ആവി പിടിക്കുമ്പോൾ ഇനി ഇക്കാര്യങ്ങളും ശ്രദ്ധിക്കാം.
HEALTH NEWS & TIPS | VAYANALOKAM
ജലദോഷവും കഫക്കെട്ടും അലട്ടുബോള്‍ ആവി പിടിക്കുക എന്നതാണ് പ്രാഥമികമായ പരിഹാരം. അതിനാല്‍ ആവി പിടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ആവി പിടിച്ചു കഴിഞ്ഞാല്‍ കുറച്ചു സമയത്തേക്കെങ്കിലും വലിയ ആശ്വാസമാണ്. അടഞ്ഞിരുന്ന മൂക്കും തൊണ്ടയും ഒക്കെ തുറന്നു വരും. ആവി പിടിച്ചാല്‍ ലഭിക്കുന്ന ഗുണം എല്ലാവര്‍ക്കും അറിയാമെങ്കിലും ശരിയായ രീതിയില്‍ ആവി പിടിക്കാൻ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
ആവി പിടിക്കുബോള്‍ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ അബദ്ധം സംഭവിച്ചാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇനി ആവി പിടിക്കുബോള്‍ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാം. വാവട്ടം കുറഞ്ഞ പാത്രത്തില്‍ ചൂടുവെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതാണ് ഏറ്റവും നല്ലത്.ആവി പിടിക്കുബോള്‍ കോട്ടണ്‍ ടവ്വലോ തുണിയോ ഉപയോഗിച്ച് തല മൂടണം. വൃത്തിയുള്ള തുണി ഇതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിനു പൊള്ളല്‍ ഏല്‍ക്കാത്ത തരത്തില്‍ പാത്രത്തില്‍ നിന്ന് നിശ്ചിത അകലം പാലിച്ചിരിക്കണം.
ചൂടുവെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ആവി പിടിക്കരുത്. കണ്ണിലേയ്ക്ക് നേരിട്ട് ആവി അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ കണ്ണിന് മുകളില്‍ നനഞ്ഞ തുണി കെട്ടി വയ്ക്കാം. അല്ലെങ്കില്‍ കുക്കുംബര്‍ ഒട്ടിച്ചു വയ്ക്കാം. കണ്ണിലേയ്ക്ക് ആവി നേരിട്ട് കയറ്റിയാല്‍ അത് കാഴ്ച ശക്തിയെ ക്ഷയിപ്പിക്കും. തുടര്‍ച്ചയായി അഞ്ചു മിനിറ്റില്‍ കൂടുതല്‍ ആവി പിടിക്കരുത്. ഇടവിട്ട് ആവി പിടിക്കുന്നതാണ് നല്ലത്. രണ്ട് മിനിറ്റ് കൂടുബോള്‍ തുണിമാറ്റി ആശ്വസിക്കുകയും വേണം. ദിവസം രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ആവി പിടിക്കേണ്ടതില്ല.
മൂക്കടപ് ശക്തമാണെങ്കില്‍ അത്തരം അവസരങ്ങളില്‍ കൂടുതല്‍ തവണ ആവി പിടിക്കാം. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന വേപ്പറൈസറുകള്‍ കഴിയുന്നതും ഒഴിവാക്കാം. കാരണം പലതും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. അത് ചൂടാകുബോള്‍ രാസപ്രവര്‍ത്തനം സംഭവിച്ച് ആവിയിലും അത് കലരുന്നു. നിവര്‍ത്തിയില്ലാതെ വരുബോള്‍ ഇനി വേപ്പറൈസര്‍ ഉപയോഗിക്കേണ്ടി വന്നാല്‍ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം മാത്രം ആവി പിടിക്കുക. അതുപോലെ സ്വിച്ച് ഓഫ് ആക്കിയ ശേഷം മാത്രം ജാറില്‍ വെള്ളമൊഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ഷോക്ക് അടിക്കാനുള്ള സാധ്യത ഇങ്ങനെ തടയാം.
സ്റ്റോവിലാണ് വയ്ക്കുന്നതെങ്കിലും തീ കെടുത്തിയിട്ടു ആവി പിടിക്കാം.
വേപ്പറൈസറില്‍ ആവി കൊള്ളുബോള്‍ വെള്ളത്തില്‍ ഉപ്പോ ബാമോ ചേര്‍ക്കരുത്.
വെള്ളം നല്ല പോലെ ചൂടായി കഴിഞ്ഞാല്‍ ആവി വരുന്ന ഭാഗത്തേയ്ക്ക് നേരിട്ട് മുഖവും മൂക്കും അടുപ്പിക്കരുത്. വേപ്പറൈസറില്‍ ഒരു തവണ ഉപയോഗിച്ച വെള്ളം പിന്നീട് ഉപയോഗിക്കരുത്. ഓരോ പ്രാവശ്യവും വെള്ളം മാറ്റണം.എടുക്കേണ്ട അളവില്‍ മാത്രം വെള്ളം എടുക്കുക. ആവി പിടിക്കുന്നത് നല്ലതാണെങ്കിലും അതൊരു ശീലമാക്കരുത്.ചാര്‍മ്മത്തിന് നല്ലതല്ല.
Comments
Post a Comment