വെറും അഞ്ച് മിനിറ്റിൽ വീട്ടിലുണ്ടാക്കാം മംഗോ ഫ്രൂട്ടി. | VAYANALOKAM

ഒട്ടുമിക്ക ആളുകൾക്കും മാമ്പഴം ഇഷ്ട്ടമാണ്. മാമ്പഴം കൊണ്ടുള്ള ഫ്രൂട്ടി ആണെങ്കിലോ പിന്നെ പറയുകയേ വേണ്ട. എങ്കിൽ വളരെ എളുപ്പത്തിൽ ഫ്രൂട്ടി വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ?


ആവശ്യ സാധനങ്ങൾ :


  1. മധുരമുള്ള മാമ്പഴം അരിഞ്ഞത്: 3 കപ്പ്
  2. പച്ച മാങ്ങാ അരിഞ്ഞത് : 3 കപ്പ്
  3. പഞ്ചസാര- 1 കപ്പ്
  4. വെള്ളം- ആവശ്യത്തിന്
  5. നാരങ്ങാ – 1 എണ്ണം


ഉണ്ടാക്കുന്ന വിധം:


  • അരിഞ്ഞ് വച്ചിരിക്കുന്ന മാമ്പഴവും പച്ചമാങ്ങയും പഞ്ചസാരയും വെള്ളവും ചേർത്ത് 10 മിനിറ്റ് വേവിക്കുക.
  • തണുത്തതിന് ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക
  • ശേഷം മിക്സിയിൽ അടിച്ച കൂട്ട് അരിപ്പയിൽ അരിച്ചെടുക്കുക
  • അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും വെള്ളവും ചേർക്കുക
  • രുചികരമായ ഫ്രൂട്ടി ഐസ് ഇട്ട് സെർവ് ചെയ്യാം

Comments