1982 ഓഗസ്റ്റ് 08
ഫഹദ് ഫാസിൽ -ജന്മദിനം
ഒരു ഇന്ത്യൻ അഭിനേതാവാണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982) ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് ഏറെ നാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മറ്റൊന്ന് ആദ്യ സിനിമയുടെ പരാജയത്തോടെ ഷാനു എന്ന വിളിപ്പേര് മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമം തിരഞ്ഞെടുത്തു.
ജീവിതരേഖ
പ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്.
തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു.
കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി.
സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.
ഡയമണ്ട് നെക്‌ലേസ്
22 ഫീമെയിൽ കോട്ടയം
അന്നയും റസൂലും
ആമേൻ
ഒരു ഇന്ത്യൻ പ്രണയകഥ
ഇയ്യോബിന്റെ പുസ്തകം
ബാംഗ്ലൂർ ഡെയ്സ്
മഹേഷിന്റെ പ്രതികാരം
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളാണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.
സ്വകാര്യ ജീവിതം
ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
അവാർഡുകൾ
ദേശീയ ചലച്ചിത്ര അവാർഡ്
- മികച്ച സഹനടൻ
- ടേക്ക് ഓഫ് 2014
സംസ്ഥാന ചലച്ചിത്ര അവാർഡ്
- മികച്ച നടൻ
- ആർട്ടിസ്റ്റ് 2013
- നോർത്ത് 24 കാതം 2013
മികച്ച സ്വഭാവനടൻ
- അകം 2011
- ചാപ്പാ കുരിശ് 2014
- 2019:മികച്ച സ്വഭാവനടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019
- 2017:മികച്ച സഹനടൻ - ദേശീയ ചലച്ചിത്ര പുരസ്‌കാരം 2017
- 2013:മികച്ച നടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
- 2013:മികച്ച നടൻ (മലയാളം)- 61-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്
- 2012:മികച്ച നടൻ (മലയാളം)- 60-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്
- 2011:മികച്ച രണ്ടാമത്തെ നടൻ - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
അഭിനയിച്ച ചിത്രങ്ങൾ
- 1992 പപ്പയുടെ സ്വന്തം അപ്പൂസ് Child in the Party in Appu's House
- 2002 കൈയെത്തും ദൂരത്ത് സച്ചിൻ മാധവൻ
- 2009 കേരള കഫെ പത്രപ്രവർത്തകൻ 8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം.
- ഉപചിത്രം - മൃത്യുഞ്ജയം
- 2010 പ്രമാണി ബോബി സഹനടൻ.
- കോക്ക്ടെയ്‌ൽ നവീൻ കൃഷ്ണമൂർത്തി അരുൺ കുമാറിന്റെ ആദ്യ ചിത്രം.
- ടൂർണമെന്റ് വിശ്വനാഥൻ
- ബെസ്റ്റ് ഓഫ് ലക്ക് ഫഹദ് ഫാസിൽ അതിഥി വേഷം
- 2011 ചാപ്പാ കുരിശ് അർജുൻ
- ഇന്ത്യൻ റുപ്പി മുനീർ അതിഥിതാരം
- 2012 പത്മശ്രീ ഭരത് ഡോ: സരോജ് കുമാർ അലക്സ് സാമുവൽ
- 22 ഫീമെയിൽ കോട്ടയം സിറിൽ സി. മാത്യു
- ഡയമണ്ട് നെക്‌ലേസ് ഡോ. അരുൺ കുമാർ
- ഫ്രൈഡേ ബാലു
- 2013 അന്നയും റസൂലും റസൂൽ
- നത്തോലി ഒരു ചെറിയ മീനല്ല പ്രേമൻ, നരേന്ദ്രൻ
- ആമേൻ സോളമൻ
- റെഡ് വൈൻ സി.വി. അനൂപ്
- ഇമ്മാനുവൽ ജീവൻ രാജ്
- അകം ശ്രീനി
- 5 സുന്ദരികൾ അജ്മൽ ഉപചിത്രം - ആമി.
- ഒളിപ്പോര് അജയൻ (ഒളിപ്പോരാളി)
- ആർട്ടിസ്റ്റ് മൈക്കിൾ ആന്റണി
- നോർത്ത് 24 കാതം ഹരികൃഷ്ണൻ
- ഡി കമ്പനി ഡോ. സുനിൽ മാത്യൂ ഉപചിത്രം - ഡേ ഓഫ് ജഡ്ജ്മെന്റ്.
- ഒരു ഇന്ത്യൻ പ്രണയകഥ അയ്മനം സിദ്ധാർത്ഥൻ
- 2014 1 ബൈ റ്റു യൂസഫ് മരക്കാർ
- ഗോഡ്സ് ഓൺ കൺട്രി മനു
- ബാംഗ്ലൂർ ഡെയ്സ് ശിവ ദാസ്
- മണി രത്നം നീൽ ജോൺ സാമുവൽ
- ഇയ്യോബിന്റെ പുസ്തകം അലോഷി
- 2015 മറിയം മുക്ക്
- ഹരം
- അയാൾ ഞാനല്ല
- 2016 മൺസൂൺ മാംഗോസ്
- മഹേഷിന്റെ പ്രതികാരം മഹേഷ് ഭാവന
- 2017 ടേക്ക് ഓഫ് മനോജ് അബ്രാഹം
- തൊണ്ടിമുതലും ദൃക്സാക്ഷിയും കള്ളൻ പ്രസാദ്
- 2018 കാർബൺ സിബി
- വരത്തൻ എബിൻ
- ഞാൻ പ്രകാശൻ P.R ആകാശ്
- 2019 കുമ്പളങ്ങി നൈറ്റ്സ് ഷമ്മി
- 2019 അതിരൻ വിനയൻ
- 2019 ട്രാൻസ് വിജു പ്രസാദ് / പാസ്റ്റർ ജോഷ്വാ കാൾട്ടൻ
- 2020 സീ യൂ സൂൺ ജിമ്മി കുര്യൻ
- 2021 ഇരുൾ ഉണ്ണി
- 2021 ജോജി ജോജി
- 2021 സീ യു സൂൺ
- മാലിക്
നിർമിച്ച സിനിമകൾ
- ഈയ്യോബിൻ്റെ പുസ്തകം 2014
- കുമ്പളങ്ങി നൈറ്റ്സ് 2019
- തങ്കം 2020
- സീ യു സൂൺ 2020
- 2022 വിക്രം
- മാമന്നൻ
Comments
Post a Comment