ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം.( The first thing you see in this optical illusion will reveal a lot about your personality )

കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ ആളുകൾക്ക് എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക. ചുണ്ടുകൾ ആദ്യം കാണുന്നവർ നിങ്ങൾ ആദ്യം ചുണ്ടുകളാണ് കണ്ടെങ്കിൽ ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങൾ. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിങ്ങൾ പരമാവധി വിട്ടുനിൽക്കും. ചിലർ നിങ്ങളെ ബുദ്ധി...