Posts

Showing posts from December, 2022
 ഫെവിക്കോൾ (Fevicol) എന്ത് കൊണ്ടാണ് അത് നിറച്ചു വച്ച പാത്രത്തിൽ ഒട്ടിപ്പിടിക്കാത്തത്? നമ്മൾ സാധാരണ ഉപയോഗിക്കുന്ന പശകൾ അല്പനേരം വായു തട്ടിയാൽ ഒട്ടിപ്പിടിക്കുന്ന തരം പശകൾ ആണ്. ഈ പശയിൽ പോളിമറുകളെ ഒരു സോൾവന്റിൽ (വെള്ളം) കലക്കി (സസ്പെൻഡ് ചെയ്ത്) വച്ചേക്കുന്നത് ആണ്. കുപ്പിക്കുള്ളിൽ വച്ച് ഈ പോളിമറുകൾക്ക് പരസ്പരം ബോണ്ട് ചെയ്യാൻ പറ്റാത്തതിന് കാരണം കുപ്പിക്കുള്ളിലെ സോൾവന്റ് ആ പോളിമർ ബോണ്ടിംഗ് ഉണ്ടാകാതെ തടഞ്ഞ് നിർത്തുന്നു. ഈ പശയെ നമ്മൾ തടി, പേപ്പർ, തുണി, എന്നിങ്ങനെ ഏതെങ്കിലും പ്രതലത്തിൽ പുരട്ടുമ്പോൾ ഈ സോൾവെന്റ് പതിയേ ഇല്ലാതാവും (ബാഷ്പീകരിച്ചു പോകും) , അപ്പോൾ അവിടെ ഉള്ള പോളിമറുകൾക്ക് തമ്മിൽ തമ്മിൽ ബോണ്ടിംഗ് സാധ്യമാകും. (poly venyl acetate) ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക. ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ ജലാംശത്തെ വലിച്ചെടുക്കുകയും തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക...
4% നികുതി കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ ജനുവരി വരെ കാത്തുനിൽക്കാതെ നാളെത്തന്നെ മദ്യവില കൂട്ടുന്നു ? തിരുവനന്തപുരം: വിദേശമദ്യത്തിന്റെ വിലകൂട്ടാൻ ജനുവരി വരെ കാത്തുനിൽക്കില്ല സർക്കാർ. നിയമസഭ പാസാക്കിയ വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ നാളെ മുതൽ മദ്യവില കൂട്ടാനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്ന് രാത്രി തന്നെ പുതിയ വില സോഫ്‍റ്റ്‍വെയറിൽ അപ്‍ലോഡ് ചെയ്യണമെന്ന് ബിവറേജസ് കോ‌ർപറേഷൻ എം.ഡി ഇന്ന് രാവിലെ ഉത്തരവിറക്കി. ഇന്നലെ രാവിലെ 11ന് കണ്ണൂരിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപാണ് ബില്ലിൽ ഒപ്പിട്ടത്. സർക്കാരിന് വരുമാനം ലഭിക്കാനുള്ള ബില്ലായതിനാൽ ഒപ്പുവയ്ക്കുന്നതായി ഗവർണർ പറഞ്ഞു. വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾക്ക് വലിയ വിലവ്യത്യാസമില്ല. പരമാവധി 20 രൂപ വരെ വിലകൂടാം. പ്രീമിയം ബ്രാൻഡുകൾക്ക് മദ്യവിലയ്ക്കനുസരിച്ച് വില ഉയരും. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാനാണ് വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പി...

ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞതെന്ത്.

Image
2022ല്‍ നിരവധി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നതിനാല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ‘year in search 2022’ എന്ന പേരില്‍ ഡിസംബര്‍ 7ന് ഗൂഗിള്‍ ഒരു വാര്‍ഷിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. സിനിമകള്‍, സ്പോര്‍ട്സ് ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍, വാര്‍ത്താ ഇവന്റുകള്‍, പാചകക്കുറിപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്താണെന്നാണ് അതില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഇടം നേടിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റാണ്. അതേസമയം ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ രാജ്യത്തെ ഏറ്റവും മികച്ച ട്രെന്‍ഡിംഗ് സെര്‍ച്ച് പട്ടികയില്‍ നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും നേടി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിലെ ട്രെന്‍ഡിംഗ് സെര്‍ച്ച് ലിസ്റ്റില്‍ മൂന്നാമതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീംഗ് പത്താം സ്ഥാനത്താണുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്. സര്‍...
കുളിക്കാൻ നല്ല സമയം ഏതൊക്കെ ആണ് ? കുളിച്ചുറങ്ങാൻ കിടന്നാൽ നല്ല ഉറക്കം കിട്ടുമെന്നിരിക്കെ എന്തുകൊണ്ടാണ് രാത്രി കുളിക്കരുതെന്ന് പറയുന്നത് ? കുളിയുടെ കാര്യത്തിൽ കേരളീയർ എന്നും മുൻപന്തിയിലാണ്. കുളിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെപ്പറ്റി പോലും കേരളീയർക്ക് ചിന്തിക്കാനാവില്ല. എന്നാൽ ശാസ്ത്രജ്ഞാനമില്ലാത്ത കുളി പലപ്പോഴും നമ്മെ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കും. കുളിയെ സംബന്ധിച്ചിടത്തോളമുള്ള ഏറ്റവും വലിയ സംശയമാണ് കുളിക്കാൻ പറ്റിയ സമയം ഏതാണെന്നുള്ളത്. രാവിലെയോ സന്ധ്യയോ വൈകുന്നേരമോ ആണ് കുളിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. ഉച്ചയ്‌ക്കോ പാതിരാത്രിക്കോ ഉള്ള കുളി പാടില്ല. ആഹാരം കഴിച്ചയുടനെയും കുളിക്കരുത്. രാവിലത്തെ കുളി ആരോഗ്യവും ആയുസ്സും ഉന്മേഷവും വർദ്ധിപ്പിക്കും. ആദ്യം തല കുളിച്ചതിനു ശേഷം മാത്രമേ ശരീരം കുളിക്കാവൂ. തണുത്ത വെള്ളം വേണം തലയിലൊഴിക്കാൻ. ആദ്യമേ ശരീരം കുളിച്ചാൽ ശരീരത്തിലെ ചൂട് തലയിലേക്ക് പ്രവഹിക്കുമെന്നതിനാലാണിത്. തലയിൽ ചൂടുവെള്ളമൊഴിക്കുന്നത് മുടിക്കും കണ്ണിനും ദോഷമാണ്. അവസാനം ഒരുതവണ കൂടി പാദത്തിലും തലയിലും തണുത്ത വെള്ളമൊഴിച്ച് കുളിയവസാനിപ്പിക്കാം. രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ആണ് ...