ഓപ്പോ എ77എസ്: അറിയാം വിലയും സവിശേഷതയും. | vayanalokam
അടുത്തിടെ ഓപ്പോ പുറത്തിറക്കിയ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് ഓപ്പോ എ77എസ്. മിഡ് റേഞ്ചില്‍ സ്വന്തമാക്കാൻ സാധിക്കുന്ന ഈ സ്മാര്‍ട്ട്ഫോൺ ഏറെ പേർ ഇഷ്ടപ്പെടുന്നു.
ആകര്‍ഷകമായ ഡിസൈൻ, നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍ എന്നിവയാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷത. ഓപ്പോ എ77എസ് സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് കൂടുതല്‍ സവിശേഷതകളെന്താണെന്ന് നോക്കാം.
6.56 ഇഞ്ച് ഐപിഎസ് എല്‍സിഡി ക്യുഎച്ച്‌ഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍കം എസ്‌എം6225 സ്നാപ്ഡ്രാഗണ്‍ 680 4ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
50 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. എട്ട് മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാൻ സാധിക്കുന്ന ഓപ്പോ എ77എസ് സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 17,999 രൂപയാണ്.
Comments
Post a Comment