ലഡുവിന്റെ വയസ്സ്.



നമ്മളെല്ലാവരും ആസ്വദിച്ച് കഴിക്കുന്ന ലഡു യഥാർത്ഥത്തിൽ സിന്ധു നദീതട സംസ്കാരം മുതൽ ഉള്ളതാണെന്ന് കേട്ടാലോ...!!

ലഡു എന്ന് കേൾക്കുമ്പോൾ വായിൽ വെള്ളമൂറുന്നവർ ആവും നമ്മളെല്ലാം... ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കഴിക്കുന്ന മധുരപലഹാരമാണ് ലഡു.എന്നാൽ ഈ കൊച്ചു ലഡുവിനും ഒരുപാട് കഥകൾ പറയാനുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായി വിഭവങ്ങളിൽ ഒന്നാണ് ലഡു.



രാജസ്ഥാനിലെ ബിജ്നോറിൽ ഉള്ള ഹാരപ്പൻ നാഗരിഗതയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഏകദേശം ഏഴോളം ലഡു ആണ് ഗവേഷകർ കണ്ടെടുത്തത്. വിശ്വസിക്കാൻ പ്രയാസം തോന്നിയാലും ഇവ 2 600 BCE യിൽ ഉണ്ടാക്കിയതാണ്. അതെ ഏകദേശം 4000 വർഷങ്ങൾക്കു മുമ്പ്.

ബാർലി,ഗോതമ്പ്,കടല,ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ തുടങ്ങിയവയാണ് ഈ ലഡുവിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഹാരപ്പൻ നാഗരികത കൃഷിക്ക് മുൻതൂക്കം നൽകിയിരുന്നു എന്നത് നമുക്ക് അറിയാം, അതിനാൽ തന്നെയാവാം ഇത്രയും പോഷകസമൃദ്ധമായ ലഡുവും അവരുടെ ഭക്ഷണ വിഭവങ്ങളിൽ ഉൾപ്പെട്ടത്.


 ലഡു നമുക്കെല്ലാം വെറുമൊരു മധുരപലഹാരം മാത്രമല്ല. നമ്മുടെ സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമാണ്. സന്തോഷം വരുമ്പോഴും ആഘോഷങ്ങൾ വരുമ്പോഴും ശുഭകാര്യങ്ങൾ നടക്കുമ്പോഴും നമ്മൾ ഉറ്റവരും ആയി സന്തോഷം പങ്കുവെക്കുന്നത് ലഡു നൽകിക്കൊണ്ടാണ്. സംസ്കാരങ്ങൾ പലതും വന്നു പോയി. മനുഷ്യൻ ഒരുപാട് മാറി... എങ്കിലും ലഡു ഇന്നും പല നിറത്തിൽ പല ഫ്ലേവറിൽ നമ്മളെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു.


യാത്രാവിവരണം,സ്ഥലങ്ങൾ,ചരിത്രങ്ങൾ,കൗതുക കാര്യങ്ങൾ,രഹസ്യങ്ങൾ,അത്ഭുതങ്ങൾ,ആരോഗ്യ വാർത്തകൾ,പാചക നുറുങ്ങുകൾ എന്നിവ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Comments