Posts

ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്ന ദൃശ്യം.

ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം പുറത്ത്.വിനോദസഞ്ചാരത്തിനെത്തിയ ആളുകളിലാരോ പകര്‍ത്തിയ വീഡിയോ ആണിത്. പാലത്തില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. വായനലോകം വാർത്തകൾ അറിയാൻ.

ക്യാമറയില്‍ ഗൂഗിൾ പിക്സൽ 7 പ്രോ തന്നെ താരം; ഐഫോണ്‍ 14 പ്രോയെ കടത്തിവെട്ടി.!

ദില്ലി: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 7 പ്രോ. ടെൻസർ G2 SoC നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണ്‍ പിക്സൽ 7 പ്രോ ആപ്പിളിന്‍റെ ഐഫോൺ 14 പ്രോയെ മറികടന്നാണ് DxOMark ക്യാമറ റാങ്കിംഗിലെ മികച്ച സ്മാർട്ട്‌ഫോണായി മാറിയത്. ഐഫോൺ 14 പ്രോയ്ക്ക് DxOMark-ൽ 146 പോയിന്റുകളും ഐഫോണ്‍ 14 പ്രോ മാക്സിന് 149 പോയിന്റുകളുമാണ് ലഭിച്ചത്. മൊത്തത്തിൽ 147 പോയിന്റുകളാണ് ഗൂഗിൾ പിക്സൽ 7 പ്രോ നേടിയത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയുൾപ്പെടെ ബാക്കിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഗൂഗിൾ പിക്സൽ 7 പ്രോയ്ക്ക് സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 148 പോയിന്റും സൂമിന് 143 പോയിന്റും വീഡിയോയ്ക്ക് 143 പോയിന്റും ലഭിച്ചു. ബൊക്കെയിൽ 70 ഉം പ്രിവ്യൂവിൽ 74 ഉം സ്കോർ ചെയ്തു.  ഫോട്ടോയിലെ എക്‌സ്‌പോഷറിന് 113 പോയിന്റും കളറിന് 119 പോയിന്റും ലഭിച്ചു. നല്ല കോൺട്രാസ്റ്റ് ബാക്ക്‌ലിറ്റ് പോർട്രെയ്‌റ്റ് സീനുകൾ, ഫോട്ടോകളിലും വീഡിയോകളിലും വേഗതയേറിയതും കൃത്യവുമായ ഓട്ടോഫോക്കസ് എന്നി...

എന്താണ് നരബലി ?.

നരബലി എന്നത് ഒരു ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ്. സാധാരണയായി ദൈവത്തെ പ്രീതിപ്പെടുത്താൻ, ഭരണാധികാരികൾക്കായി, പുരോഹിതരുടെ നിർദേശപ്രകാരം, മരിച്ച പൂർവ്വികരുടെ ആത്മാക്കളെ പ്രീതിപ്പെടുത്താൻ എന്നിങ്ങനെയാണ് നരബലികൾ ചെയ്യുന്നത്. ചില ഗോത്ര സമൂഹങ്ങളിൽ നരബലി ആചാരത്തിന്റെ ഭാ​ഗമാണ്.  *ദേവതാപ്രീതി,  *ഭൂമിയുടെ ഫലപുഷ്ടി വർധിപ്പിക്കുന്നതിന്, *അമാനുഷിക ശക്തികൾ സ്വായത്തമാക്കുന്നത്,  *മരണ ശേഷം സ്വർഗം ലഭിക്കുന്നതിന്,രോഗമുക്തി, *സന്താനഭാ​ഗ്യം,  *സമ്പത്തും ഐശ്വര്യവും വർധിപ്പിക്കാൻ തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നരബലി നടത്തിയിരുന്നത്. ചരിത്രത്തിലുടനീളം ഒട്ടുമിക്ക സംസ്കാരങ്ങളിലും നരബലി നില നിന്നിരുന്നതായി കാണാം. ചരിത്രാതീത കാലം മുതൽ പല മനുഷ്യ സമൂഹങ്ങളിലും നരബലി അനുഷ്ഠിച്ചിരുന്നു. പ്രാചീനകാലത്ത് അതിക്രൂരമായാണ് നരബലി നടത്തിയിരുന്നത്. ഇരുമ്പ് യുഗം (Iron Age) ആയപ്പോഴേക്കും (ബിസിഇ ഒന്നാം സഹസ്രാബ്ദം), ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. എന്നാൽ, അമേരിക്കയിലെ ചില ഭാ​ഗങ്ങളിൽ, അമേരിക്കയിലെ യൂറോപ്യൻ കോളനി വൽക്കരണം വ...

