എയർ ഇന്ത്യയ്ക്ക് ആ പേര് വന്നത് എങ്ങനെ?How did Air India get that name?
1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയും ചെയ്തു.1946ൽ ടാറ്റ എയർലൈൻസ് ടാറ്റ സൺസിന്‍റെ ഡിവിഷനിൽ നിന്ന് ഒരു കമ്പനിയായി വികസിപ്പിച്ചപ്പോൾ അതിന് പുതിയ പേര് നൽകേണ്ടി വന്നു. ടാറ്റ സൺസ് ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയർ ഇന്ത്യയുടെ പേര് ലഭിച്ചത്. നാല് പേരുകളാണ് ആദ്യം കണ്ടെത്തിയത്. ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യൻ എയർലൈൻസ്,ട്രാൻസ്-ഇന്ത്യൻ എയർലൈൻസ്,എയർ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകൾ.
പേര് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് കമ്പനി ജീവനക്കാരാണ്.
ടാറ്റാ ഓർഗനൈസേഷന്‍റെ മേധാവികൾ ജനാധിപത്യപരമായി പേര് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഇതിനായി ജീവനക്കാർക്ക് വോട്ടിംഗ് പേപ്പറുകൾ വിതരണം ചെയ്തു. ഓരോരുത്തരോടും അവരുടെ ഒന്നും , രണ്ടും മുൻഗണനകൾ രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചു. ആദ്യ കണക്കെടുപ്പിൽ എയർ ഇന്ത്യക്ക് 64, ഇന്ത്യൻ എയർ ലൈൻസിന് 51, ട്രാൻസ്-ഇന്ത്യൻ എയർ ലൈൻസിന് 28, പാൻ-ഇന്ത്യൻ എയർലൈൻസിന് 19 എന്നിങ്ങനെയാണ് ലഭിച്ചത്.വോട്ട് കുറവുള്ള പേരുകൾ ഒഴിവാക്കി രണ്ടാമതും വോട്ടിനിട്ടു. എയർ ഇന്ത്യക്ക് 72ഉം , ഇന്ത്യൻ എയർ ലൈൻസിന് 58ഉം വോട്ട് ലഭിച്ചു. അങ്ങനെ പുതിയ കമ്പനിയുടെ പേര് എയർ ഇന്ത്യ എന്നായി . ടാറ്റയുടെ കൈവശമുണ്ടായിരുന്ന എയർ ഇന്ത്യ പിന്നീട് കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.2022 ജനുവരി 27 ന് എയർ ഇന്ത്യയെയും , അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിനെയും പൂർണമായും സംയുക്ത സംരംഭമായ എ.ഐ.എസ്.എ.ടി.എസിന്‍റെ 50 ശതമാനം ഓഹരിയും ടാറ്റ പിന്നീട് ഏറ്റെടുത്തു.
Comments
Post a Comment