കാട്ടിലെ സിംഹ രാജൻ
കരുത്തിലും ക്രൗര്യത്തിലും ഒന്നാമനായ സിംഹത്തെ കാട്ടിലെ രാജാവെന്നു വിളിക്കുന്നതിൽ അതിശയോക്തിയൊന്നുന്മില്ല. തൻറെ മൂന്നിൽ അകപ്പെടുന്നവയുടെ അന്ത്യവിധികർത്താക്കളാകുന്ന മൃഗങ്ങളാണ് സിംഹങ്ങൾ. പ്രൗഢഗംഭീ രമായ ശരീരവും മുഴക്കമുള്ള ഗർജ്ജനവും ആരെയും ഭയപ്പെടുത്താൻ പോന്നവയാണ്.
സിംഹം.
നിബിഡവനങ്ങളിൽ ഘോരമായി അലറിക്കൊണ്ട് മറ്റു മൃഗങ്ങളുടെ ജീവനെടുക്കുന്ന സിംഹം കഥകളിലൂടെയും ചിത്രങ്ങളിലൂടെയും എല്ലാവർക്കും പരിചിതമാണ്. മനുഷ്യനെ ഇത്രയധികം പേടിപ്പെടുത്തുന്ന മറ്റൊരു മൃഗം ഉണ്ടോ എന്നുപോലും സംശയമാണ്. ക്രൗര്യത്തിൻ്റെ പ്രതീകങ്ങളായ സിംഹങ്ങൾ മനുഷ്യരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യാറുണ്ട്. പലപ്പോഴും മനുഷ്യന്റെ മോശമായ സമീപനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാട്ടിലെ രാജാവാണെങ്കിലും കുഴിമടിയനാണത്രെ സിംഹം മടിപിടിച്ചിരുന്നും വെയിൽ കാഞ്ഞുമാണ് മൂപ്പർ സമയം തള്ളിനീക്കുന്നത്. സാധാരണ പതിനാറു മുതൽ ഇരുപതു മണിക്കൂറുകളോളം ഇവ വിശ്രമിക്കാറുണ്ടത്രേ. മാംസഭുക്കുകളാണെങ്കിലും കുടുംബവ്യവസ്ഥയ്ക്ക് ഇവരുടെയിടയിൽ വലിയ പ്രാധാന്യമുണ്ട്. സിംഹങ്ങളുടെ കൂട്ടത്തെ പ്രൈഡ് എന്നാണ് വിളിക്കുക. ആൺസിംഹങ്ങൾ കുടുംബത്തിൻ്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് കാവലിരിക്കുന്നതും കാണാം. ആണിനെപോലെ തന്നെ ശക്തിയുള്ളവരാണ് പെൺസിംഹങ്ങളും.
വെളുത്ത സിംഹം
നമുക്ക് ഒട്ടും പരിചയമില്ലാത്ത സിംഹങ്ങളാണ് വെളുത്ത സിംഹങ്ങൾ വളരെ വിരളമായേ ഇവ കാണ പ്പെടുന്നുള്ളൂ. ഇവയുടെ അസാധാരണമായ നിറമാണ് അവയ്ക്ക് ഈ പേരുവരാൻ കാരണം. വളരെ ഭംഗിയുള്ള നിറമാണെങ്കിലും ആവാസവ്യവസ്ഥയ്ക്ക് ഈ നിറം ഒട്ടും യോജിക്കുന്നില്ല. വേട്ടയാടുമ്പോൾ ഒളിഞ്ഞിരിക്കാൻ ഈ നിറം സഹായകരമല്ല എന്നതാണിതിന്റെ അപാകത. ടിമ്പാവതി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വെളുത്ത സിംഹങ്ങൾ ഇപ്പോഴുമുണ്ട്. ഇവയുടെ - വെളുത്ത നിറത്തിന് കാരണം ഒരു പ്രത്യേക ജീനിൻ്റെ സാന്നിധ്യമാണ്.
സിംഹങ്ങളുടെ ചരിത്രം
ഏതാണ്ട് പതിനായിരം വർഷങ്ങൾക്ക് മുമ്പ് സിംഹങ്ങൾ ഒട്ടുമിക്ക വൻകരകളിലും ജീവിച്ചിരുന്നതായി ഫോസിൽ പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യൻ കാട് കൈയേറി തുടങ്ങിയതോടെ ആവാസവും ഇരയും അന്യമായിത്തീർന്ന സിംഹങ്ങൾ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങി. ഇന്ത്യയിൽത്തന്നെ ഗുജറാത്തിലെ ഗീർവനങ്ങളിൽ മാത്ര മാണ് ഇന്ന് സിംഹങ്ങൾ കാണപ്പെടുന്നത്.