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾ പിറന്നത് ഇങ്ങനെ.

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് സിനിമാ ലോകം വലിയ ആഘോഷമാക്കിയ നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോള്‍ ഇരുവരും മാതാപിതാക്കള്‍ ആയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇരട്ട ആണ്‍ കുട്ടികള്‍ പിറന്ന വിവരം വിഘ്‌നേഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.വിവാഹം കഴിഞ്ഞ് നാല് മാസം ആയപ്പോഴേക്കും എങ്ങനെയാണ് കുഞ്ഞ് പിറന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പലരും ചോദിക്കുന്നത്. യഥാര്‍ഥത്തില്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് തന്നെ ഇരുവരും ചേര്‍ന്ന് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് വേണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള നിയമനടപടികളും ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഗര്‍ഭ ധാരണത്തിനു താല്‍പര്യമില്ലാത്തതിനാലാണ് നയന്‍സ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിഘ്‌നേഷ് ഭാര്യയുടെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.

മണ്ണിന്റെ ആരോഗ്യത്തിന് അസോള സസ്യം.

Image
മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ വേണ്ടി രാസവളങ്ങൾ ഉപയോഗിക്കുന്നത് സർവ സാധാരണമായി കഴിഞ്ഞു. കാർഷിക ഉൽപന്നത്തിന്റെ പോഷക മൂല്യക്കുറവ്, മലിനീകരണം, പ്രതികൂല പാരിസ്ഥിതിക ഫലങ്ങൾ എന്നിവ രാസവള പ്രയോഗത്തിലൂടെ സംഭവിക്കാറുണ്ട്. മനുഷ്യന്റെ ആരോഗ്യാവസ്ഥയിലും ആവാസവ്യവസ്ഥകളുടെ സന്തുലനത്തിലും അമിതമായ രാസവളപ്രയോഗം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രാസവളങ്ങൾക്ക് വിശ്വസനീയമായ ഒരു ബദലാണ് ജൈവവളങ്ങൾ. Read also : അസോളയെ കൂടുതൽ അറിയാം . ജൈവവളങ്ങളുടെ പട്ടികയിൽ സൂക്ഷ്മ ജീവികളെതന്നെ മണ്ണിൽ ചേർത്ത് മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ കഴിയുന്നവയാണ് ജീവാണു വളങ്ങൾ (Microbial Inoculants). ബാക്ടീരിയ, ​ഫംഗസ്, ആൽഗകൾ എന്നീ പ്രകൃതിദത്ത സൂക്ഷ്മ ജീവികളെയാണ് ഇതിന് ഉപയോഗിക്കുന്നത്. മണ്ണിനെ പുനരുജ്ജീവിപ്പിക്കാനും വിളവ് വർധിപ്പിക്കാനും ഇവ സഹായിക്കുന്നു. റൈസോബിയം ബാക്ടീരിയ അടങ്ങിയ ജീവാണുവളങ്ങൾ മണ്ണിലെ നൈട്രജൻ മൂലകത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. അസറ്റോ ബാക്ടർ, അസോസ് പെറില്ലം എന്നീ ബാക്ടീരിയകളും ജീവാണുവള നിർമാണത്തിന് ഉപയോഗിക്കുന്നവയാണ്. ജലസസ്യമായ അസോളയും ജീവാണു വളമാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന അസോളയിൽ അനബേന ...

അസോളയെ കുറിച്ച് കൂടുതൽ അറിയാം.

