ചെറിയ ഉറുമ്പുകളുടെ വലിയ ലോകം. - VAYANALOKAM
പ്രസിദ്ധ ജര്‍മന്‍ ശാസ്ത്രജ്ഞനും ചിന്തകനുമായ ഹിബ്രസ് ബിസ് മാര്‍ക്കിനോട് ഒരാള്‍ ചോദിച്ചു: “”ഏത് രീതിയിലുള്ള ജീവിതമാണ് താങ്കള്‍ ഇഷ്ടപ്പെടുന്നത്?””. മറുപടിക്ക് ബിസ്മാര്‍ക്കിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. “”ഉറുമ്പിന്റെ ജീവിതമാണെനിക്കിഷ്ടം”” അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു:””ചെറുതെങ്കിലും നമുക്കൊക്കെ മാതൃകയാക്കാവുന്ന ജീവിയാണ് ഉറുമ്പ്. അധ്വാനശീലരായ ഈ കൊച്ചു ജീവികള്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതില്‍ സാമൂഹിക ജീവിതം നയിച്ചു വരുന്നു. ശാന്തിയും സമാധാനവും സംതൃപ്തിയും അച്ചടക്കവും കളിയാടുന്നു അവരുടെ ലോകത്ത്. അങ്ങനെയൊരു ലോകമാണെന്റെ സ്വപ്‌നം””.
“ഹൈമനോപ്റ്റ” ഗോത്രത്തിലെ ഫോര്‍മിസിഡേ കുടുംബത്തില്‍ പെടുന്ന സാമൂഹിക ജീവിയാണ് ഉറുമ്പ്. സാമൂഹിക ജീവികളായി അറിയപ്പെടുന്ന തേനീച്ച, കടന്നല്‍ തുടങ്ങിയവയില്‍ അപൂര്‍വമായെങ്കിലും തനിച്ച് ജീവിക്കാനിഷ്ടപ്പെടുന്നവരെ കാണാം. എന്നാല്‍ സമൂഹമായല്ലാതെ ഒറ്റക്ക് ജീവിക്കുന്ന ഒരു ഉറുമ്പിനെ പോലും കണ്ടെത്താനാകില്ല. വെള്ളയുറുമ്പുകള്‍ അഥവാ വൈറ്റ് ആന്റ്‌സ് എന്നറിയപ്പെടുന്ന “ചിതലുകള്‍” ഉറുമ്പ് വംശജരായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവ ഉറുമ്പ് വര്‍ഗത്തില്‍ പെട്ടതല്ലെന്നാണ് ശാസ്ത്രമതം. “ഐസോപ്‌റ്റെ”എന്നറിയപ്പെടുന്ന മറ്റൊരു കുടുംബാംഗമാണ് ചിതലുകള്‍.
ഉറുമ്പില്ലാത്ത ഇടമുണ്ടോ?
ഉറുമ്പുകള്‍ കാണപ്പെടാത്ത രാജ്യങ്ങളോ സ്ഥലങ്ങളോ ലോകത്തില്ലെന്ന് തന്നെ പറയാം. കാഴ്ചയില്‍ ചെറുതും നിസ്സാരവുമായ ഈ ജിവികള്‍ അധ്വാന ശക്തിയിലും ബുദ്ധിസാമര്‍ഥ്യത്തിലും മനുഷ്യന്റെ തൊട്ടടുത്ത് നില്‍ക്കുന്നു. ജീവിത-താമസ വ്യവസ്ഥിതികള്‍, ആസൂത്രണം, വിഭാഗീകരണം, ഉത്തരവാദിത്ത നിര്‍വഹണം എന്നീ വിഷയങ്ങളിലെല്ലാം വിശേഷബുദ്ധി കൊണ്ടനുഗ്രഹീതമായ മനുഷ്യനെ പോലും പിന്നിലാക്കുന്ന ബുദ്ധിവൈഭവം ഈ ചെറുജീവികള്‍ പ്രകടിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, ഉറുമ്പ് കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ ശൈത്യ മേഖലാ രാജ്യങ്ങളില്‍ താരതമ്യേന കുറവായും ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. അവയില്‍ ചിലത് വളരെ ചെറുതാണെങ്കില്‍, മനുഷ്യന്റെ ചെറുവിരലിനോളം വണ്ണവും നീളവുമുള്ളവയും കൂട്ടത്തിലുണ്ട്. കൊടിയ വിഷമുള്ള ചില ഇനങ്ങളും അപൂര്‍വമായെങ്കിലും ഇവയുടെ ഗണത്തിലുണ്ട്.
ഇതര ഷഡ്പദങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ ഉറുമ്പിനുള്ള ഒരു സവിശേഷത, അതിന്റെ ഉദരത്തില്‍ വിരലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ” നോഡ്” എന്ന പേരിലറിയപ്പെടുന്ന ഒന്നോ രണ്ടോ ഘടകങ്ങളാണ്. ഈ ഘടനാ വൈചിത്ര്യം ഉറുമ്പുകളിലൊഴികെ മറ്റൊരു ഷഡ്പദത്തിലും കാണാന്‍ കഴിയില്ല.