ബ്രിട്ടീഷുകാരുടെ ദേശീയ ചിഹ്നം
നമ്മുടെ നാട്ടിൽ ഒട്ടേറെ ബാലകഥകളിലും പഞ്ചതന്ത്രം കഥകളിലും സ്ഥാനം പിടിച്ച സിംഹം ബ്രിട്ടീഷുകാരുടെ ദേശീയ ചിഹ്നമാണത്രേ. ചൈനയിൽ സിംഹങ്ങളില്ലെങ്കിലും അവിടുത്തെ കലകളിലും സിംഹങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്. ശക്തിയുടെയും അധികാരത്തിന്റെയും സാഹസികതയുടേയും ചിഹ്നമായിട്ടും സിംഹങ്ങളെ കരുതാറുണ്ട്. നമ്മുടെ അശോക സ്തംഭത്തിലും സിംഹരൂപം കാണുന്നു.
സടകുടഞ്ഞെണീറ്റ സിംഹസൗന്ദര്യം
സിംഹത്തെ മനസ്സിലാക്കാനുള്ള പ്രധാന അടയാളമായി നാം കരുതുന്ന ഒന്നാണതിൻ സട അഥവാ കുഞ്ചിരോമം. എന്നാൽ പെണ്ണിൽ നിന്നും വ്യത്യസ് തമായി ആണിനാണ് കുഞ്ചിരോമങ്ങൾ കാണപ്പെടുന്നത്. ഏകദേശം മൂന്ന് വയസ്സാവുമ്പോഴേക്കും ആൺ സിംഹങ്ങൾക്ക് കറുപ്പ് മുതൽ ഇളം നിറം വരെയുള്ള കുഞ്ചിരോമങ്ങൾ വളർന്നു തുടങ്ങും ഈ കുഞ്ചിരോമങ്ങളുടെ ഉപയോഗത്തെപറ്റിയുള്ള നിരീക്ഷണങ്ങൾക്കൊടുവിൽ ഗവേഷകർ ചെന്നെത്തിയിരിക്കുന്നത് കുഞ്ചിരോമങ്ങൾ എതിരാളിയുമായുള്ള സംഘട്ടനത്തിൽ ഇവയ്ക്ക് സംരക്ഷണം നൽകുന്നു എന്നാണ്.
ശാരീരിക സവിശേഷതകൾ
മഞ്ഞ കലർന്ന തവിട്ടുനിറമുള്ള ശരീരവും വെളുത്ത അടിവയറുമുള്ള സിംഹങ്ങൾക്ക് നീണ്ട വാലും വാലിന്റെ അറ്റത്ത് രോമക്കൂട്ടങ്ങളും കാണാം. ബലിഷ്ഠമായ കാലുകളും മാംസപേശികളും കാട്ടിലെ രാജാവിനെ കൂടുതൽ ശക്തനാക്കുന്നു.
കുഞ്ഞുങ്ങൾക്ക് ചാരനിറത്തിലുള്ള ശരീരവും അതിൽ നിറയെ തവിട്ട് അടയാളങ്ങളും ഉണ്ടായിരിക്കും. അവയുടെ കട്ടിയുള്ള രോമാവരണം ശത്രുക്കളുടെ കണ്ണിൽപെടാതെ സൂക്ഷിക്കാൻ സഹായിക്കുന്നു.
ആവാസവും സാമൂഹ്യവ്യവസ്ഥിതിയും
പുൽമേടുകളിലും കുറ്റിക്കാടുകളിലും നിബിഡമായ വനങ്ങളിലും ഉയരമുള്ള പർവ്വതങ്ങളിലും വരെ സിംഹത്തെ കാണാം. തനിച്ച് നടക്കാൻ ഇഷ്‌ടപ്പെടന്ന പൂച്ചവർഗ്ഗത്തിൽപ്പെട്ട സിംഹം അവയിൽ നിന്നു വ്യത്യസ്തമായി കൂട്ടമായാണ് സഞ്ചരിക്കുന്നത്. ഒരു കൂട്ടത്തിൽ പതിനഞ്ച് അംഗങ്ങളെങ്കിലും ഉണ്ടാവും. അമ്മമാർ, കുഞ്ഞുങ്ങൾ, ഒന്നോ രണ്ടോ ആൺസിംഹങ്ങൾ എന്നിവരാണ് ഒരു ഗ്രൂപ്പിലെ അംഗങ്ങൾ.
ഇരപിടിക്കുമ്പോഴും ശത്രുക്കളെ നേരിടുമ്പോഴും ഈ കൂട്ടായ്‌മ കാണാം. ഇരപിടിച്ചു കഴിഞ്ഞാൽ മുതിർന്നവയ്ക്ക് ആദ്യം. പെൺസിംഹവും കുഞ്ഞു ങ്ങളും പിന്നെ എന്ന രീതിയിലാണ് ഭക്ഷണം കവിളുകൾ പരസ്‌പരമുരുമ്മിയും വ്യത്യസ്‌ത ശബ്ദങ്ങളി ലൂടെയും ഇവ സാമൂഹ്യബന്ധം നിലനിർത്താറുണ്ട് ഒരു ഗ്രൂപ്പിലെ തലവനെ തോല്‌പിച്ച് സ്വയം നേതാവായി വരുന്ന ആൺസിംഹം ആ ഗ്രൂപ്പിലെ കുഞ്ഞുങ്ങളെ കൊല്ലാറുമുണ്ടെന്നും പറയുന്നു.
