വീട്ടിൽ കൗമാരക്കാരുണ്ടോ..അവരെ മനസ്സിലാക്കാൻ നിങ്ങൾ പാടുപെടുകയാണോ..?

ᴍᴀʟᴀyᴀʟᴀᴍ ᴏɴʟɪɴᴇ ᴍᴇᴅɪᴀ

ഈ നിർദ്ദേശങ്ങൾ നിങ്ങളെ സഹായിക്കും.

👁️‍🗨️അവർ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോ..?

ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങാത്ത കുട്ടിക്ക് പഠനത്തിലെന്നല്ല കളിയിലും താളം തെറ്റും, അവരുടെ ഓർമ്മശക്തിയെയും ബുദ്ധിശേഷിയെയും തകർക്കാൻ ഇത് മാത്രം മതിയാകും..!


👁️‍🗨️ കുട്ടികളെ വെറുതെയങ്ങ് എതിർക്കരുത്, പ്രതികരിക്കാൻ പഠിക്കണം.

ഒന്നും ചിന്തിക്കാതെയുള്ള പ്രതികരണങ്ങളാണ് എതിർപ്പുകൾ, അത് അവരെ കൂടുതൽ വാശിയുള്ളവരാക്കും, എടുത്തു ചാടാതെ ചിന്തിക്കുക, ഉത്തരം പ്രശ്‌നത്തിൽ തന്നെ ഉണ്ടാകും.


👁️‍🗨️ചിലതൊക്കെ ക്ഷമിച്ചേക്കണം, ചുമ്മാ കുട്ടികളുടെ വെറുപ്പ് വാരിക്കൂട്ടരുത്.

കുറെയൊക്കെ പൊറുത്തു കൊടുക്കാൻ പഠിക്കണം, സഹിക്കവയ്യാത്ത തെറ്റുകളിൽ കാര്യകാരണസഹിതം ശിക്ഷിക്കുകയോ/ശകാരിക്കുകയോ ആവാം, അവർ നിങ്ങളെ കണ്ടു പഠിക്കുകയാണ് എന്ന് ഓർമ്മ വേണം.


 മൊബൈൽ തല്ലിപൊട്ടിക്കാൻ എളുപ്പമാണ്..!

മൊബൈൽ എന്താണെന്ന് പഠിക്കലാണ് ആദ്യം വേണ്ടത്, അറിവ് എന്തിനെയും മെരുക്കാൻ നമ്മെ പഠിപ്പിക്കും, നിങ്ങളുടെ അജ്ഞത അവരുടെ ആയുധമാകരുതെങ്കിൽ പഠിച്ചേ പറ്റു..!


👁️‍🗨️ഐസ്ക്രീമും, മൊബൈലും, സൈക്കിളും, ടൂറും മാത്രമല്ല സ്നേഹം.

നിങ്ങളുടെ സ്നേഹം അവരുടെ ഉള്ളിൽ തട്ടണം, ചേർത്തു നിറുത്താൻ പഠിച്ചാൽ അകലത്തിലായാലും നിങ്ങളെ അവർ ഓർക്കും. അതേ അവശേഷിക്കു..!


👁️‍🗨️ മക്കളോട് നിങ്ങൾ തമാശ പറയാറില്ലെ..? എങ്കിൽ നിങ്ങൾ നിരാശരാകും തീർച്ച.

ചിരിപ്പിക്കാൻ കഴിയുന്നവർക്ക് മനസ്സ് കീഴടക്കാൻ എളുപ്പമാണ്, തമാശകൾ മനസ്സ് കടുത്തു പോകാതെ കാത്ത്‌ രക്ഷിക്കും, തിന്നാനും ഉടുക്കാനും കൊടുക്കുന്നവരെ വിട്ട് സന്തോഷിപ്പിക്കാൻ കഴിയുന്നവരെ തേടി അവർ പോകുന്നത് അത് കൊണ്ടാണ്.

Comments