ആല്‍ഗയെപോലുള്ള ഒഴുകി നടക്കും പന്നച്ചെടിയാണ് അസോള വയലുകളിലും ആഴം കുറഞ്ഞ ജലാശങ്ങളിലും ഇവ വളരുന്നു.വളരെവേഗം പടര്‍ന്നു പിടിക്കുന്നു അസോള കാലീത്തീറ്റയായി / ആഹാരമായി പ്രോട്ടീന്‍സ് , ആമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, (വിറ്റാമിന്‍ A, വിറ്റാമിന്‍ B, 2 ബീറ്റാകരോട്ടിന്‍) വളര്‍ച്ചയെ സഹായിക്കുന്ന ധാതുക്കളായ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, പിത്തള, മഗ്നീഷ്യം, ഇവയാല്‍ സമൃദ്ധം ഉണങ്ങിയ അവസ്ഥയില്‍ 25-35 ശതമാനം പ്രോട്ടീന്‍, 10-15 ശതമാനം ധാതുക്കള്‍, 7-10 ശതമാനം ആമിനോ ആസീഡുകള്‍, ബയോ ആക്ടീവ് വസ്തുക്കളുടെ ബയോപോളിമറുകളും ഉണ്ട്. കാലികള്‍ക്ക് വേഗം ദഹിക്കും, കാരണം ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ ലിഗ്നിന്‍. മറ്റ് ഭക്ഷണത്തോടൊപ്പം കലര്‍ത്തിയോ, നേരിട്ടോ നല്‍കാവുന്നതാണ്. കോഴി, ആട്മാടുകള്‍, പന്നി, മുയല്‍ എന്നിവയ്ക്കും നല്‍കാം. അസോള ഉത്പാദനം. നടാനുള്ള പ്രദേശം പാഴ് ചെടികള്‍ മാറ്റി ഒരുക്കിയിടണം. ദീര്‍ഘ ചതുരാകൃതിയില്‍ ചുടുകട്ടകള്‍ ലംബമായി അടുക്കിവയ്ക്കണം. 2m x 2m വലിപ്പത്തിലുള്ള UV സ്റ്റബിലൈസ്ഡ് സില്‍പോളിന്‍ ഷീറ്റുകൊണ്ട് ചുടുകട്ടകള്‍ക്ക് മീതെ വിരിച്ചിടുക. ഇതിനു മുകളില്‍ 10-15 കിലോ അരിച്ചമണല്‍ ഒരേ ഘനത്തില്‍ വ...

ഒക്ടോബർ 2 ഗാന്ധിജിയുടെ 153 -ാം ജന്മവാർഷികം -ഗാന്ധിയെ അറിയാം.

Image
ഭാരതത്തിൽ അധികം പേരും ദാരിദ്ര്യരൂപത്തിൽ കിടന്നുഴലുന്നവരാണ്. അതിന്റെ പരിഹാരാർഥം എല്ലാവരും പതിവായി അരമണിക്കൂർ വീതമെങ്കിലും നൂൽ നൂൽക്കണം. വസ്ത്രങ്ങൾ അവനവൻ തന്നെയുണ്ടാക്കണം. തീണ്ടലും മദ്യപാനവും ഉപേക്ഷിക്കാത്ത കാലത്തോളം നാം കഷ്ടത അനുഭവിക്കേണ്ടി വരും. അതിനാൽ എല്ലാവരും തൽക്ഷണം തന്നെ ഈ രണ്ട് പാപകൃത്യങ്ങളെയും കൈവെടിയണം" -മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ ആലപ്പുഴയിലെ ഹരിപ്പാട് എന്ന പ്രദേശത്ത് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹമാണിത്. 1927 ഒക്ടോബർ പന്ത്രണ്ടിനായിരുന്നു ഗാന്ധിസന്ദർശനം. ഇന്ത്യയെ സ്വാ​ത​​ന്ത്ര്യത്തിലേക്ക് നയിച്ചത് ഗാന്ധിയായിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകിയതും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് മണ്ണൊരുക്കിയതും ഗാന്ധി തന്നെ. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ രണ്ട് അഹിംസ ദിനമായി ആചരിച്ചുവരുന്നു. അദ്ദേഹത്തിന്റെ ചര്യകളും സന്ദേശങ്ങളും ഈ പുതിയകാലത്ത് നമുക്ക് കരുത്താകണം. അദ്ദേഹത്തിന്റെ 153 -ാം ജന്മവാർഷികം ആചരിക്കുന്ന ഈസമയം അതിനുള്ള തുടക്കമാവട്ടെ. ഗാന്ധിജി കണ്ട സ്വപ്നം പട്ടിണിപ്പാവങ്ങൾക്കുപോലും ഇത് എന്റെ നാടാണ് എന്ന ബോധം ജനിപ്പിക്കുന്ന, ആ നാട് പടുത്തുയർത്തുന്നതിൽ അ...