ഗ്രീൻ ടീ കുടിക്കുന്നവരാണോ? ഈ തെറ്റുകൾ ഒഴിവാക്കുക.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഗ്രീൻ ടീ കുടിക്കാറുണ്ട്. ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണവ. ആന്റി ബാക്ടീരിയൽ ടീ എന്ന നിലയിൽ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്, കൂടാതെ ശരീരഭാരം കുറയ്ക്കൽ, ശരീരത്തിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തൽ, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുക എന്നിവയുൾപ്പെടെ എണ്ണമറ്റ ഗുണങ്ങളുണ്ട്.
എന്നാൽ ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രീൻ കുടിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന ചില തെറ്റുകൾ ഒഴിവാക്കണം.
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കരുത്
ധാരാളം ആളുകൾ ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാറുണ്ട്. ഭക്ഷണം കഴിഞ്ഞയുടനെ ഗ്രീൻ ടീ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.
ചൂടോടെ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക
ചൂടുള്ളപ്പോൾ ഗ്രീൻ ടീ കുടിക്കുന്നത് രുചിയില്ലാത്തതാക്കുക മാത്രമല്ല, വയറിനും തൊണ്ടയ്ക്കും ദോഷം വരുത്തുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി ഗ്രീൻ ടീ എപ്പോഴും മിതമായ ചൂടിൽ കുടിക്കുക. വളരെ ചൂടോ തണുപ്പോ അല്ല.
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഗ്രീൻ ടീയിൽ ടാന്നിനുകൾ എന്നറിയപ്പെടുന്ന പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിലെ ആസിഡ് വർധിപ്പിക്കുന്നു, ഇത് വയറുവേദന, ഓക്കാനം, മലബന്ധം എന്നിവയിലേക്ക് നയിക്കുന്നു. ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിന് ശേഷമോ ഗ്രീൻ ടീ കുടിക്കണം.
ചൂടുള്ള ഗ്രീൻ ടീയിൽ തേൻ ചേർക്കരുത്
ചൂടുള്ളപ്പോൾ ഗ്രീൻ ടീയിൽ തേൻ ചേർക്കരുത്. പഞ്ചസാരയ്‌ക്ക് ആരോഗ്യകരമായ ഒരു ബദലായതിനാൽ ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നത് മിക്കവരും ഇഷ്ടപ്പെടുന്നു. ചൂടുള്ള ഒരു കപ്പ് ഗ്രീൻ ടീയിൽ തേൻ ചേർത്താൽ തേനിന്റെ പോഷകമൂല്യം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
ഗ്രീൻ ടീയുടെ കൂടെ മരുന്നുകൾ കഴിക്കരുത്
പലരും രാവിലെ ഗ്രീൻ ടീ ഉപയോഗിച്ച് ഗുളികകൾ കഴിക്കുന്നു. ഇത് അങ്ങേയറ്റം ദോഷകരമാണ്. ഗുളികകൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴിക്കുക.
മിതമായ അളവിൽ ഗ്രീൻ ടീ കുടിക്കുക
ചായയും കാപ്പിയും പോലെ ഗ്രീൻ ടീയിലും കഫീൻ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ കഫീൻ അമിതമായി കഴിക്കുന്നത് തലവേദന, അലസത, ഉത്കണ്ഠ, ക്ഷോഭം എന്നിവയുൾപ്പെടെയുള്ള ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഇരുമ്പ് ആഗിരണം കുറയ്ക്കുമെന്നും പറയപ്പെടുന്നു. ഒരു ദിവസം 2-3 കപ്പ് കുടിക്കാം, അത് അമിതമാക്കരുത്.
വളരെ വേഗത്തിൽ കുടിക്കരുത്
സമയം വൈകിയെന്ന കാരണത്താൽ പെട്ടെന്ന് കുടിച്ചു തീർക്കരുത്. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. വിശ്രമവേളയിൽ ആസ്വദിച്ച് കുടിക്കുന്നതാണ് ഗ്രീൻ ടീ കുടിക്കാനുള്ള ഏറ്റവും നല്ല മാർഗം.
Created by LINUVFC
Comments
Post a Comment