സൂക്ഷിച്ച് നോക്കിയാൽ അറിയാം ഇന്നത്തെ തിയതിക്കൊരു പ്രത്യേകതയുണ്ട്.(Today's date is special day)

നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെ.



22-02-2022 ഇന്നത്തെ തിയതിക്കൊരു പ്രത്യേകതയുണ്ട്. ഒന്നു കൂടി ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചില കൗതുകങ്ങൾ കാണാൻ സാധിക്കും.തീയതിയെയും മാസത്തെയും വർഷത്തെയും വേർതിരിക്കുന്ന ഹൈഫനുകൾ മാറ്റിയാൽ ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും ഒരുപോലെ വായിക്കാൻ കഴിയും. ഇത്തരത്തിൽ ഇരുവശത്തുനിന്നും ഒരു പോലെ വായിക്കാൻ കഴിയുന്ന പ്രത്യേകതയ്ക്ക് പാലിൻഡ്രോം എന്നാണ് പറയുന്നത്.

കൂടാതെ ഇന്നത്തെ തീയതി നേരെ വായിച്ചാലും തല കുത്തനേ വായിച്ചാലും ഒരേ പോലെയാണ്. ഈ പ്രത്യേകതയ്ക്ക് ആംബിഗ്രാം എന്നാണ് പറയുക.

തീയതി, മാസം, വർഷം എന്ന ക്രമം പാലിക്കുന്ന ബ്രിട്ടീഷ് തീയതി ക്രമത്തിലാണ് പാലിഗ്രാമും ആംബിഗ്രാമും ബാധകമാവുക. ചരിത്രത്തിലാദ്യമായി തീയതിയിൽ ആറു '2' കൾ ഒന്നിച്ചുവരുന്ന കൗതുകദിനം കൂടിയാണ് ഇന്ന്. ഏഴു '2'-കൾ ഒന്നിക്കുന്ന 22-02-2222 ലേക്ക് ഇനിയുള്ളത് 2 നൂറ്റാണ്ടിന്റെ ദൂരമാണ്.

Comments