എന്താണ് ഹൽവ സെറിമണി (HALWA CEREMONY )?

മാസങ്ങള്‍ നീളുന്ന ബജറ്റ് തയാറാക്കല്‍ നപടികളുടെ അവസാനഘട്ട ഇനമാണ് മധുരം വിളമ്പുന്ന ഹല്‍വ സെറിമണി. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്ക് കെട്ടിടത്തിലെ ധനമന്ത്രാലയം ആസ്ഥാനത്താണ് ഈ ചടങ്ങ്. ധനമന്ത്രിയാണ് മധുരം തയാറാക്കി സഹപ്രവര്‍ത്തകര്‍ക്ക് വിളമ്പി നല്‍കുക. സഹമന്ത്രിമാരും , മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടാകും. 

ഹല്‍വ സെറിമണിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്നതു വരെ 10 ദിവസത്തോളം നോര്‍ത്ത് ബ്ലോക്കിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഈ ദിവസങ്ങളിലാണ് ബജറ്റ് അച്ചടി നടക്കുക. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ഓരോ വർഷവും രാജ്യത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ധനകാര്യ മന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്തോടെയാണ് ആ പ്രക്രിയ അവസാനിക്കുക. 

ബജറ്റ് തയാറാക്കുന്നതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കു ഈ ദിവസങ്ങളില്‍ പുറംലോകവുമായി ഒരു സമ്പര്‍ക്കവും ഉണ്ടാകില്ല.ഫോണ്‍, ഇ-മെയില്‍ തുടങ്ങിയ ഒരു ഇലക്ട്രോണിക് സംവിധാനം വഴിയും ആരുമായും ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടാകില്ല. ഫോണ്‍ കോളുകള്‍ തടയുന്നതിന് മൊബൈല്‍ ജാമറുകളും സ്ഥാപിക്കും. ഒപ്പം ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിക്കും. ലാന്‍ഡ് ലൈനിലൂടെയുള്ള കോളുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.

ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വീട്ടിലേയ്ക്ക് പോകാന്‍ അനുമതിയുള്ളൂ. ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിനാണിത്. പുറത്തു പോകാനും വരാനുമുള്ള അനുവാദം ധനമന്ത്രിക്ക് മാത്രമെ ഉണ്ടാകൂ. എങ്കിലും മന്ത്രിയും ഈ രഹസ്യാത്മകത കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥയാണ്.

നേരത്തെ ഹല്‍വ സെറിമണിയോടെ ബജറ്റ് അച്ചടി തുടങ്ങുകയായിരുന്നു പതിവ്.ഒരു തരത്തിൽ ഇത്രയും ജീവനക്കാരെ ഇവിടെ പൂട്ടിയിടുകയാണ് ചെയ്യുക.

പിന്നീട് ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം കഴിഞ്ഞാലേ ജീവനക്കാർക്ക് വീടുകളിലേക്ക് പോകാനും, ബന്ധുക്കളെയും , സുഹൃത്തുക്കളെയും കാണാനും കഴിയൂ. ഈ പൂട്ടിയിടലിനു മുന്നേ നടക്കുന്ന ചടങ്ങാണ് ഹൽവ സെറിമണി. ഒരു വലിയ പാത്രത്തിൽ പരമ്പരാഗത മധുര പലഹാരമായ ഹൽവ ഉണ്ടാക്കുകയും ധനമന്ത്രി സഹമന്ത്രിമാർക്കും , ഉന്നത ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഹൽവ വിളമ്പി സന്തോഷം പങ്ക് വയ്ക്കുന്നത്തോടെ ബഡ്ജറ്റ് അച്ചടി ആരംഭിക്കും. ബഡ്ജറ്റിന് പിന്നിലെ മാസങ്ങൾ നീണ്ടു നിൽക്കുന്ന ജീവനക്കാരുടെ അധ്വാനത്തിനും ഇനിയുള്ള പൂട്ടിയിടലിനും രാജ്യം നൽകുന്ന ആദരവാണ് ഈ മധുര വിതരണം. നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റില്‍ പ്രത്യേക പ്രസിലാണ് 1980 മുതല്‍ 2020 വരെ ബജറ്റ് അച്ചടിച്ചിരുന്നത്.

ഹൽവ സെറിമണി ബഡ്ജറ്റ് നിർമ്മാണ പ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടത്തിന് തൊട്ട് മുന്നേ നടക്കുന്ന ചടങ്ങാണ്. ബഡ്ജറ്റ് പ്രസംഗവും , മറ്റനുബന്ധ രേഖകളും അച്ചടിക്കുന്നതാണ് ഏറ്റവും അവസാന ഘട്ടം. അതു നടക്കുന്നതാകട്ടെ പാർലമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ബെയ്സ്മെന്റ് ഫ്ലോറിലെ പ്രെസ്സിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പേപ്പര്‍രഹിത ബജറ്റായതിനാല്‍ അച്ചടി ഉണ്ടായിരുന്നില്ല. ഹല്‍വ സെറിമണിക്കും ശേഷം പത്താം ദിവസം ബജറ്റ് അവതരിപ്പിക്കപ്പെടും. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ്.എന്നാൽ കഴിഞ്ഞ വർഷത്തെ ഹൽവ സെറിമണിക്ക് ശേഷം ജീവനക്കാർക്ക് നോർത്ത് ബ്ലോക്കിൽ കഴിയേണ്ടിവന്നില്ല .

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ബജറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ ഒരു യൂനിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ബഡ്ജറ്റ് മുതൽ ആപ്പ് വഴിയാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. ധനമന്ത്രിക്ക് പാർലമെന്റിൽ വായിക്കാനുള്ള പ്രസംഗത്തിന്റെ ഒരു കോപ്പി മാത്രമാണ് പ്രിന്റ് ചെയ്തത്. അതുകൊണ്ട് തന്നെ ജീവനക്കാരുടെ പൂട്ടിയിടൽ വേണ്ടിവന്നില്ല.ഹൽവ സെറിമണിയോടെ എല്ലാവരും പിരിഞ്ഞു. ഹൽവക്ക് പകരം ചരിത്രത്തിലാദ്യമായി മധുര പലഹാരങ്ങളാണ് അന്ന് വിളമ്പിയത്. ഈ വർഷവും ഹല്‍വ സെറിമണി ഇല്ല. ധനമന്ത്രി ടാബിലായിരിക്കും ബഡ്ജറ്റ് പ്രസംഗം പാർലമെന്റിൽ വായിക്കുക. യൂണിയൻ ബഡ്ജറ്റ് ആപ്പ് വഴി എല്ലാ ബഡ്ജറ്റ് രേഖകളും എല്ലാവരിലേക്കുമെത്തും.

Comments