എന്താണ് ബാക്കപ്പ്?SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?. | VAYANALOKAM

കുടുംബ ഫോട്ടോകൾ, ഹോം വിഡിയോകൾ, പിഡിഎഫ്, ടെക്സ്റ്റ് രൂപത്തിലുള്ള വിവിധ രേഖകൾ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരിടത്ത് (കംപ്യൂട്ടർ അല്ലെങ്കിൽ ഫോൺ) സൂക്ഷിക്കുന്നതിനുപകരം എല്ലാറ്റിന്റെയും ഒരു പകർപ്പ് മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയാണ് ബാക്കപ്പ് എന്നു വിശേഷിപ്പിക്കുന്നത്. ഫയലുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും , നഷ്ടപ്പെട്ടവ വീണ്ടെടുക്കാനുള്ള പ്രയാസവുമാണ് ബാക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത്. ലോകമാകെ നോക്കുമ്പോൾ ഓരോ മിനിറ്റിലും 113 ഫോണുകൾ മോഷ്ടിക്കപ്പെടുകയോ , നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകൾ. 21% ആളുകൾ തങ്ങളുടെ ഡേറ്റയുടെ ബാക്കപ്പ് ഉണ്ടാക്കിയിട്ടില്ല. ലോകത്താകെയുള്ള കംപ്യൂട്ടറുകളിൽ 30% മാൽവെയർ ബാധിച്ചിരിക്കുന്നു. അതേ സമയം, ഡേറ്റാ നഷ്ടത്തിൽ 29% അപകടം മൂലമാണ് സംഭവിക്കുന്നത്. ഇവയെല്ലാം ഡേറ്റ ബാക്കപ്പ് ചെയ്തു വയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. ബാക്കപ്പ് സംവിധാനങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. ഓൺലൈനും ഓഫ്‍ലൈനും. ഇന്റർനെറ്റ് വഴി ക്ലൗഡ് സംഭരണികളിൽ നമ്മുടെ ഡേറ്റയുടെ പകർപ്പെടുത്തു സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ...