ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്ബര്‍ പ്ലേറ്റ് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് അറിയേണ്ടേ?.

നമ്മള്‍ പുതിയൊരു വാഹനമെടുത്താല്‍ അതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്ബര്‍പ്ലേറ്റ്. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികള്‍ നമുക്ക് രജിസ്റ്റര്‍ നമ്ബര്‍ അനുവദിച്ച്‌ തരികയാണ് ചെയ്യുന്നത്.എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്ബറോ അതോ വല്ല ഫാന്‍സി നമ്ബറോ വേണമെങ്കില്‍ പണം മുടക്കണം. ഒരു ഫാന്‍സി നമ്ബര്‍ കിട്ടാനായി പരമാവധി നിങ്ങള്‍ എത്ര കാശ് വരെ മുടക്കം?.

ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്ബര്‍ പ്ലേറ്റ് വിറ്റ് പോയത് 122 കോടി രൂപയ്ക്കാണ്. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്ബര്‍ പ്ലേറ്റ് സ്വന്തമാക്കിയ ഒരു വാഹന ഉടമ ഇന്ത്യയില്‍ അല്ല. മറിച്ച്‌ യുഎഇയിലാണ്.

എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്ബറോ അതോ വല്ല ഫാന്‍സി നമ്ബറോ വേണമെങ്കില്‍ പണം മുടക്കണം. ഒരു ഫാന്‍സി നമ്ബര്‍ കിട്ടാനായി പരമാവധി നിങ്ങള്‍ എത്ര കാശ് വരെ മുടക്കം?.

ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്ബര്‍ പ്ലേറ്റ് വിറ്റ് പോയത് 122 കോടി രൂപയ്ക്കാണ്. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്ബര്‍ പ്ലേറ്റ് സ്വന്തമാക്കിയ ഒരു വാഹന ഉടമ ഇന്ത്യയില്‍ അല്ല. മറിച്ച്‌ യുഎഇയിലാണ്.’മോസ്റ്റ് നോബല്‍ നമ്ബേഴ്‌സ്’ ചാരിറ്റി ലേലത്തില്‍ വിഐപി കാര്‍ നമ്ബര്‍ പ്ലേറ്റ് P7 55 മില്യണ്‍ ദിര്‍ഹത്തിന് വിറ്റു. ഏകദേശം 122.6 കോടി രൂപ. ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്ബര്‍ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ നമ്ബര്‍ ലേലമെന്ന് വേണമെങ്കില്‍ വിളിക്കാം. ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഈ നമ്ബര്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

ജുമൈറയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നിരവധി അധിക വിഐപി നമ്ബര്‍ പ്ലേറ്റുകളും ഫോണ്‍ നമ്ബറുകളും ലേലം ചെയ്തതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലേലത്തില്‍ 100 മില്യണ്‍ ദിര്‍ഹമാണ് ലഭിച്ചത്. ഈ തുക റമദാനില്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കും. കാറിന്റെ ലൈസന്‍സ് പ്ലേറ്റുകളും പ്രീമിയം സെല്‍ഫോണ്‍ നമ്ബറുകളും 9.792 കോടി ദിര്‍ഹത്തിനാണ് ലേലം ചെയ്തതു.

Comments