ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മാറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ ഇന്നും പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ എളുപ്പത്തില്‍ ആധാറിലെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനായി യു.ഐ.ഡി.എ.ഐ(UIDAI) പോര്‍ട്ടലിലെ ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ വിലാസമോ മറ്റ് വിശദാംശങ്ങളോ എളുപ്പത്തില്‍ അപ്ഡേറ്റ് ചെയ്യാം. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റാന്‍ താഴെപ്പറയുന്ന ഘട്ടങ്ങള്‍ കൃത്യമായി പിന്‍തുടരണം. ▪ https://ask.uidai.gov.in എന്നതില്‍ UIDAI ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ▪ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ ഇവിടെ നല്‍കുക. ▪ ക്യാപ്ച കോഡ് നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കണം. ▪ OTP അയയ്ക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ▪ നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക. ...
Posts
Showing posts from November, 2021
- Get link
- X
- Other Apps
ഉജാലയെ വിജയ സംരംഭമാക്കി മാറ്റിയ 15 ഘടകങ്ങള്‍ ഇവയാണ്. ഉജാല തുടങ്ങുമ്പോള്‍ രാമചന്ദ്രന്റെ മുടക്കുമുതല്‍ 5000 രൂപയായിരുന്നു. അന്ന് വന്‍തോതില്‍ മൂലധനവും ആവശ്യമായിരുന്നില്ല. അഴുക്കാണ് തന്റെ ശത്രുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെതിരെ പോരാട്ടം നടത്തുന്ന ശുഭ്രവസ്ത്രധാരിയായ രാമചന്ദ്രന്‍ ശത്രുസംഹാരത്തിനായി ആവിഷ്‌കരിച്ചത് തനതായ ഉല്‍പ്പന്നങ്ങളാണ്. ആദ്യം അലക്കിയ വെള്ള വസ്ത്രങ്ങളിലെ അവശേഷിക്കുന്ന അഴുക്കിനെ അകറ്റി വെണ്‍മ കൂട്ടാന്‍ ഉജാല. അതിനുശേഷം അഴുക്കിനെ തുരത്താന്‍ സോപ്പും സോപ്പുപൊടിയും.* *അതിനും ശേഷം വസ്ത്രത്തിന്റെ വടിവ് നിലനിര്‍ത്താന്‍ സ്റ്റിഫ് ആന്‍ഡ് ഷൈന്‍, വസ്ത്രങ്ങള്‍ അലക്കിത്തരാന്‍ ‘ഫാബ്രിക് സ്പാ’ ലോണ്‍ട്രി സര്‍വീസ്.* *അങ്ങനെയങ്ങനെ കേവലം ഒരു സ്വയം തൊഴില്‍ സംരംഭമായി തുടങ്ങിയ ജ്യോതി ലബോറട്ടറീസ് ഇന്ന് ഇന്ത്യയിലെ 33 ലക്ഷം കടകളില്‍ വില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളാണ്.* *നാല് ലക്ഷം കടകളില്‍ കൂടി ഉല്‍പ്പന്നങ്ങളെത്തിയാല്‍ വിതരണ ശൃംഖലയുടെ കാര്യത്തില്‍ ഹിന്ദുസ്ഥാന്‍ ലിവറിനൊപ്പമെത്തും ജ്യോതി ലാബ്. കേവലം 5000 രൂപയുടെ മുടക്കുമുതലില്‍ ഉജാലയെന്ന 3.25 രൂപ വിലയുള്ള ഉല്‍പ്പന്നവുമായി...
ബൈസെപ് കൊണ്ട് ആപ്പിൾ ഉടച്ച് റെക്കോര്‍ഡ് നേടി യുവതി.(Most apples crushed with the bicep in one minute 💪🍎 10 by Linsey Lindberg – AKA Mama Lou )
- Get link
- X
- Other Apps
ഒരുമിനിറ്റിനുള്ളിൽ പരമാവധി ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച് ഗിന്നസ് വേൾഡ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ യുവതി. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർഗ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു യുവതിയുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈസെപ് കൊണ്ട് ആപ്പിൾ ഉടയ്ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരുമിനിറ്റിനുള്ളിൽ പരമാവധി ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച് ഗിന്നസ് വേൾഡ് റെക്കോഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ യുവതി. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർഗ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ബൈസെപ്പിനിടയിൽ ആപ്പിൾ വച്ച് ഉടയ്ക്കുന്ന ലിന്‍സെയുടെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക പേജിലൂടെയാണ് പ്രചരിക്കുന്നത്. ഒരുമിനിറ്റിനുള്ളിൽ പത്ത് ആപ്പിളുകൾ ബൈസെപ് കൊണ്ട് ഉടച്ച ലിൻസെ എന്നു പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. മുമ്പ് ഒരുമിനിറ്റിനുള്ളിൽ പരമാവധി ടെലിഫോൺ ഡയറക്ടറികൾ കീറിയ റെക്കോഡും ലിൻസെയ്ക്ക് ലഭിച്ചിരുന്നു. ആയിരം പേജുള്ള അഞ്ച് ടെലിഫോൺ ഡയറക്ടറികളാണ് ലിൻസെ ഒരുമിനിറ്റിനുള്ളിൽ കീറിയത്.
