HUMAN ANATOMY - VAYANALOKAM
മൂന്നാംതരം മുതൽ പത്താംതരം വരെ ഉപയോഗിക്കാവുന്ന ഒരു മികച്ച ഭാഗം.
ആമുഖം
പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ,
മനുഷ്യ ശരീര പഠനം കേവലം ചികിത്സാലക്ഷ്യം വെച്ച് കൊണ്ട്മാത്രമുള്ളതല്ല. ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന ജീവി വർഗ്ഗം എന്ന നിലയിൽ നമ്മുടെ ശരീരത്തിന്റെ ഘടനയെ കുറിച്ചും പ്രവർത്തന ക്ഷമതയെ സംബന്ധിച്ചും വ്യക്തമായ ധാരണ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ടതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതോടൊപ്പം ശരീരത്തെ സ്വാധീനി ക്കുന്ന വിവിധ തലത്തിലുള്ള വ്യവസ്ഥകളും കൃത്യതയോടെ വിവരിക്കുന്നു. ഈ ഒരു ഭാഗം തയ്യാറാക്കിയത് 5-ാം തരം മുതൽ ശരീരപഠനം തുടങ്ങുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ ക്ലാസ്സുകളിലും വിശദമായ പഠനത്തിനു ഉപയോഗിക്കാവുന്നതാണ് എന്നത് നിസ്തർക്കമാണ്. വായനാലോകം തയ്യാർ ചെയത ഇത്തരത്തിലുള്ള ഒരു ഭാഗം നിങ്ങൾക്ക് പുസ്തകശാലയിൽ ലഭ്യമല്ല എന്നതും ഈ ഒരു ഭാഗത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.
വായനാലോകം
🄿🄾🅂🅃.🄲🅁🄴🄰🅃🄴🄳.🅅🄰🅈🄰🄽🄰🄻🄾🄺🄰🄼
പേശി വിന്യാസം

ദഹന വ്യവസ്ഥ
ശരീരത്തിന്റെ സമതന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കാണ് ദഹന വ്യവസ്ഥ നിർവ്വഹിക്കുന്നത്. വായിൽ നിന്ന് തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്ന ഭക്ഷ്യനാളിയിൽ കൂടി കടന്ന് പോകുന്ന ആഹാരത്തിനെ ആമാശയം, ചെറുകുടൽ, വൻകുടൽ, എന്നീ സ്ഥലങ്ങളിൽ വെച്ച് ദഹനപ്രക്രിയക്ക് വിധേയമാക്കുന്നു. കരൾ, ഉമിനീർഗ്രന്ഥി തുടങ്ങിയ ഗ്രന്ഥികളും ഭക്ഷ്യനാളിയും ചേർന്നാണ് ദഹന വ്യവസ്ഥ സാധ്യമാകുന്നത്. ഇതിന്റെ ഫലമായി നാം ആഹരിക്കുന്നവ ചെറുഘടകങ്ങളായി മാറുകയും ആഹാരത്തിലെ പോഷക പദാർത്ഥങ്ങളെ രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയും ചെയ്യുന്നു. ആഹാരത്തെ ചെറു ഘടകങ്ങളാക്കി മാറ്റാൻ സഹായിക്കുന്നത് പിത്താശയം, പാൻക്രിയാസ് എന്നിവ ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങളാണ്. ദഹന പ്രകിയ സംഭവിച്ചതിന് ശേഷം വേസ്റ്റ് വരുന്നവ മലദ്വാരത്തിലൂടെയും മൂത്ര ദ്വാരത്തിലുടെയും ശരീരം പുറന്തള്ളുകയും ചെയ്യുന്നു.
