മോട്ടോർ വാഹന നിയമങ്ങൾ | vayanalokam

റോഡ് ഗതാഗത വാഹനങ്ങളുടെ എല്ലാ വശങ്ങളും നിയന്ത്രിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് മോട്ടോർ വാഹന നിയമം . ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ലൈസൻസ് നൽകൽ, മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റുകളിലൂടെ മോട്ടോർ വാഹനങ്ങളുടെ നിയന്ത്രണം, സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ, ട്രാഫിക് നിയന്ത്രണം, ഇൻഷുറൻസ്, ബാധ്യത, കുറ്റകൃത്യങ്ങളും പിഴകളും മുതലായവ സംബന്ധിച്ച നിയമനിർമ്മാണ വ്യവസ്ഥകൾ ഈ നിയമം വിശദമായി നൽകുന്നു. ഈ നിയമത്തിന്റെ നിയമനിർമ്മാണ വ്യവസ്ഥകൾ, 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഉണ്ടാക്കി .


മോട്ടോർ വാഹന നിയമം

ഇന്ത്യൻ പാർലമെന്റ്

അവലംബം : 1988 ലെ നമ്പർ 59

പ്രദേശിക വ്യാപ്തി : ജമ്മു കശ്മീർ സംസ്ഥാനം ഉൾപ്പെടെ ഇന്ത്യ മുഴുവൻ

നിയമമാക്കിയത് : ഇന്ത്യൻ പാർലമെന്റ്

നിയമമാക്കി : 1988

ഒപ്പിട്ടത് : രാമസ്വാമി വെങ്കിട്ടരാമൻ

ആരംഭിച്ചു : 1 ജൂലൈ 1989

ഭേദഗതി ചെയ്തത് : മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) നിയമം, 2019

ബന്ധപ്പെട്ട നിയമനിർമ്മാണം : മോട്ടോർ വാഹന നിയമം, 1914

നില: പ്രാബല്യത്തിൽ


പലതരം മോട്ടോർ വാഹനങ്ങൾ


മോട്ടോർ വാഹനങ്ങൾക്ക് അവയുടെ ആക്സിൽ ഭാരം,ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ പല പേരുകളും മോട്ടോർ വാഹന നിയമത്തിലുണ്ട്. ആളുകളെ കയറ്റാൻ ഉള്ളവയെ കയറ്റാവുന്ന ആളുകളുടെ എണ്ണം അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ഭാരം കയറ്റാനുള്ളത് ഗുഡ്സ് വാഹനവും ആളുകളെ കയറ്റാൻ ഉള്ളത് പാസഞ്ചർ വാഹനങ്ങളുമാണ്. ഓരോ സംസ്ഥാനത്തിനും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തുകൊണ്ട് ഒരു നിശ്ചിത സ്ഥലം മുതൽ മറ്റൊരു സ്ഥലം വരെ ഓടുന്ന വാഹനങ്ങൾക്ക് സ്റ്റേജ് ഗ്യാരേജ് എന്നാണ് പേര്. കല്യാണ ആവശ്യങ്ങൾക്കും വിനോദയാത്ര പോകാനും വാടകക്ക് കൊടുക്കുന്നവ കോൺട്രാക്ട് ഗാരേജുകൾ. പൊതുജനങ്ങൾക്ക് വേണ്ടി വാടകക്കെടുക്കുന്നവ പബ്ലിക് സർവീസ് വാഹനങ്ങൾ. നിശ്ചിത റൂട്ടിലോടുന്ന ബസ്സുകളും ടാക്സികളും ഓട്ടോറിക്ഷകളും പബ്ലിക് സർവീസ് വാഹനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാതകമായ പ്രത്യേകം വ്യവസ്ഥകൾ അനുസരിച്ച് ഉപയോഗിക്കാവുന്നവയാണ്. വിദ്യാഭ്യാസ സ്ഥാപന ബസ്സുകൾ ഇങ്ങനെ നിയമം മോട്ടോർ വാഹനങ്ങളെ പലയിനങ്ങളായി തരംതിരിക്കുന്നുണ്ട്.


രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും.