- Get link
- X
- Other Apps
നവംബർ 14 ലോക പ്രമേഹദിനം നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത് ആരംഭം ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു. പ്രശ്നത്തിന്റെ വ്യാപ്തി ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്ക...
- Get link
- X
- Other Apps
നവംബർ -14 ഇന്ന് ശിശുദിനം- കുട്ടികളുടെ ചാച്ചാജി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്. റോസാപ്പൂ അപ്പുപ്പന്‍ ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കൂട്ടുകാര്‍ക്ക്...
- Get link
- X
- Other Apps
എന്താണ് ബേബി ഡാം? മരങ്ങള്‍ ഭീഷണിയാകുന്നതെങ്ങനെ?പെരിയാർ പാട്ടക്കരാർ എന്താണ്?മുല്ലപ്പെരിയാറിന്റെ ചരിത്രം എങ്ങനെയാണ്? മുല്ലപ്പെരിയാർ ഡാം എന്ന് കേൾക്കുമ്പോഴേ കേരളത്തിന്റെ നെഞ്ചിടിപ്പ് ഉയരും. എന്നാൽ ഈ നെഞ്ചിടിപ്പിന്റെ ഉത്ഭവ കേന്ദ്രം മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടല്ല, തൊട്ടടുത്ത് നിൽക്കുന്ന ബേബി ഡാമാണ് എന്നതാണ് സത്യം. പേരു പോലെ അത്ര ‘ബേബി’ അല്ല ബേബി ഡാം. അതുകൊണ്ടുതന്നെയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ ഏതു മാർഗവും സ്വീകരിക്കാൻ തമിഴ്നാട് മുന്നിട്ടിറങ്ങുന്നത്. ബേബി ഡാം സുരക്ഷിതമാക്കിയാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കിയാലും ഒന്നും പേടിക്കാനില്ലെന്നാണ് തമിഴ്നാടിന്റെ വാദം. മുല്ലപ്പെരിയാറിൽ ഏറ്റവും അപകടഭീഷണി നേരിടുന്നത് ബേബി ഡാമാണ്. അടിത്തറയില്ലാതെ വെറും മൂന്ന് അടി മാത്രം കോൺക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയതാണ് ബേബി ഡാം എന്നറിയുമ്പോഴാണ് ഭീഷണി എത്ര വലുതെന്ന് മനസ്സിലാകുന്നത്. തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. ഈ നദിയിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് ...
- Get link
- X
- Other Apps
ഇന്ത്യയിലെ ആദ്യ പെന്റഗൺ (പഞ്ചഭുജ:അഞ്ചു വശങ്ങളോടു കൂടിയ) ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? കായംകുളത്തു നിന്നും കണ്ടല്ലൂർ വഴി കൊച്ചിയുടെ ജെട്ടി പാലം ജംക്‌ഷനിലേക്കുള്ള പാത. തൊണ്ടും , കയറും , കക്കയും കൊച്ചിയിലെത്തിക്കാനായി കേവുവള്ളങ്ങൾ ഏറെ കാത്തുകിടന്ന ജെട്ടി കടവ് ജംക്‌ഷൻ. ഇടത്തേക്കു തിരിഞ്ഞാൽ വലിയഴീക്കൽ 4.5 കിലോമീറ്റർ എന്നു സൂചിപ്പിക്കുന്ന ദിശാബോർഡ്. കായലും , കടലും അതിർവരമ്പിട്ട റോഡ്. ആറ് ഇടക്കാലുകളിലായി കുടനിവർത്തി നിൽക്കുന്ന ചീനവലകൾ. കാഴ്ചകൾക്ക് പഞ്ഞമില്ലാത്ത വലിയഴീക്കലിൽ സഞ്ചാരികൾക്കും കടൽ യാത്രികർക്കും പുത്തൻ കാഴ്ചാനുഭവം ഒരുക്കി അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) രാജ്യത്തെ ആദ്യ ലൈറ്റ് ഹൗസ്. ഈ ലൈറ്റ്ഹൗസിന് പ്രത്യേകതകളേറെയാണ്.ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തേതാണിത്.41.26 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണു ലൈറ്റ്ഹൗസ് ടവർ നിർമിച്ചിട്ടുള്ളത്. കരയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ( 51 കിലോമീറ്ററോളം) ദൂരം വരെ പ്രകാശ സൂചന ലഭിക്കുന്ന സംവിധാനങ്ങൾ. ഉദയാസ്തമയങ്ങൾക്ക് അനുസരിച്ചു ഓരോ മാസവും മാറുമെങ്കിലും സാധാരണയായി ദിവസവും രാത്രി 7 മുതൽ രാവിലെ 6.15 വരെ പ്രവർത്തന സമയം. കപ്പലുക...
