എന്തുകൊണ്ട് SPACE BARനു മാത്രം നീളം കൂടുതൽ?
ഒരു സാധാരണ കമ്പ്യൂട്ടർ കീബോർഡിൽ ഏകദേശം 104 കീകൾ ഉണ്ടാവും. എന്നാൽ മറ്റ് അനേകം കീകളെക്കാൾ ഒരു കീ മാത്രം മറ്റു കീകളെക്കാൾ നീളത്തിൽ മുന്നിലാണ് സ്പേസ് ബാർ!. എന്തിനാണ് സ്പേസ് ബാറിന് മാത്രം ഇത്ര നീളം നൽകിയത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??.
ഒരു ശരാശരി വ്യക്തി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കീയും സ്പേസ് ബാർ തന്നെയാണ്. എത്ര വേഗം ടൈപ്പ് ചെയ്യുന്നവരായാലും ടൈപ്പ് ചെയ്യുന്നതിനിടയിൽ ഒരു തവണയെങ്കിലും സ്പേസ് ബാർ ക്ലിക് ചെയ്യും.
നമ്മളിൽ പലരും സ്പേസ് ബാറിൽ ക്ലിക്ക് ചെയ്യുന്നത് തള്ളവിരൽ കൊണ്ടാണ്. നമ്മൾ ഉപയോഗിക്കുന്നത് കമ്പ്യൂട്ടർ ആയാലും ടൈപ്പ് വ്രയ്റ്റർ ആയാലും മൊബൈൽ ഫോൺ ആയാലും കീബോർഡിന്റെ നടുക്കുള്ള സ്പെയ്സ് ബാർ ക്ലിക്ക് ചെയ്യുന്നത് തള്ളവിരൽ കൊണ്ടാണെങ്കിലും രണ്ടു ഭാഗത്തുനിന്നും ക്ലിക്ക് ചെയ്യാൻ എളുപ്പമാണ്.
പിന്നെ, രണ്ട് കൈകൊണ്ട് ക്ലിക്ക് ചെയ്യുന്നവർ ആണെങ്കിലും അവർക്ക് എളുപ്പത്തിൽ ക്ലിക്ക് ചെയ്യാൻ സാധിക്കും.
Comments
Post a Comment