ശ്വസന വ്യവസ്ഥ
ജീവൻ നിലനിർത്തുന്ന പ്രക്രിയയാണ് ശ്വസന വ്യവസ്ഥ. പ്രധാനമായും നാസാഗഹ്വരം,ശ്വാസനാളം, ശ്വാസകോശം എന്നിവയുൾപ്പെടുന്ന ശ്വസന വ്യവസ്ഥയിലൂടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഓക്സിജൻ വായുവിൽ നിന്ന് വലിച്ചെടുത്ത് സ്വീകരിക്കപ്പെടുകയും കാർബൺ ഡയോക്സൈഡ് എന്ന മലിനവായു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശ്വാസ നാളത്തിലൂടെ പ്രവേശിക്കുന്ന ഉച്ഛ്വാസ വായു ശ്വസനികൾ എന്ന വിളിക്കപ്പെടുന്ന രണ്ട് ചെറിയ കുഴലുകളിലൂടെ യഥാക്രമം വലതും ഇടതും ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നു. ഓരോ ശ്വസനിയും ശാഖ കളായും ഉപശാഖകളായും തീരെ ചെറിയ കുഴലുകളായി തീരുന്നു. ഇതിനെ ശ്വസനികൾ എന്ന് പറയുന്നു. ഓരോ ശ്വസനിക ധാരാളം വായു അറകൾ ചേർന്ന ആൽവിയോളസിൽ അവസാനിക്കുന്നു. ലക്ഷകണക്കിന് വായു അറകൾ ചേർന്നതാണ് ശ്വാസകോശങ്ങൾ.
രക്ത പര്യയന വ്യവസ്ഥ
ഹ്യദയവും രക്തക്കുഴലുകളും ചേർന്ന് രൂപപ്പെടുത്തുന്നതാണ് രക്തപര്യയന വ്യവസ്ഥ. പ്രധാനമായും അഞ്ചു ഘട്ടങ്ങളിലൂടെയാണ് രക്ത പര്യയന വ്യവസ്ഥ നടക്കുന്നത്. ഇതിൽ ആദ്യമായി ശരിരത്തിന്റെ പലഭാഗങ്ങളിൽ നിന്നുമായി ഹൃദയം രക്തം സംഭരിക്കുന്നു. ഇങ്ങനെ സംഭരിക്കപ്പെടുന്ന രക്തത്തെ ശ്വാസകോശത്തിലേക്ക് തളളിവിടുന്നതാണ് രണ്ടാമത്തെ പ്രക്രിയ. ശ്വാസകോശത്തിൽ എത്തപ്പെട്ട രക്തം ശുദ്ധീകരിക്കുന്ന മൂന്നാമത്തെ പ്രക്രിയക്ക് ശേഷം ശുദ്ധീകരിക്കപ്പെട്ട രക്തം ഹൃദയത്തിലേക്ക് തിരികെ വരുന്നു. ഈ രക്തം മറ്റു ശരീര ഭാഗങ്ങളിലേക്ക് ഹൃദയം പമ്പ് ചെയ്യുന്ന അഞ്ചാമത്തെ പ്രക്രിയയിലൂടെയാണ് രക്ത പര്യയന വ്യവസ്ഥ പൂർണതയിലെത്തുന്നത്. രക്തക്കുഴലുകൾ മൂന്ന് വിധമുണ്ട്. ധമനി കൽ, സിരകൾ, ലോമികകൾ. സിരകൾ മറ്റു ശരീര ഭാഗങ്ങളിൽ നിന്ന് രക്തം ഹൃദയത്തിലെത്തിക്കുന്നു. എന്നാൽ ധമനികൾ ഹൃദയത്തിൽ നിന്ന് രക്തത്തെ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നവനാണ്. ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ രക്തക്കുഴലുകളാണ് ലോമികകൾ.
വിസർജന വ്യവസ്ഥ
രക്തത്തിൽ നിന്ന് അമിത ജലം ലവണങ്ങൾ യൂറിയ എന്നിവ അരിച്ച് മാറ്റി ശരീരത്തിന് പുറത്ത് കളയുക എന്നതാണ് മുത്രവിസർജന വ്യവസ്ഥയുടെ ധർമ്മം. വ്യക്ക, വൃക്കാധമനി, വ്യക്കാസിര,മൂത്രവാഹിനി, മൂത്രാശയം മൂത്രനാളം, എന്നി ആന്തരിക അവയ വങ്ങളാണ് ഈ പ്രക്രിയക്ക് മൂത്രവിസർജന വ്യവസ്ഥയെ സഹായിക്കുന്നത്. വൃക്കാ ധമനികൾ വഴി വ്യക്കയിലേക്ക് കൊണ്ട് വരുന്ന രക്തത്തിൽ നിന്ന് വ്യക്കാസിരകൾ മുത്രത്തെ അരിച്ച് മാറ്റുന്നു. അതിന് ശേഷം രക്തത്തെ തിരിച്ച് ഹൃദയത്തിലേക്ക് തന്നെ വിടുന്നു. രക്തത്തിന്റെ അരിക്കൽ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന മൂത്രം വ്യക്കയിൽ നിന്നും മൂത്രവാഹിനിയിലൂടെ മൂത്രാശയത്തിലെത്തുന്നു. ഇത് പിന്നീട് മൂത്രനാളിയിലൂടെ പുറത്തേക്ക് പോകുന്നു.
അന്ത:സ്രാവി വ്യവസ്ഥ
മനുഷ്യ ശരീരത്തിന്റെ പ്രവർത്തന നിയന്ത്രണ വ്യവസ്ഥയുടെ ഒരു ഭാഗമാണ് ഹോർമോണുകൾ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അന്തഃസ്രാവി ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന രാസസംയുക്തങ്ങളെയാണ് ഹോർമോണുകൾ എന്ന് വിളിക്കപ്പെടുന്നത്. എൻഡോക്രൈൻ, തൈറോയ്ഡ്തൈമസ്, പാൻക്രിയസ്, അഡ്രിനാൽ,അണ്ഡാശയങ്ങൾ, വ്യഷണങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഗ്രന്ഥികൾ ശരീരത്തിലുണ്ട്. ഓരോ ഗ്രന്ഥിയുടെയും കലകളാണ് ഹോർമോൺ പുറപ്പെടുവിക്കുന്നത്. ഇവക്ക് ഇവയുടെതായ ധർമ്മവുമുണ്ട്. എല്ലാ ഗ്രന്ഥികളുടെയും നിയന്ത്രണം പിറ്റ്യൂട്ടറി ഗ്രന്ഥിയിലാണ്. അത്കൊണ്ട് തന്നെ ഈ ഗ്രന്ഥിയെ മാസ്റ്റർ ഗ്രന്ഥി എന്ന വിളിക്കപ്പെടുന്നു. പ്രമേഹം, ആസ്തമ, അലർജി, വാതം എന്നിവക്ക് ഔഷധമായി മിക്കവാറും എല്ലാ ഹോർമോണുകളും ഉപയോഗിക്കപ്പെടുന്നു.
അസ്ഥിവസ്ഥ
ശരീരചലനത്തേയും നിവർന്ന് നിൽക്കുന്നതിനെയും സഹായിക്കുകയും ആന്തരാവയവങ്ങളെ സംരക്ഷിക്കുകയും ശരീരത്തെ താങ്ങിനിർത്തുകയും ചെയ്യുന്ന സുപ്രധാന വ്യവസ്ഥയാണ് അസ്ഥി വ്യവസ്ഥ. അസ്ഥികളും ഉപാസ്ഥികളും ചേർന്ന് നിർമിക്കപ്പെടുന്ന രൂപമാണ് അസ്ഥികൂടം. പല ആകൃതിയിലും വലിപ്പത്തിലുമുള്ള 206 അസി കൾ ചേർന്നാണ് അസ്ഥികൂടം രൂപപ്പെടുന്നത്. മനുഷ്യാസ്ഥികൂടത്തെ അക്ഷസ്തികൂടം, അനുബന്ധാസ്ഥികൂടം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. തോളെല്ലുകൾ, കൈകാലുകളിലെ അസ്ഥികൾ, ഇടുപ്പെല്ല് എന്നിവ ചേർന്നതാണ് അനുബന്ധാസ്ഥികൂടം വാരിയെല്ലുകൾ, മാറെല്ല്, നട്ടെല്ല്, തലയോട് എന്നിവ ചേർന്നതാണ് അക്ഷാസ്ഥികൂടം.
