തെ ഏറ്റവും ഏറ്റവും നീളമേറിയ ബോ സ്ട്രിങ് ആര്‍ച്ച് പാലം. 146 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. കായംകുളം കായലിനു കുറുകെ 976 മീറ്റര്‍ നീളത്തില്‍ 13 മീറ്റർ വീതിയിൽ 29 സ്പാനുകളോടെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രധാന ആകര്‍ഷണമാണ് മധ്യഭാഗത്ത് 110 മീറ്റര്‍ നീളത്തിലുള്ള മൂന്നു ബോ സ്ട്രിങ് ആര്‍ച്ചുകള്‍. ഇംഗ്ലണ്ടില്‍നിന്ന് എത്തിച്ച മാക്ക് അലോയ് ബാര്‍ ഉപയോഗിച്ചാണ് പാലത്തിന്റെയും , ആര്‍ച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലം ഗതാഗതയോഗ്യമാകുന്നതോടെ വലിയ ടൂറിസം സാധ്യതകള്‍ക്കാണ് വഴിയൊരുങ്ങുക. കൊല്ലം, ആലപ്പുഴ ജില്ലകളെ അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാലമെന്ന പ്രത്യേകതയുമുണ്ട് ഈ പാലത്തിന്.
കൊല്ലം ജില്ലയിലെ ആലപ്പാട്പഞ്ചായത്തും , ആലപ്പുഴ ജില്ലയിലെ വലിയഴീക്കലും , അറബിക്കടലും , ടി എസ്കനാലും ചേരുന്ന അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാലം ഭാവിയിൽതീരദേശ ഹൈവേയുടെ ഭാഗമാകും.വലിയഴീക്കല്‍, അഴീക്കല്‍ ഗ്രാമങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ ഇടംപിടിക്കും. അഴീക്കൽ ബീച്ച്, ആയിരംതെങ്ങ് കണ്ടൽപാർക്ക് തുടങ്ങിയവയെ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുങ്ങും. അഴീക്കൽ ഹാർബർ വികസനവും , വേഗത്തിലാകും.പാലത്തിന്റെ മധ്യഭാഗത്തുനിന്ന് കടലിലെയും , കായലിലേയും കാഴ്ചകള്‍ ആസ്വദിക്കാനാകും. വലിയഴീക്കൽ –- അഴീക്കല്‍ യാത്രക്ക് 28 കിലോമീറ്റർ ദൂരമാണ് ലാഭിക്കാനാകുക. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ തൃക്കുന്നപ്പുഴ- വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനാകും. വലിയ മത്സ്യബന്ധന യാനങ്ങൾക്കും , പാലത്തിന്റെ അടിയിലൂടെ സുഖമമായി കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്‍റെ നിർമാണം നടക്കുന്നത്. ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് ആർച്ചിൽ 37 മീറ്റർ നീളമുള്ള 13 സ്‌പാനുകളും, 12 മീറ്റർ നീളമുള്ള 13 സ്‌പാനുകളും ഉൾപ്പെടെയാണ് പാലം നിർമിക്കുന്നത്. പാലത്തിൻ്റേ മധ്യഭാഗത്തുനിന്ന് നോക്കിയാല്‍ കടലിലെയും ,കായലിലലെയും കൗതുകക്കാഴ്ചകള്‍ കാണാന്‍ സാധിക്കും.
Comments
Post a Comment