ഉറുമ്പുകള്‍ ഖുര്‍ആനില്‍
പ്രവാചകന്‍ മൂസാ(അ) ഒരിക്കല്‍ അല്ലാഹുവിനോട് ഒരു സംശയം ഉന്നയിച്ചു. “”അല്ലാഹുവേ, അക്രമികളെയും ധിക്കാരികളെയും നീ ശിക്ഷിക്കുമ്പോള്‍ അതില്‍ ധാരാളം നിരപരാധികളും ഉള്‍പെടുമല്ലോ? ചെയ്യാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നത് ശരിയാണോ?”” ചോദ്യമുന്നയിച്ച് ഏറെ സമയം കഴിഞ്ഞില്ല, മൂസാ നബിയെ ഒരു ഉറുമ്പ് കടിച്ചു. വേദനയില്‍ പുളഞ്ഞ നബി ഉറുമ്പ് കൂട് ചവിട്ടിയരച്ചു. അന്നേരം അല്ലാഹുവിന്റെ ഭാഗത്ത് നിന്നൊരു ചോദ്യം: “”നബിയേ, ഒരു ഉറുമ്പല്ലേ താങ്കളെ കടിച്ചുള്ളൂ. അതിന് നിങ്ങള്‍ മറ്റുള്ളവയെ നശിപ്പിച്ചതെന്തിനാണ്?”” മൂസാ നബിക്ക് മറുപടിയുണ്ടായിരുന്നില്ല. നബിയുടെ സംശയത്തിന് വാക്കിലൂടെ മറുപടി പറയുന്നതിന് പകരം നേരിട്ട് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ശൈലിയാണിവിടെ അല്ലാഹു സ്വീകരിച്ചത്.
ഉറുമ്പുകളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലുമുണ്ട്. ആഗോള ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയോട് ഉറുമ്പ് സംസാരിച്ച സംഭവം ഖുര്‍ആനിലെ “നംല്” അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ പ്രമുഖ പണ്ഡിതര്‍ വിവരിച്ചതായി കാണാം.
അബൂഹുറൈറ നിവേദനം ചെയ്ത ഒരു ഹദീസ്: നബിതിരുമേനി പറഞ്ഞു. “”നിങ്ങള്‍ ഉറുമ്പുകളെ കൊല്ലരുത്. കാരണം ഒരിക്കല്‍ സുലൈമാന്‍ നബിയും അനുചരന്മാരും മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി പുറപ്പെട്ടു. അപ്പോഴതാ, വഴിയില്‍ നിന്നൊരു ഉറുമ്പ് തന്റെ തുമ്പിക്കൈയും മുന്‍കാലുകളും വാനിലേക്കുയര്‍ത്തി പ്രാര്‍ഥിക്കുന്നു. “അല്ലാഹുവേ, എല്ലാ സൃഷ്ടികളെയും പരിപാലിക്കുന്ന രക്ഷിതാവേ, നിന്റെ ഔദാര്യം ഞങ്ങള്‍ക്ക് നീ തടയരുതേ! ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിപ്പിച്ച് തരേണമേ”. ഇത് കേട്ട സുലൈമാന്‍ നബി അനുചരന്മാരോട് പറഞ്ഞു. “നിങ്ങള്‍ തിരിച്ചു പോയ്‌ക്കൊള്ളൂ. ഇനി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നില്ല. നിങ്ങളല്ലാത്ത മറ്റു ജീവികള്‍ കാരണം നിങ്ങള്‍ക്ക് വെള്ളം ലഭിച്ചിരിക്കുന്നു”” (ഹാകിം)
ശാരീരിക ഘടന
ഉറുമ്പിന് ആറ് കാലുകളും ശരീരത്തിന് മൂന്ന് ഭാഗങ്ങളുമുണ്ട്. തലഭാഗം, അരഭാഗം, പിന്‍ഭാഗം. കണ്ണുകളും തേറ്റകളും തലഭാഗത്തും വയറും ആമാശയവുമെല്ലാം പിന്‍ഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്.
ഉറുമ്പ്
സാമൂഹിക ജീവിതം നയിക്കുന്ന പ്രാണികളാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുപ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. 11,000 ഇനം ഉറുമ്പുകളുണ്ട്. ഉറുമ്പുകൾ ഹൈമനോപടെറ ഔർഡറിലെ ഭാഗമാണ്.
സ്പർശികകൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. ശരീരസ്രവങ്ങൾ(ഫിറമോൺസ്) ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോൾ അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം ഉള്ള സ്ഥലത്തേക്കുള്ള ദൂരവും മറ്റും സ്പർശികയോ മുൻകാലുകളോ ഉരസുന്നതുവഴി പറയാനും ഇവക്കു കഴിയുന്നു. കൂട്ടിൽ നിന്ന് പുതിയകൂട്ടിലേക്കും ഇരതേടാനും മിക്കയിനം ഉറുമ്പുകളും വരിയായാണ് പോകാറ്. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി കാര്യം പറയുന്നു.
കൗതുകങ്ങൾ
- സ്വന്തം ഭാരത്തേക്കാൾ അനേകം ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും
- ഒറ്റ നിൽപ്പിൽ തന്നെ അഷ്ടദിക്കും താഴെയും മേലെയും ഒരു പോലെ ദർശിക്കാനാവുന്ന സംവിധാനമുണ്ട്.
- ഉറുമ്പുകളുടെ ഘ്രാണശക്തി അതിശക്തമാണ്.
- ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവിവർഗ്ഗമാണ് ഉറുമ്പുകൾ
- രാസപദാർഥങ്ങൾ ഉപയോഗിച്ചും സ്പർശിച്ചും ആശയവിനിമയം നടത്തുന്നു.
By Lvfc - VAYANALOKAM Join link
Comments
Post a Comment