നാഡീ വ്യവസ്ഥ
മസ്തിഷ്കം, സുഷുമ്നനാഡികൾ എന്നിവയാണ് നാഡീ വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ. കേന്ദ്ര നാഡീവ്യവസ്ഥ, പെരിഫെറൽ നാഡീവ്യവസ്ഥ എന്നിങ്ങനെ രണ്ട് വിധത്തിലാണ് നാഡീ വ്യവസ്ഥയുള്ളത്. മസ്തിഷ്കത്തിന്റെയും സുഷുമ്നനാഡിയുടെയും സഹായത്തോടെ ശരീരത്തിന്റെ നിയന്ത്രണവും സന്തുലനവും നിലനിർത്തുകയാണ് കേന്ദ്രനാഡീവ്യവസ്ഥയുടെ ധർമ്മം. കോടിക്കണക്കിന് നാഡീ കോശ ങ്ങളും അവയുടെ കൂട്ടവും ചേർന്നതാണ് പെരിഫെറൽ നാഡിവ്യവസ്ഥ. കേന്ദ്രനാഡിവ്യവസ്ഥക്കും മറ്റു ശരീരഭാഗങ്ങൾക്കുമിടയിൽ നാഡി വിഭ്രംശങ്ങൾ കടത്തിവിടുന്നത് പെരിഫെറ നാഡീ വ്യവസ്ഥയാണ്. ശരീരത്തിന്റെ ഓരോ പ്രവർത്തനവും നിയന്ത്രിക്കുന്നത് നാഡീ വ്യവ സ്ഥയാണ്.
ഹൃദയം
മാറെല്ലിന് പുറകിലായി ശ്വാസകോശങ്ങളുടെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന നാലറകളുള്ള ഒരു ഇരട്ടകുഴൽ പമ്പാണ് ഹൃദയം. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമായ ഹൃദയത്തെ സെപ്റ്റം എന്ന പേശി ഭിത്തി കൊണ്ട് നെടുകെ ഇടതും വലതുമായി വിഭജിച്ചിരിക്കുന്നു. ഇരു വശവും വീണ്ടും രണ്ടറകളായി തിരിച്ചിട്ടുണ്ട്. മുകളിലെ അറയെ ഓറിക്കൾ എന്നും താഴത്തെ അറയെ വെൻട്രിക്കൾ എന്നും വിളിക്കപ്പെടുന്നു. ഓറിക്കൾ വഴി രക്തം ഹൃദയത്തി ലേക്ക് പ്രവേശിക്കുകയും വെൻട്രിക്കൾ വഴി പുറത്തേക്ക് വരികയും ചെയ്യുന്നു. മഹാസിരയിൽ നിന്നും വരുന്ന അശുദ്ധരക്തം വലത് ഓറിക്കിളിലേക്ക് പ്രവേശിക്കുന്നു. അത് ത്രിദളവാൽവിലൂടെ വലത് വെൻട്രിക്കളിൽ എത്തുന്നു. അവിടെ നിന്നും ശ്വാസകോശ ധമനി യിലുടെ രക്തത്തെ ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്ന ശുദ്ധികരിക്കപ്പെട്ട രക്തം ശ്വാസകോശസിരയിലൂടെ ഇടത് ഓറിക്കിളി ലേക്ക് തിരിച്ചെത്തുകയും മഹാധമനിയിലൂടെ പുറത്തേക്കൊഴുകി എല്ലാ ശരീരഭാഗങ്ങളിലും എത്തിച്ചേരുകയും ചെയ്യുന്നു.