സിംഹത്തിന്റെ നായാട്ട്
വേട്ടയാടി ഇരപിടിക്കുന്ന മാംസഭുക്കാണ് സിംഹം. കുളമ്പുള്ള സസ്‌തനികൾ സീബ്രകൾ, കന്നുകാലികൾ,ചെറിയ മുയലുകൾ,ജിറാഫുകൾ എ നിവയെല്ലാം സിംഹത്തിൻ്റെ ആഹാരത്തിലുൾപ്പെടു ഇവയാണ്.
Whatsapp Group Invite Linkശക്തിയേറിയ തോളെല്ലും ബലിഷ്‌ഠങ്ങളായ മുൻകാലുകളുമാണ് വലിപ്പം കൂടുതലുള്ള ഇരകളെ കടിച്ചുകൊണ്ടുവരാൻ സഹായിക്കുന്നത്. ഇരയെ കണ്ടെത്തിയാൽ പതുങ്ങിയിരിക്കുകയും പിന്നീട് കാറ്റിന്റെ വേഗതയിൽ വന്ന് കീഴ്പ്പെടുത്തുകയും ചെയ്യുന്നു പിന്നിലൂടെ വന്ന് കഴുത്തിൽ കൂർത്ത കോമ്പല്ലുകൾ കുത്തിയിറക്കിയാണിവ ഇരയെ കൊല്ലുന്നത്.
സിംഹപ്രസവം
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രജനനകാലമാണ് സിംഹങ്ങളുടേത് എങ്കിലും മഴക്കാലത്താണ് പ്രജനനം കൂടുതൽ നടക്കുന്നത്. ആൺസിംഹം തൻ്റെ ഗ്രൂപ്പിലുള്ള മുതിർന്ന എല്ലാ പെൺസിംഹങ്ങളുമായും ഇണ ചേരാറുണ്ട്. ശരാശരി അഞ്ചു വയസ്സിൽ ആണിനും നാല് വയസ്സിൽ പെണ്ണിനും പ്രായപൂർത്തി വന്നിരിക്കും.
110 ദിവസങ്ങളാണിവയുടെ ഗർഭകാലം. കൂട്ടത്തിൽ നിന്ന് അകന്ന് കഴിയുന്ന പെൺസിംഹം കുഞ്ഞുങ്ങൾക്ക് എട്ട് ആഴ്‌ചയെങ്കിലും പ്രായമായാലേ മറ്റുള്ളവരുടെ മുമ്പിൽ കുഞ്ഞുങ്ങളെ കൊണ്ടുവരുകയുള്ളൂ. സിംഹത്തിൻ്റെ ഒരു പ്രസവത്തിൽ ഒന്നോ നാലോ കുഞ്ഞുങ്ങളാണുണ്ടാവുക. ഒരേ സമയം ധാരാളം പെൺസിംഹങ്ങൾ പ്രസവിക്കുന്നതിനാൽ കുഞ്ഞുങ്ങളുടെ ചുമതല അമ്മമാർ പങ്കിട്ടെടുക്കാറുണ്ട്. മൂന്ന് മാസം പ്രായമായാൽ ഇരകളെ ഭക്ഷിക്കുന്ന കുഞ്ഞുങ്ങൾ പതിനൊന്നു മാസമാവുമ്പോഴേക്കും വേട്ടയാടലിൽ നൈപുണ്യം നേടിയിരിക്കും.
സിംഹം കലകളിലും
ചൈനയിൽ സിംഹങ്ങൾ കാണപ്പെടാറില്ല. എങ്കിലും അവരുടെ കലകളിൽ സിംഹത്തിന് ഉള്ള അത്ര പ്രാധാന്യം മറ്റൊന്നിനുമില്ല. ദുഷ്ടശക്തികളിൽ നിന്നും മനുഷ്യനെ രക്ഷിക്കുന്ന പ്രതീകമായിട്ടാണ് സിംഹത്തെ ചൈനക്കാർ സൂചിപ്പിക്കുന്നത്. ബൈബിളിൽ അനേകം പ്രാവശ്യം സിംഹം എന്ന വാക്ക് ഉപയോഗിക്കുന്നതായിട്ടു കാണാം. സിംഹനഗരം' എന്ന അർത്ഥത്തിലാണത്രേ സിംഗപ്പൂരിന് ആ പേര് ലഭി ച്ചത്. ശ്രീലങ്കയുടെ ദേശീയപതാകയിലും ഗിസയിലെ സ്‌ഫിൻസ് പ്രതിമയിലും സിംഹരൂപം കാണാൻ കഴിയും.
*🟥▪️ യാത്രാവിവരണം
*🟨▫️ സ്ഥലങ്ങൾ
*🟦 ▪️ചരിത്രങ്ങൾ
*🟪▫️ കൗതുക കാര്യങ്ങൾ
*🟧▪️ രഹസ്യങ്ങൾ
*⬛▫️ അത്ഭുതങ്ങൾ
*🟩▪️ നിഗൂഢതകൾ
🔰🟩🟨🔰🟩🟨🔰🟩
Any Queries contact : https://wa.me/918137857972
മനുഷ്യനെ പറ്റി ഒന്ന് വിവരിക്കാവോ....
ReplyDeleteSure
Delete