- Get link
- X
- Other Apps
പാമ്പ് കടിയേറ്റാൽ ചികിത്സയുള്ള ആശുപത്രികളുടെ ലിസ്റ്റ്; ഒന്ന് മനസിൽ വെച്ചോളൂ,ആവശ്യം വന്നാലോ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്: തിരുവനന്തപുരം ജില്ല 1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് 2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി, തിരുവനന്തപുരം 4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര 5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര 6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം 7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്. കൊല്ലം ജില്ല 1. ജില്ലാ ആശുപത്രി, കൊല്ലം 2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി 6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം 12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം. പത്തനംതിട്ട ജില്ല 1. ജനറൽ ആശുപത്രി, പത്തനംതിട്ട 2. ജനറൽ ആശുപത്രി, അടൂർ 3. ജനറൽ ആശുപത്രി, തിരുവല്ല 4. ജില്ലാ ആശുപത്രി, കോഴഞ്ചേരി 5...
- Get link
- X
- Other Apps
പൂര്‍ണമായും തിരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയിൽ ഒന്നാണ് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ്. വെസ്റ്റ് വിര്‍ജിനിയയിലെ ഗ്രീന്‍ബാങ്കിലാണ് ഈ ദൂരദര്‍ശിനിയുള്ളത്. 1991 ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2000 ഓഗസ്റ്റ് 22 നാണ് പൂര്‍ത്തീകരിച്ചത്. 100 മീറ്ററാണ് ഡിഷിന്റെ വ്യാസം. 7854 ചതുരശ്രമീറ്ററാണ് ദൂരദര്‍ശിനിയുടെ കളക്ടിങ് ഏരിയ. ജ്യോതിശാസ്ത്ര ഗവേഷണമേഖലയിലാണ് ഈ ദൂരദര്‍ശിനിയുടെ സംഭാവന കൂടുതലുള്ളത്. അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ അറേ (ALMA), വെരി ലാര്‍ജ് അറേ (VLA) വെരി ലോംഗ് ബേസ്‌ലൈന്‍ അറേ (VLBA) എന്നീ ദൂരദര്‍ശിനികളുമായി ചേര്‍ന്നാണ് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് പ്രവര്‍ത്തിക്കുന്നത്. 450 അടി ഉയരമുള്ള ഈ ദൂരദര്‍ശിനിയുടെ ഭാരം 8500 ടണ്‍ ആണ്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള പള്‍സാറുകള്‍, ക്വാസാറുകള്‍ പോലെയുള്ള ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. റേഡിയോ തരംഗങ്ങള്‍ക്കുപുറമേ മൈക്രോവേവ് തരംഗദൈര്‍ഘ്യത്തിലും പ്രപഞ്ചനിരീക്ഷണം നടത്താന്‍ ഈ ദൂര്‍ദര്‍ശിനിയ്ക്കു കഴിയും. യു.എസിലെ നാഷണല്‍ റേഡിയോ ആസ്‌ട്രോണമി ഒബ...
