അരിപ്പാറ വെള്ളച്ചാട്ടം. | vayanalokam

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ടൗണിനടുത്തുള്ള ആനക്കാംപൊയിലിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടം.

തിരുവമ്പാടി - ആനക്കാംപൊയിൽ റൂട്ടിൽ

തിരുവമ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ് വെള്ളച്ചാട്ടം. അരിപ്പാറ വെള്ളച്ചാട്ടത്തിൽ ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ നിർദേശമുണ്ട്.

ഗവണ്മെന്റിന്റെ നിർദേശം പ്രകാരം പുഴയിൽ കുളിക്കുന്നത് നിരോധിച്ചിരുന്നു (For Safe). അനധികൃതമായി കടക്കുന്നതിന് സെക്യൂരിറ്റികൾ ഉണ്ട്.

അറിയിപ്പ്

  • ആഴമുള്ള കയത്തിൽ കുളിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  • ലൈഫ് ഗാർഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
  • ഒഴുക്കുള്ള സ്ഥലത്ത് ഇറങ്ങരുത്.
  • വെള്ളത്തിന്റെ അടിയിലുള്ള അപകടങ്ങൾ ശ്രദ്ധിക്കുക.
  • മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങരുത്.
  • ആവശ്യഘട്ടത്തിൽ ലൈഫ് ഗാർഡിന്റെ സേവനം തേടേണ്ടതാണ്.
  • നിരോധിച്ച സ്ഥലങ്ങളിൽ നിന്താൻ പാടുള്ളതല്ല.
  • .പാറ വഴുക്കലുള്ളതാണ് സൂക്ഷിക്കുക.

വായു മാർഗം

വിമാനത്താവളത്തിൽ നിന്ന് ഏകദേശം 46 കിലോമീറ്റർ അകലെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഒരു ക്യാബ് വാടകയ്‌ക്കെടുത്തോ ബസിലോ എത്തിച്ചേരാം.

അരിപ്പാറ വെള്ളച്ചാട്ടത്തിലെ ഒരു എൻട്രി പോയിന്റിലെ ഫീ ബോർഡ്‌.

തീവണ്ടിയിൽ

46 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽ നിന്ന് നേരിട്ട് ടാക്സി അല്ലെങ്കിൽ ക്യാബ് വഴി ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചേരാം.

വെള്ളച്ചാട്ടത്തിലേക്ക് പോകുന്നവർ വാഹനങ്ങൾ ഈ സ്ഥലത്ത് വെച്ച് വേണം പോകാൻ. അകത്തേക്ക് വാഹനം കൊണ്ട് പോവണമെങ്കിൽ പ്രത്യേക നിർദേശം ആവശ്യമാണ്. ഇവിടെ വെച്ച് പോകുന്നതാണ് നല്ലത് നല്ല പ്രകൃതി രാമണീയമായ കാഴ്ചകൾ കണ്ട് നടന്ന് പോകാവുന്നതാണ്. 

റോഡ് വഴി

ആനക്കാംപൊയിലിലേക്കുള്ള കെഎസ്ആർടിസി ബസുകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് നടത്തുന്നത്.

Comments