ചെവി
കേൾവിയുടെ അവയവമാണ് ചെവി, ഇതിനെ മൂന്നായി വിഭജിചിരിക്കുന്നു ബാഹ്യകർണം, മദ്ധ്യകർണം, ആന്തരകരണം, എന്നിവയാണത് ചെവിക്കുടയും കർണനാവുമടങ്ങുന്നതാണ് ബാഹ്യ കർണം. ഓഡിറ്ററി ഓസിക്കിൾസ് എന്ന വിളിക്കുന്ന മൂന്ന് ചെറിയ അസ്ഥികളും യൂസ്റ്റെക്ക്യൻ നാളിയുമടങ്ങുന്നതാണ് മദ്ധ്യകർണം. കോക്ലിയ, അർദ്ധവൃത്താകാരക്കുഴലുകൾ, ശരീരത്തിന്റെ തുലന നില പാലിക്കാൻ സഹായിക്കുന്ന വെസ്റ്റിബ്യൂൾസ് എന്നിവയുൾപ്പെട്ട താണ് ആന്തരകർണം, ചെവിയിൽ പ്രവേശിക്കുന്ന ശബ്ദതരംഗ ങ്ങൾ കർണനാളത്തിലൂടെ കർണപടത്തിലെത്തുകയും ഒരു കമ്പ നമാക്കുകയും ചെയ്യുന്നു. ഈ കമ്പനങ്ങൾ സംവേദകോശങ്ങളായി മാറ്റപ്പെടുകയും മസ്തിഷ്കത്തിലെത്തി കേൾവിയായി അനുഭവപ്പെടുകയും ചെയ്യുന്നു.
മസ്തിഷ്കം
മനുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ കേന്ദ്രമാണ് മനുഷ്യമസ്തിഷ്ക്കം. ഭൂമുഖത്തുള്ള എല്ലാ ജീവികളിലും കാണപ്പെടുന്ന അവയവങ്ങളിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായതാണ് ഇത്. മറ്റ് സസ്തനികളുടെ മസ്തിഷ്ക്കത്തിനു തുല്യമായ ഘടനയോടുകൂടിയുള്ളതാണ് മനുഷ്യമസ്തിഷ്ക്കവും, പക്ഷെ ഇതേ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്ക്കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്കത്തിന്. സെറിബ്രൽ കോർട്ടെക്സ് എന്ന ഭാഗമാണ് കൂടുതൽ വികാസം പ്രപിച്ചിരിക്കുന്നത്, മസ്തിഷ്ക്കത്തിന്റെ മുൻപിൽ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ് ഇത്. ഇതിൽ മുൻനിര ലോബുകൾ കൂടുതൽ വികസിച്ചതായി കാണപ്പെടുന്നു, ഈ ഭാഗമാണ് സ്വയംനിയന്ത്രണം, ആസൂത്രണം, വിശകലനം, ചിന്ത തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത്. മനുഷ്യരിൽ കാഴ്ചയ്ക്ക് വേണ്ടി തലച്ചോറിൽ നീക്കിവെച്ചിരിക്കുന്ന ഭാഗം വളരെ കൂടുതലാണ്.
സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്. മനുഷ്യമസ്തിഷ്ക്കത്തിൽ 50 മുതൽ 100 ബില്ല്യൺ നാഡീകോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 10 ബില്ല്യൺ എണ്ണം സെറിബ്രൽ കോർട്ടെക്സിൽ കാണപ്പെടുന്ന കോർട്ടിക്കൽ പിരമിഡ് കോശങ്ങളാണ്. ഈ കോശങ്ങളെല്ലാം പരസ്പരം 100 ട്രില്ല്യൺ സിനാപ്റ്റിക് ബന്ധങ്ങളിലൂടെ തുടിപ്പുകൾ (Signals) കൈമാറുന്നു.
തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സംരക്ഷണ വലയത്തിൽ സെറിബ്രോസ്പൈനൽ ദ്രവത്തിൽ മസ്തിഷ്ക്കം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ചുറ്റിലുമുള്ള രക്തചംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടുമിരിക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് ക്ഷതമേൽക്കുവാനും രോഗം ബാധിക്കുവാനും സാധ്യതയുണ്ട്. ശക്തിതിയേറിയ ഇടിമൂലം തലയ്ക്കേൽക്കുന്ന ആഘാതം, തലച്ചോറിലേക്കുള്ള രക്തചംക്രമണത്തിനുണ്ടാകുന്ന തടസ്സങ്ങൾ, വിഷബാധ, നാഡീവിഷമായി പ്രവർത്തിക്കാവുന്ന വിവിധ രാസപാദാർത്ഥങ്ങളുടെ ബാധ എന്നിവ അവയിൽ പെടുന്നു. തലച്ചോറിനു ചുറ്റുമുള്ള കവചങ്ങൾ കാരണം രോഗാണുബാധയേൽക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂർവ്വമായി അണുബാധയേൽക്കുമ്പോൾ അത് വളരെയധികം സാരമുള്ളതായിമാറുന്നു. ശേഷമുള്ളത് പാർക്കിൻസൺസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ആൽറ്റ്സ്‌ഹൈമേഴ്സ് രോഗം തുടങ്ങിയ ജനിതക രോഗങ്ങളാണ്. മാനസിക രോഗങ്ങളുടെ വിവിധ അവസ്ഥകളും വിഷാദം തുടങ്ങിയവയും ഭാഗികമായെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് കണക്കാക്കുന്നു, ഈ രീതിയിൽ തലച്ചോറിനുണ്ടാകുന്ന ക്രമരഹിത പെരുമാറ്റത്തിന്റെ കാരണം പൂർണ്ണമായും മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടുമില്ല
പ്രത്യുൽപാദന വ്യവസ്ഥ.
വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങൾക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേർന്ന വ്യവസ്ഥയാണു് പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system). സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയിൽകൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങൾ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗർഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തിൽപ്പെടുത്താം.
അസ്ഥി വ്യവസ്ഥ
മനുഷ്യ ശരീരത്തിന്റെ ആന്തരിക ചട്ടക്കൂടാണ് മനുഷ്യന്റെ അസ്ഥികൂടം . ജനനസമയത്ത് ഇത് ഏകദേശം 270 അസ്ഥികൾ ചേർന്നതാണ് - ചില അസ്ഥികൾ കൂടിച്ചേർന്ന് പ്രായപൂർത്തിയാകുമ്പോൾ ഇത് 206 അസ്ഥികളായി കുറയുന്നു. അസ്ഥികൂടത്തിലെ അസ്ഥി പിണ്ഡം മൊത്തം ശരീരഭാരത്തിന്റെ 14% വരും (ഒരു ശരാശരി വ്യക്തിക്ക് ഏകദേശം 10-11 കി.ഗ്രാം) 25 നും 30 നും ഇടയിൽ പരമാവധി പിണ്ഡത്തിൽ എത്തുന്നു. മനുഷ്യന്റെ അസ്ഥികൂടത്തിന് കഴിയും അക്ഷീയ അസ്ഥികൂടം , അനുബന്ധ അസ്ഥികൂടം എന്നിങ്ങനെ തിരിച്ചിരിക്കുന്നു . നട്ടെല്ല് , വാരിയെല്ല് , തലയോട്ടി എന്നിവയാൽ അക്ഷീയ അസ്ഥികൂടം രൂപം കൊള്ളുന്നു.മറ്റ് അനുബന്ധ അസ്ഥികളും. അച്ചുതണ്ടിന്റെ അസ്ഥികൂടത്തിൽ ഘടിപ്പിച്ചിരിക്കുന്ന അനുബന്ധ അസ്ഥികൂടം, തോളിൽ അരക്കെട്ട് , പെൽവിക് അരക്കെട്ട് , മുകളിലും താഴെയുമുള്ള കൈകാലുകളുടെ അസ്ഥികൾ എന്നിവയാൽ രൂപം കൊള്ളുന്നു.
മനുഷ്യ അസ്ഥികൂടം.മനുഷ്യന്റെ അസ്ഥികൂടം ആറ് പ്രധാന പ്രവർത്തനങ്ങൾ ചെയ്യുന്നു: പിന്തുണ, ചലനം, സംരക്ഷണം, രക്തകോശങ്ങളുടെ ഉത്പാദനം , ധാതുക്കളുടെ സംഭരണം, എൻഡോക്രൈൻ നിയന്ത്രണം.
