ഇന്ന് ലോക വിഡ്ഢി ദിനം; ഈ ദിനത്തിന്റെ ചരിത്രവും സവിശേഷതയും അറിയാം.



ഇന്ന് ഏപ്രില്‍ 1. ലോക വിഡ്ഢി ദിനം. പരിധിയില്ലാത്ത ചിരിക്കും തമാശകള്‍ക്കും സന്തോഷത്തിനും വേണ്ടിയുള്ള ദിവസമാണിത്.ഈ ദിനത്തില്‍ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയോ സുഹൃത്തുക്കളെയോ ആശ്ചര്യപ്പെടുത്തുന്നതിന് രസകരമായ ആശയങ്ങള്‍ കൊണ്ടുവരുന്നു, തുടര്‍ന്ന് അതെല്ലാം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.

1582-ലാണ് വിഡ്ഢി ദിനത്തിന്റെ തുടക്കമെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഫ്രാന്‍സ് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയ കാലത്തായിരുന്നു അത്. പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിക്കുകയും പുതിയ കലണ്ടര്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറ്റമുണ്ടായപ്പോള്‍ പുതുവര്‍ഷം ജനുവരി ഒന്നിലേക്ക് മാറി.

ഫ്രാന്‍സിലെ ഭരണാധികാരികള്‍ ജനുവരി ഒന്നുമുതല്‍ വര്‍ഷം തുടങ്ങുന്ന കലണ്ടര്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇം​ഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ കാന്റര്‍ബെറി കഥയില്‍ നിന്നാണ് ഏപ്രില്‍ ഫൂള്‍സ് ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്.

ഏപ്രില്‍ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് ആരംഭിച്ചത്. കലണ്ടര്‍ മാറിയത് അറിയാതെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നവരും അവിടെയുണ്ടായിരുന്നു. ഇവരെ പരിഹസിക്കുന്നതിന് വേണ്ടിയാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു.

ഏപ്രില്‍ ഫൂളിന്‍റെ കഥ…

1582ല്‍ ഫ്രാന്‍സിലായിരുന്നു ആ കലണ്ടര്‍ മാറ്റം. 45 B C യില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത്. പക്ഷെ 1582ല്‍ അന്നത്ത മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി പതിമൂന്നാമന്‍ ആ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പുതിയൊരു കലണ്ടര്‍ തുടങ്ങി. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.

അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് വഴേക്കുംള്‍ കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു.അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു.

പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം “മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. മാത്രമല്ല പുത്തന്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത യാഥാസ്ഥിതികരായ ചിലിരെയും കൂടി പരിഹിസിച്ചുകൊണ്ടാണ്‌ ഏപ്രില്‍ 1 വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌.

ഗ്രീക്ക്‌ ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയ കഥയാണ് മറ്റൊന്ന്. മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ്‌ മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക്‌ ഓടിയത്‌ വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്നവരുണ്ട്.

എന്തായാലും പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന് ഇംഗ്ളണ്ടിന്‍റെ കോളനികളിലേക്കും ഇവ വ്യാപിച്ചു. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്ബിന്‌ നാല്‍പത്‌ ദിവസം മുമ്ബുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം. വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുന്നത്‌. ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഫിഷ്‌എന്നു വിളിക്കും. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്‍റില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌…

Comments