1.5 അടി നീളം; ഇതാണ് 'ബാഹുബലി എ​ഗ് റോൾ

അടുത്തിടെ 'ബാഹുബലി പാനി പൂരി' തയ്യാറാക്കുന്ന തട്ടുകട ഉടമയുടെ വീഡിയോ നാം കണ്ടതാണ്. ഇപ്പോഴിതാ മറ്റൊരു ബാഹുബലി ഭക്ഷണമാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. സംഭവം ഒരു എ​ഗ് റോളാണ് . 


സാധാരണ വലുപ്പത്തിലുള്ളതല്ല, ഭീമൻ എ​ഗ് റോളാണിത്. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോളിന്‍റെ വീഡിയോ പ്രചരിക്കുന്നത്. നാസിക്കിൽ നിന്നുള്ള ഈ എ​ഗ് റോളിന്റെ നീളമാണ് അതിന്‍റെ പ്രത്യേകത. 1.5 അടിയാണ് എ​ഗ് റോളിന്റെ നീളം. വലിപ്പം കൊണ്ട് ബാഹുബലി റോൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 


ആറ് മുട്ടകളാണ് ഈ എ​ഗ് റോൾ തയ്യാറാക്കാനായി വേണ്ടത്. ഒപ്പം ചിക്കൻ കീമയും ചിക്കൻ മസാലയും ഉള്ളിയും കെച്ചപ്പും മറ്റുചില ചേരുവകളും കൂടി ചേര്‍ത്താണ് സംഭവം തയ്യാറാക്കുന്നത്. ബാഹുബലി റോൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണാം. 300 രൂപയാണ് ഒരു എഗ് റോളിന്‍റെ വില.

Comments