 രജിസ്ട്രേഷൻ ഇല്ലാതെ ഒരു മോട്ടോർ വാഹനവും ഒരു പൊതുനിരത്തിൽ ഉപയോഗിച്ചു കൂടാ. പൊതുനിരത്തുകളിൽ ഓടിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാണ്. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. മോട്ടോർ വാഹനം ഓടിക്കുന്നവർ പാലിക്കേണ്ട നിറത്തു നിയമങ്ങൾ ഉണ്ട്. അവ പഠിച്ച ഒരു ടെസ്റ്റ് എഴുതി പാസായിരിക്കണം എങ്കിലേ ലൈസൻസ് കിട്ടുകയുള്ളു. വാഹനം ഓടിച്ചു കാണിച്ചു കൊടുക്കുകയും വേണം. ഡ്രൈവിംഗ് ലൈസൻസിനുള്ള പരീക്ഷയുടെ മാതൃക ചോദ്യങ്ങൾ വരെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലുണ്ട്.


നിരത്ത് നിയമങ്ങൾ


 മോട്ടോർ വാഹന നിയമങ്ങളുടെ ഒരു പ്രധാന ഭാഗമായ നിരത്ത് നിയമങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. റോഡ് നിയമങ്ങൾ അനുസരിക്കുമ്പോൾ ഒരാൾ രാജ്യത്തിന്റെ തന്നെ നിയമങ്ങളാണ് അനുസരിക്കുന്നത് എന്ന് പറയാറുണ്ട്. കാൽ നടക്കാർ റോഡിന്റെ വശം ചേർന്ന് നടക്കണം. ഫുട്പാത്ത് ഉണ്ടെങ്കിൽ അതിലൂടെ മാത്രം നടക്കണം. തിരക്കുള്ള റോഡുകൾ മുറിച്ചു കിടക്കുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകം മാർക്ക് ചെയ്ത റോഡ് ഉണ്ടെങ്കിൽ അതിലുടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ . വാഹനങ്ങൾ ഓടിക്കുന്നവരും നിയമങ്ങൾ അനുസരിക്കണം ചിലവയുടെ ചുരുക്കം താഴെ കൊടുക്കുന്നു.


  1.  കഴിയുന്നത്ര ഇടതുവശം ചേർന്ന് ഓടിക്കണം.
  2. എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങളെ വലതുവശത്ത് കൂടെ കടന്നുപോകാൻ അനുവദിക്കണം.
  3. ഒരേ ദിശയിൽ ഓടുന്ന വാഹനങ്ങളിൽ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്ത് കൂടെ വേണം.
  4. മറ്റു വാഹനങ്ങൾക്ക് അസൗകര്യമാണെന്ന് കണ്ടാൽ ഒരു വാഹനം അതേ ദിശയിൽ ഓടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
  5.  വളവ്, കയറ്റത്തിന്റെ ഉച്ചി എന്നിവയെ സമീപിക്കുമ്പോൾ മറികടിക്കരുത്.
  6. പിന്നിലുള്ള വാഹനം തന്റെ വാഹനത്തെ മറികടക്കാൻ തുടങ്ങിയാൽ മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ മറ്റൊരു വാഹനത്തെ മറക്കരുത്.
  7.  മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവു.
  8.  ഒരു വാഹനം തന്റെ വാഹനത്തെ മറികടക്കുമ്പോഴും കടന്നു പോകുമ്പോഴോ വാഹനത്തിന്റെ വേഗം വർദ്ധിപ്പിക്കരുത്.
  9.  ഫയർ സർവീസ് വാഹനങ്ങൾ,ആംബുലൻസ് എന്നിവയ്ക്കും മറികടക്കാനും കടന്നുപോകാനും നിങ്ങളുടെ ഭാഗത്തെ നിരത്തിന്റെ വശത്തേക്ക് മാറി കൊടുക്കണം .
  10. വേഗം കുറയ്ക്കുക,നിർത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിനുമുമ്പ് നിയമപ്രകാരം ആംഗ്യങ്ങൾ കാണിക്കണം അല്ലെങ്കിൽ സിഗ്നൽ കൊടുക്കണം.
  11. വാഹനം നിരത്തിൽ നിർത്തിയിടുന്നത് നിരത്ത് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാത്ത വിധത്തിൽ ആയിരിക്കണം.
  12. നിരത്തിലുള്ള ട്രാഫിക് അടയാളങ്ങളിലെ സൂചന അനുസരിക്കണം.
  13.  നിവൃത്തിയില്ലാത്ത ഘട്ടങ്ങൾ മാത്രമേ പെട്ടെന്ന് ബ്രേക്ക് ഇടാൻ പാടുള്ളൂ.
  14.  കയറ്റം കയറുന്ന വാഹനങ്ങൾക്ക് പരിഗണന കൊടുക്കണം.
  15. വാഹനം പിന്നീട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
  16. അനാവശ്യമായി ഹോൺ അടിക്കരുത്.


