ക്ഷമയുടെ നെല്ലിപലക കണ്ടു എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ. എന്നാൽ നെല്ലിപലക കണ്ടിട്ടുണ്ടോ..?!

പണ്ട് കിണർ നിർമ്മിക്കുമ്പോൾ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടിൽ അതിന്റെ ചുറ്റളവ് കണക്കാക്കി നെല്ലി മരം കൊണ്ട് ഉണ്ടാക്കി പിടിപ്പിച്ചിരുന്ന ഒരു വലയമാണിത്.

ഈ നെല്ലി പലകകൾ നെല്ലി കുറ്റികൾ കൊണ്ട് കിണറിന്റെ ഏറ്റവും അടിത്തട്ടിൽ ഉറപ്പിക്കുന്നു.

പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, വെള്ളത്തിന്‌ ഒരു പ്രത്യേക രുചി ലഭിക്കാനും ഉള്ള ഒരു മാർഗമായിരുന്നു ഇത്.

ഇവക്ക് ദീർഘക്കാലത്തെ ആയുസ്സുമുണ്ട്.

ഇപ്പോഴും വളരെ ചുരുക്കം ചിലർ കിണറിന്റെ അടിത്തട്ടിൽ ഇവ സ്ഥാപിക്കാറുണ്ട്.

കിണറിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളതിനാൽ ആണ് ക്ഷമയുടെ നെല്ലിപലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം...

അതായത്.. അങ്ങേ അറ്റം വരെ കണ്ടു എന്നർത്ഥം...!!!

Comments