വീട്ടിലെ നിലവിലുള്ള ഗേറ്റ് തനിയെ തുറക്കുകയും , അടയ്ക്കുകയും ചെയ്യുന്ന ഓട്ടമാറ്റിക് ഗേറ്റായി മാറ്റാൻ കഴിയുമോ?
യാത്ര കഴിഞ്ഞു വാഹനത്തിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാവർക്കും ഏറ്റവും മടിയുള്ള കാര്യമാണ് ഗേറ്റ് തുറക്കുക എന്നത്. ചെറിയ കാര്യമാണെങ്കിലും ആ സമയത്ത് വലിയ അധ്വാനമുള്ള ഏതോ പണിയാണെന്ന് നമ്മുടെ മനസ്സ് പറയുംപോലെ തോന്നും. തനിയെ തുറക്കുകയും , അടയ്ക്കുകയും ചെയ്യുന്ന ഓട്ടമാറ്റിക് ഗേറ്റുകൾ ഇപ്പോൾ കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു. എന്നാൽ നിലവിലുള്ള ഗേറ്റുകളിൽ തന്നെ ഓട്ടമേഷൻ നടത്താമെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ഓട്ടമാറ്റിക് ഗേറ്റുകൾ ഒരുക്കാൻ നിലവിലുള്ള ഗേറ്റുകൾ മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ല. പുതിയ ഓട്ടമാറ്റിക് ഗേറ്റ് വാങ്ങി സ്ഥാപിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ പഴയ ഗേറ്റിൽ ഓട്ടമേഷൻ നടത്താനാവും. ഗേറ്റ് ഓപ്പണറുകൾ ഉപയോഗിച്ച് മോട്ടോർ ഘടിപ്പിച്ചാണ് പരിഷ്കരിക്കുന്നത്. അധികം കാലപ്പഴക്കമില്ലാത്തവയും , ബലം ഉള്ളതുമായ ഗേറ്റുകളിലാണ് ഇത്തരത്തിൽ ഓട്ടമേഷൻ ചെയ്യാൻ സാധിക്കുന്നത്. ബലം കുറഞ്ഞ ഗേറ്റുകളിൽ ഓട്ടമേഷൻ നടത്തിയാൽ അധികകാലം നീണ്ടുനിൽക്കില്ല. സോഫ്റ്റ് വുഡിൽ നിർമ്മിച്ച ഗേറ്റാണെങ്കിൽ ഓട്ടമേഷനെക്കുറിച്ച് ആലോചിക്കാതിരിക്കുന്നതാവും ഉചിതം. സ്ലൈഡിങ് ഗേറ്റാണെങ്കിൽ ഗേറ്റ് നീക്കുന്നതിനുള്ള കൃത്യമായ...