⛈⛈ മഴ/കേരളം ⛈⛈

🌧️ 'മൺസൂണിന്റെ കവാടം' എന്നറിയപ്പെടുന്ന സംസ്ഥാനം ?

✅കേരളം


🌧️ മൺസൂൺ കാറ്റിന്റെ ഗതിയും വേഗവും കണ്ടെത്തിയ ഗ്രീക്ക് സഞ്ചാരി ?

✅ഹിപ്പാലസ് (ഇന്ത്യയിലെത്തിയ വർഷം :- എ.ഡി. 45)


🌧️ 'മൺസൂൺ' എന്ന അറബി പദത്തിന്റെ അർത്ഥം ?

✅കാലാവസ്ഥ


🌧️ കേരളത്തിൽ അനുവാദപ്പെടുന്ന രണ്ട് മഴക്കാലങ്ങൾ ?

✅കാലവർഷവും തുലാവർഷവും


🌧️ ഇടവപ്പാതി/കാലവർഷം എന്നറിയപ്പെടുന്നത് ?

✅തെക്കുപടിഞ്ഞാറൻ മൺസൂൺ


🌧️ തെക്കുപടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന കാലം ?

✅ജൂൺ മുതൽ സെപ്റ്റംബർ വരെ


🌧️ ഇടവപ്പാതി മഴലഭ്യതയുടെ ശരാശരി അളവ് ?

✅200 സെ.മീ.


🌧️ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന കാലം ?

✅ഒക്ടോബർ മുതൽ നവംബർ വരെ (ശരാശരി 50 സെ.മീ.)


🌧️ തുലാവർഷം എന്നറിയപ്പെടുന്നത് ?

✅വടക്കുകിഴക്കൻ മൺസൂൺ


🌧️ വടക്കുകിഴക്കൻ മൺസൂണിന്റെ പ്രധാന പ്രത്യേകത ?

✅ഇടിമിന്നലോടുകൂടിയ ശക്തമായ മഴ


🌧️ കേരളത്തിലെ ശരാശരി വാർഷിക വർഷപാതം ?

✅300 സെ.മീ.


🌧️ മൺസൂണിന്മുന്നേ ലഭിക്കുന്ന വേനൽമഴ അറിയപ്പെടുന്ന പേര് ?

✅മാംഗോ ഷവർ 


🌧️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ?

✅വടക്കുകിഴക്കൻ മൺസൂൺ


🌧️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ?

✅തെക്കുപടിഞ്ഞാറൻ മൺസൂൺ


🌧️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ?

✅ജൂലായ്


🌧️ കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന മാസം ?

✅ജനുവരി


🌧️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ?

✅കോഴിക്കോട് (കുറവ് :- തിരുവനന്തപുരം)


🌧️ കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം ?

✅ചിന്നാർ


🌧️ കേരളത്തിലെ 'മഴ നിഴൽ' പ്രദേശം ?

✅ചിന്നാർ (ഇടുക്കി)


🌧️ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ?

✅നേര്യമംഗലം (എറണാകുളം)


🌧️ കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ?

✅ലക്കിടി (വയനാട്)


🌧️ കേരളത്തിന്റെ പുതിയ ചിറാപുഞ്ചി ?

✅നേര്യമംഗലം

Comments