രാജകുമാരി എന്ന ഗ്രാമം.
വശ്യമനോഹരമായ ഇടുക്കി ജില്ലയിലെ മനോഹരമായ ഗ്രാമമാണ് രാജകുമാരി.ഇടുക്കിയുടെ പൊന്നിന്‍കിരീടം തലയിലേറ്റി പ്രൗഡിയോടെ അതിഥികളെ വരവേല്‍ക്കുന്ന മിടുക്കികളിലൊന്നാണ് രാജകുമാരി ഗ്രാമം. നെടുംകണ്ടം ബ്ലോക്കിലുള്ള ഈ മനോഹര പ്രദേശത്തിന് ചുറ്റുമായി ശാന്തന്‍പാറ, ബൈസന്‍വാലി, ചിന്നക്കനാല്‍, രാജാക്കാട്, ഉടുമ്പന്‍ചോല, മൂന്നാര്‍, തുടങ്ങി സഞ്ചാരികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട അനവധി ഇടങ്ങളുണ്ട്. എന്നാല്‍ അധികമാരുടെയും കണ്ണില്‍പ്പെടാതെ കിടക്കുന്ന ഒട്ടേറെ വശ്യമനോഹാരിതയാര്‍ന്ന സുന്ദരപ്രദേശങ്ങളും രാജകുമാരിയില്‍ ഒളിഞ്ഞിരിപ്പുണ്ട് മനോഹരമായ പാടശേഖരങ്ങളും, കുന്നിന്ചെരുവുകളും ഏലത്തോട്ടങ്ങളും അടങ്ങുന്ന മനോഹരമായ ഗ്രാമം. സഞ്ചാരികൾ അധികം Explore ചെയ്യാത്ത ഒരുപാട് സ്ഥലങ്ങൾ ഇവിടുണ്ട്.
1. മുള്ളൻതണ്ട് മേട്.
ഓഫ് റോഡ് പ്രേമികൾക്ക് ഇതിലും നല്ല ഒരു Destination കണ്ടുപിടിക്കുക പ്രയാസമാണ്. 3 കിലോമീറ്ററോളം മാള കയറി എത്തുമ്പോൾ കാണാനുക പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ ആണ്.
2.ബി ഡിവിഷൻ
ഏലത്തോട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം. മാസ് കമ്പനിയുടെ ഏറ്റവും വലിയ തോട്ടങ്ങളിൽ ഒന്നാണ് ഇവിടുള്ളത്. വട്ടപ്പാറ അമ്പലം ഇതിനടുത്താണ്.
3.പ്ലെയിൻ പാറ
രാജകുമാരിയിൽ നിന്നു 4 കിലോമീറ്റർ സഞ്ചരിച്ചാൽ സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിലുള്ള പ്ലെയിൻപാറയിൽ എത്താം. പ്ലെയിൻപാറ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രവും യഥാര്‍ത്ഥകാഴ്ചയും തമ്മില്‍ അധികം അന്തരം കാണില്ല. ആകാശക്കാഴ്ചയില്‍, മലമുകളിൽ ലാൻഡ് ചെയ്ത ഒരു വിമാനത്തിന്‍റെ രൂപമാണ് ഈ പാറയ്ക്കുള്ളത്. അങ്ങനെയാണ് പ്രദേശവാസികള്‍ ഈ പാറയ്ക്ക് ആ പേരിട്ടത്.
വിമാനത്തിന്‍റെ ആകൃതിയുള്ള പാറയുടെ ചിറകുകള്‍ പോലെയുള്ള ഭാഗങ്ങള്‍ രണ്ടും ഇപ്പോള്‍ അടര്‍ന്നു വീണ നിലയിലാണ്. പാറമുകളില്‍ നിന്നാല്‍ പശ്ചിമഘട്ടത്തെ തഴുകിയെത്തുന്ന മന്ദമാരുതന്‍റെ തലോടലും മഞ്ഞിന്‍റെ കമ്പളം വിരിച്ചുറങ്ങുന്ന മലനിരകളുടെ കാഴ്ചയും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക.
4. രാജകുമാരിയുടെ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരാധനാലായമാണ് ഈ പള്ളി. പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രം. രാജകുമാരി എത്തുന്നവർ ഒഴിവാക്കാനാവാത്ത സ്ഥലം. പഴമയുടെ പ്രൗഢി ഉള്ള പഴയ പള്ളിയും പുതിയ പള്ളിയും കണ്ട് മടങ്ങാം.
Comments
Post a Comment