മനുഷ്യന്റെ അസ്ഥികൂടം മറ്റ് പല പ്രൈമേറ്റ് സ്പീഷീസുകളുടേത് പോലെ ലൈംഗികമായി ദ്വിരൂപമല്ല , എന്നാൽ തലയോട്ടി , ദന്തങ്ങൾ , നീളമുള്ള അസ്ഥികൾ , ഇടുപ്പ് എന്നിവയുടെ രൂപഘടനയിൽ ലിംഗങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ നിലവിലുണ്ട്. പൊതുവേ, സ്ത്രീകളുടെ അസ്ഥികൂട ഘടകങ്ങൾ ഒരു നിശ്ചിത ജനസംഖ്യയ്ക്കുള്ളിലെ അനുബന്ധ പുരുഷ മൂലകങ്ങളെ അപേക്ഷിച്ച് ചെറുതും ശക്തവും കുറവാണ്. [ അവലംബം ആവശ്യമാണ് ] പ്രസവം സുഗമമാക്കുന്നതിന് മനുഷ്യ സ്ത്രീ പെൽവിസും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാണ് . മിക്ക പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യ പുരുഷന്മാർക്ക് പെനൈൽ എല്ലുകളില്ല .
വൃക്കകൾ
സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക എന്ന് അറിയപ്പെടുന്നത്.
ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള
വൃക്ക (അന്തരിക അവയവം)
പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്.പല്ലുകൾ
ജീവികളുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകൾ. പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക, അവ ചവച്ചുതിന്നാൻ സഹായിക്കുക എന്നീ ധർമ്മങ്ങളാണ് പല്ലുകൾക്കുള്ളത്. മാംസഭോജികളായ ജീവികൾക്ക് ഇരയെ വേട്ടയാടിപ്പിടിക്കുക എന്ന ധർമ്മവും പല്ലുകൾ വഴി ചെയ്യാനുണ്ട്. ചിലപ്പോഴൊക്കെ സ്വയരക്ഷക്കും പല്ലുകൾ ജീവികളെ സഹായിക്കുന്നു.
മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ പലരിലും മൂന്നാമത്തെ അണപ്പല്ലും (വിവേകദന്തങ്ങൾ) അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.
ചില കുട്ടികൾക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റൽ ദന്തം എന്നാണിതിനെ വിളിക്കുന്നത്. ചിലകുട്ടികൾക്ക് പല്ല് വരാൻ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതൽ പതിനാലു വയസ്സിനുള്ളിൽ പാൽപ്പല്ലുകൾ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതൽ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങൾ.
മുതിർന്ന ഒരാളുടെ പല്ലുകൾ
ത്വക്ക് (ചർമം)
മനുഷ്യ ത്വക്ക് ശരീരത്തിന്റെ പുറം ആവരണം ആണ്, ഇത് ഇന്റഗ്യുമെന്ററി സിസ്റ്റത്തിലെ ഏറ്റവും വലിയ അവയവമാണ് . പേശികൾ , അസ്ഥികൾ , അസ്ഥിബന്ധങ്ങൾ , ആന്തരിക അവയവങ്ങൾ എന്നിവയെ സംരക്ഷിക്കുന്ന എക്ടോഡെർമൽ ടിഷ്യുവിന്റെ ഏഴ് പാളികൾ വരെ ചർമ്മത്തിലുണ്ട് . മനുഷ്യന്റെ ചർമ്മം മറ്റ് സസ്തനികളുടെ ചർമ്മത്തിന് സമാനമാണ് , ഇത് പന്നിയുടെ തൊലിയോട് വളരെ സാമ്യമുള്ളതാണ് . മനുഷ്യന്റെ മിക്കവാറും എല്ലാ ചർമ്മവും രോമകൂപങ്ങളാൽ മൂടപ്പെട്ടിട്ടുണ്ടെങ്കിലും, അത് രോമമില്ലാത്തതായി കാണപ്പെടും . രോമമുള്ളതും അരോമിലവുമായ ചർമ്മം (രോമരഹിതം) എന്നിങ്ങനെ രണ്ട് പൊതുവായ ചർമ്മങ്ങളുണ്ട് . ത്വക്ക് എന്ന വിശേഷണംഅക്ഷരാർത്ഥത്തിൽ "ത്വക്ക്" എന്നാണ് അർത്ഥമാക്കുന്നത് (ലാറ്റിൻ ക്യൂട്ടിസ് , ചർമ്മത്തിൽ നിന്ന്).