- Get link
- X
- Other Apps
കറൻസിനോട്ടുകൾ:അച്ചടിക്കുന്നത്.....? നമ്മുടെ കറന്‍സി നോട്ട് അച്ചടിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് എന്നു ചോദിച്ചാല്‍, കടലാസ് എന്നാകും നാം സ്വാഭാവികമായും ഉത്തരം നല്‍കുക. എന്നാല്‍ യഥാര്‍ത്ഥ ഉത്തരത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ഏറെക്കാലത്തെ ഈടു നില്‍പ്പ് പ്രതീക്ഷിച്ചാണ്. അതിനാല്‍ തന്നെ ഇവയുടെ അച്ചടിയില്‍ റിസര്‍വ് ബാങ്ക് വലിയ കരുതലാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് പെട്ടന്ന് നശിച്ച് പോകാന്‍ സാധ്യതയുള്ള കടലാസില്‍ അല്ല കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. പിന്നെയോ, ഇത് കോട്ടൺ ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് കോട്ടണ്‍ തുണിയിലാണ് എന്ന് കേട്ട് അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ മാത്രമല്ല ഈ രീതി പിന്തുടരുന്നത്, ലോകത്തെ മറ്റനേകം രാജ്യങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. കോട്ടൺ എങ്ങനെ നോട്ടാകും? എങ്ങനെയാണ് കോട്ടണ്‍ കടലാസിന് സമാനമായ രൂപത്തിലേക്ക് മാറ്റുന്നത് എന്നല്ലേ? നോട്ട് നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം സമവാക്യമാണ് ഇതിന് പിന്നിലുള്ളത്. കറൻസി നോട്ടുകള്‍ക്കായി ഉപയോഗിക്കുന്ന കോട്ടണ്‍ കടലാസുകള്‍ നിര്‍മ...
- Get link
- X
- Other Apps
നിങ്ങളുടെ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടോ? നിങ്ങളുടെ ഫോണ്‍ നിര്‍ബന്ധപൂര്‍വം വാങ്ങാനും മെസേജുകളടക്കം പരിശോധിക്കാനും പൊലീസിന് അധികാരമുണ്ടോ?. ഇല്ലെന്നാണ് പല നിയമവിദഗ്ദരും പറയുന്നത്.ഏതെങ്കിലും കേസിന്റെ അന്വേഷണത്തിനിടെ പൊലീസിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നതിന്റെ കാരണങ്ങളുള്ള രേഖകള്‍ സഹിതം ആകാമെന്ന് മാത്രം. ഈയടുത്തു നടന്ന പല കേസുകളിലും വാട്‌സ്‌ആപ്പ് ചാറ്റുകളായിരുന്നു പൊലീസ് തെളിവായി സമര്‍പ്പിച്ചിരുന്നത്. ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസിലും ഹിന്ദി നടി രേഖ ചക്രവര്‍ത്തിയുടെ കേസിലും ഇതായിരുന്നു പൊലീസ് രീതി. ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരെയും ഡല്‍ഹി കലാപക്കേസിലെ മറ്റുള്ളവര്‍ക്കെതിരെയും ഇതേ രീതി ഉപയോഗിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് വേട്ടക്കായെന്ന പേരില്‍ ഹൈദരാബാദില്‍ ജനങ്ങളെ തടഞ്ഞുനിര്‍ത്തി പൊലീസ് അവരുടെ ഫോണുകള്‍ പരിശോധിക്കുന്ന ദൃശ്യം പ്രചരിച്ചിരുന്നു. ഈ നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഗവേഷകന്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ പലരുടെയും മനസ്സില്‍ പൊലീസിന്റെ അധികാരത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിട്ട...
- Get link
- X
- Other Apps
എല്ലാ പെട്രോള്‍ പമ്പുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ചിഹ്നം കാണാം.പെട്രോള്‍ പമ്പിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമോ? എണ്ണിയാലൊടുങ്ങാത്ത അതിസൂക്ഷ്മമായ വൈദ്യുത ഘടകങ്ങളാണ് മൊബൈല്‍ ഫോണിനുള്ളില്‍. നെറ്റ്‌വര്‍ക്ക് ടവറുകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇവയുടെ ലക്ഷ്യം. വൈദ്യുതകാന്ത തരംഗങ്ങള്‍ (Electromagnetic Waves) മുഖേനയാണ് മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനവും.ഈ തരംഗങ്ങള്‍ ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സിയ്ക്കുള്ളിലൂടെ (Radio Frequency) സഞ്ചരിക്കുമ്പോള്‍ ഫോണ്‍ കോളുകള്‍ സാധ്യമാവും. അതുകൊണ്ടു കോള്‍ വരുമ്പോള്‍/ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നും പുറത്തുവരുന്ന തരംഗങ്ങള്‍ തീപ്പൊരി (Spark) സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അചേതന വൈദ്യുതിയാണ്(Static Electricity) യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. വിരളമെങ്കിലും അചേതന വൈദ്യുതി ചെറിയ തീപ്പൊരികള്‍ക്ക് കാരണമായി ഭവിക്കാം. വാഹനത്തില്‍ ഇന്ധനം ന...