നിങ്ങൾ ചെയ്യേണ്ടത്.


ഈ നിയമങ്ങളൊല്ലാം ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. എന്നിട്ട് വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവർ ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. വാഹനങ്ങളിൽ വെറുതെ ഇരിക്കുമ്പോൾ ചെയ്യാവുന്ന ഒരു ജോലിയാണ് ഇത്. ഡ്രൈവർ ഈ നിയമം ശ്രദ്ധിക്കാതെയാണ് ഓടിക്കുന്നത് എന്ന് കണ്ടാൽ ഉടനെ ഇടപെടുക. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിങ്ങൾക്ക് അവകാശമുണ്ട്. അത് ഡ്രൈവറുടെ ഇഷ്ടാനിഷ്ടത്തിന് വിട്ടുകൊടുക്കേണ്ട കാര്യമില്ല. വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അധികം അപകടങ്ങളും ഉണ്ടാകുന്നത്. കൂട്ടിയിടിക്കുന്നത് ഈ നിയമങ്ങൾ ലംഗിച്ചത് കൊണ്ടാവാം. അതു കൊണ്ട് അത് ഒഴിവാക്കൽ ആവശ്യമാണെന്ന് നിങ്ങൾ മുന്നറിയിപ്പ് നൽകാൻ മടിക്കേണ്ടതില്ല. നിയമം എല്ലാവർക്കും വേണ്ടിയാണ് അത് പാലിക്കാൻ ആവശ്യപ്പെടാൻ അതിനെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് മാത്രമല്ല അവകാശം അതിന്റെ ഗുണഭോക്താക്കൾക്കും ഉണ്ട്.


ചിഹ്നങ്ങൾ ശ്രദ്ധിക്കുക.


റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വശങ്ങളിലായി കാണുന്ന അടയാളങ്ങളോടുകൂടിയ ബോഡുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. സ്കൂൾ കുട്ടി ഓടുന്ന ചിത്രം, എയർ ഹോണിന്റെ ചിത്രം വരച്ച് അത് ഒരു ഇരട്ട വര ഇട്ട ചിത്രം. ഇരട്ട വര ചെയ്യാത്ത എയർഫോണിന്റെ ചിത്രം എന്നിങ്ങനെ പലതും നിങ്ങൾ കണ്ടിട്ടുണ്ടാവും. മുമ്പിൽ വിദ്യാലയങ്ങൾ ഉണ്ടെന്നും അതിനാൽ ഡ്രൈവർ പതുക്കെ ഓടിക്കണം എന്നുമുള്ള സൂചനയാണ് സ്കൂൾ കുട്ടിയുടെ ചിത്രം നൽകുന്നത് ക്രോസ് ചെയ്ത് ഇയർഹോണിന്റെ അർത്ഥം ഹോൺ അടിക്കരുത് എന്നാണ്. വനങ്ങൾക്കിടയിലൂടെ പോകുന്ന റോഡുകളിൽ ഇടയ്ക്കിടെ ഇത്തരം ബോഡുകൾ കാണാം. ക്രോസ് ചെയ്യാത്ത ഹോണിന്റെ അർത്ഥം നിർബന്ധമായും ഫോൺ അടിക്കണം എന്നാണ്.

മേൽപ്പറഞ്ഞ ഒട്ടേറെ ചിഹ്നങ്ങൾ 1988 മോട്ടോർ വാഹന നിയമത്തിന്റെ 1ആം പട്ടികയിലുണ്ട്. ഇനി യാത്ര ചെയ്യുമ്പോൾ റോഡരികളിൽ ഇത്തരം ബോഡുകൾ ഉണ്ടോ എന്ന് നോക്കുക.

Comments

Post a Comment