രോഗാണുക്കളിൽ നിന്നും അമിതമായ ജലനഷ്ടത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിൽ ചർമ്മം ഒരു പ്രധാന പ്രതിരോധ പങ്ക് വഹിക്കുന്നു . ഇൻസുലേഷൻ , താപനില നിയന്ത്രണം , സംവേദനം, വിറ്റാമിൻ ഡിയുടെ സമന്വയം, വിറ്റാമിൻ ബി ഫോളേറ്റുകളുടെ സംരക്ഷണം എന്നിവയാണ് ഇതിന്റെ മറ്റ് പ്രവർത്തനങ്ങൾ . സാരമായ കേടുപാടുകൾ സംഭവിച്ച ചർമ്മം സ്കാർ ടിഷ്യു രൂപീകരിച്ച് സുഖപ്പെടുത്താൻ ശ്രമിക്കും . ഇത് പലപ്പോഴും നിറവ്യത്യാസവും നിറവ്യത്യാസവുമാണ്.
ചർമംമനുഷ്യരിൽ, ചർമ്മത്തിന്റെ പിഗ്മെന്റേഷൻ (മെലാനിൻ ബാധിക്കുന്നത്) ജനസംഖ്യയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, കൂടാതെ ചർമ്മത്തിന്റെ തരം വരണ്ടതും വരണ്ടതും എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ആകാം. അത്തരം ത്വക്ക് വൈവിധ്യം ബാക്ടീരിയകൾക്ക് സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ആവാസ വ്യവസ്ഥ നൽകുന്നു, അവ മനുഷ്യ ചർമ്മത്തിൽ കാണപ്പെടുന്ന 19 ഫൈലയിൽ നിന്ന് ഏകദേശം 1000 സ്പീഷിസുകളാണ്.
മൂക്ക്
മൂക്ക് അഥവാ നാസിക ശ്വസിക്കുവാനും മണക്കുവാനുമുള്ള ഇന്ദ്രിയമാണ്. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിൽ പെട്ട ഈ അവയവം ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പരമപ്രധാനമായ അവയവമാണ്. മറ്റുള്ള ചില ജീവികളിൽ മൂക്കിന് പല ഉപയോഗങ്ങളും ഉണ്ട്. ആനയെ സംബന്ധിച്ച് മനുഷ്യന്റെ കൈ പോലെ പ്രധാനമായ അവയവമാണ്. മൃഗങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട അവയവമാണ്. ഇത് മൂലം അവയ്ക്ക് പലതും ഗ്രഹിച്ചെടുക്കാൻ സാധിക്കും. പാമ്പിനെ പോലുള്ള ചില ജീവികളിൽ മൂക്ക് കാണപ്പെടുന്നില്ല അവ മിക്കതും പ്രത്യേക അവയവം വഴിയാണ് ശ്വസനം നടത്തുന്നത്.
മനുഷ്യന്റെ മൂക്ക്
ആനയുടെ മൂക്ക് അഥവാ തുമ്പിക്കൈ
മണം തിരിച്ചറിയാനുള്ള അവയവമാണ് മൂക്ക്. മനുഷ്യരിൽ മണം തിരിച്ചറിയാനുള്ള കഴിവ് മറ്റു ജീവികളെ അപേക്ഷിച്ച് അത്ര വികാസം പ്രാപിച്ചിട്ടില്ല.
Comments
Post a Comment