എന്താണ് സെൻസർ ബോർഡ് ?
- Get link
- X
- Other Apps
അശ്ലീല ചിത്രങ്ങൾക്ക് മാത്രമാണോ ‘എ’ സർട്ടിഫിക്കറ്റ് നൽകുന്നത്?ഏതൊക്കെ സെൻസർ സർട്ടിഫിക്കറ്റുകൾ ആണ് നിലവിലുള്ളത്? ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്. അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന പ്രക്രീയ. അടുത്ത കാലത്ത് ചലച്ചിത്ര രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയേതെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാൻ ഒരുത്തരമേയുള്ളൂ : “സെൻസർ ബോർഡ്“. നിർമ്മാതാക്കൾക്ക് മുടക്കു മുതൽ തിരികെ കിട്ടാത്തതോ , തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ കഴിയാത്തതോ , വിവിധ ചലച്ചിത്ര സംഘടനകൾ തമ്മിൽ കലഹിക്കുന്നതോ അല്ല ഇവിടുത്തെ പ്രശ്നം. എന്തിനും ഏതിനും സെൻസർ ബോർഡാണ് പ്രശ്നം. സെൻസർ ബോർഡ് ചലച്ചിത്ര പ്രവർത്തകർക്കും , സിനിമാസ്വാദകർക്കും ഒരു പ്രശ്നമാകാൻ തുടങ്ങിയിട്ട് കുറച്ച് വർഷമായിട്ടേയുള്ളൂ. പണ്ടുകാലം മുതലേ ബീ ഗ്രേഡ് സിനിമകൾക്ക് ആയിരിക്കും ആദ്യമായി ” എ പടം ” എന്ന് നമ്മൾ മലയാളികൾ പറഞ്ഞു തുടങ്ങിയത്. മലയാളിയുടെ ആ ഒരു കെട്ട് ഇന്നും വിട്ടുമാറിയിട്ടില്ല. ഇന്ന് ഒരു സിനിമയ്ക്ക് ” എ സർട്ടിഫിക്കറ്റ് ” കിട്ടിയാൽ ഭൂരിഭാഗം ആളുകളും ചോദിക്കുക എ...
വീട്ടിൽ എലിശല്യമുണ്ടോ?
- Get link
- X
- Other Apps
എലിയെ തുരത്താനുള്ള ചില നാടൻ വഴികളിതാ… വീട്ടുസാധനങ്ങൾ ഒന്നൊന്നായി കരണ്ടുതിന്നുന്നതിൽ തീരുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങൾ. ഇതിനെല്ലാമുപരി ഇവ പരത്തുന്ന രോഗങ്ങളെയാണ് ഏറ്റവുമധികം പേടിക്കേണ്ടത്. ഏതാണ്ട് ഇരുപതിലധികം രോഗങ്ങൾക്ക് എലികൾ കാരണക്കാരാകുന്നുണ്ട് എന്നാണ് കണക്ക്. വീട്ടിൽ എലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീട്ടിൽ എലി ശല്യം ശ്രദ്ധയിൽപ്പെട്ടാൽ അത് കണ്ടുതുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. എലിയെ തുരത്താനുള്ള ചില മാർഗങ്ങളിതാ.. ശീമക്കൊന്നയും ഗോതമ്പും ശീമക്കൊന്നയുടെ ഇലയും തണ്ടും തൊലിയും ഗോതമ്പുമണികളും കൂടി പുഴുങ്ങുക, ഒരു ദിവസം പുളിച്ചതിനു ശേഷം തണലത്തിട്ട് ഉണക്കി വയ്ക്കുക. വീട്ടിൽ എലി പെരുമാറുന്ന സ്ഥലം കണ്ടെത്തണം. എലികൾ ചുമരോട് ചേർന്നാണ് ഓടി നടക്കുന്നത്. പോകുന്ന വഴിയിൽ കാഷ്ഠവും കാണും.സന്ധ്യാസമയത്ത് എലി വരുന്ന വഴിയിൽ ഈ ഗോതമ്പുമണികൾ വിതറുക. രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിക്കുക. ഇങ്ങനെ എലികളെ പൂർണമായി വീട്ടിൽ നിന്നും തുരത്താം. അരിയും പാരസെറ്റമോൾ ഗുളികയ...