ഒരു പുതുമോഡൽ വാഹനം ഡിസൈൻ ചെയ്യുന്നത് എങ്ങനെ?. (Which method to use vehicle modify)
ഇന്നത്തെ കാലഘട്ടത്തിൽ പല രൂപത്തിൽ ,പലനിറങ്ങളിൽ , പല ബ്രാൻഡുകളുടെ കാറുകൾ നിരത്തിൽ ലഭ്യമാണ് .ഒരു പുതിയ വാഹനത്തിന്റെ അടിത്തറ ഇടുന്നത് അതിന്റെ ഡിസൈനർ ആണ് .ഒരു ഡിസൈനർ അയാളുടെ ഭാവനയിൽ കണ്ട കാര്യമാണ് നമ്മൾ പിന്നീട് അത് റോഡിൽ കാണുന്നത് : കമ്പനികൾ ഇപ്പോഴും ഒരു പുതിയ മോഡൽ വാഹനം കൊണ്ടുവരുന്നത് വിപണിയിലെ മറ്റു മോഡലുകളോട് മത്സരിക്കാൻ തന്നെ ആണ് . ഇതിനായി ഇവർ എപ്പോഴും ഡിസൈനർമാരെ കൊണ്ട് കോൺസെപ്ട് ഡിസൈനുകൾ ചെയ്യിക്കാറാണുള്ളത് .
മിക്ക ഡിസൈനേർമാരും നന്നായി വരയ്ക്കാൻ കഴിവുള്ളവർ ആയിരിക്കും .ഒരു ഡിസൈൻ ചെയ്യാൻ പ്രോജക്‌ട് കൺഫേം ആയാൽ, ഡിസൈനർ ഇതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങും . ഇത് മിക്കപ്പോഴും ഡിസൈനറുടെ ഇമോഷനെ അടിസ്ഥാനം ആക്കി ആയിരിക്കും .ഇതിനായി പലപ്പോഴും ഡിസൈനർ (ഡിസൈൻ ഡയറക്ടർ അല്ലെങ്കിൽ മാനേജർ അല്ലെങ്കിൽ സീനിയർ ഡിസൈനർ ) വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാറുണ്ട്. ഉദാഹരണത്തിനു ചിലർ വയലിൻ കോൺസെർട്ടുകളിൽ പോയിരുന്നു സംഗീതം ആസ്വദിക്കും .ചിലപ്പോൾ ഒരു വയലിൻ തന്നെ മേടിച്ചു അതിൻ്റെ സൗന്ദര്യം ആസ്വദിക്കും . ഇത് ഒരു ഇമോഷണൽ സ്റ്റഡി ആണ് , കാപ്ച്ചറിങ് ഇമോഷൻ എന്നൊക്കെ ഡിസൈൻ രംഗത് ഇതിനെ പറയും. ഇത് ചിലപ്പോ ഒരു മൃഗത്തിൽ നിന്നാകാം അതിനൊക്കെ മൃഗശാലയിൽ പോയി നിന്ന ആളുകളും ഉണ്ട് . അല്ലെങ്കിൽ മനുഷ്യന്റെ ശാരീരിക സൗന്ദര്യത്തിൽ നിന്നാകാം .
പ്രധാനപ്പെട്ട ലൈനുകൾ വച്ച് രൂപത്തെ വ്യത്യസ്ത രീതിയിൽ നോക്കിക്കാണുകയും പേപ്പറിൽ വരക്കുകയും ചെയ്യുന്നു .ഇതിനെ ഷേപ്പ് എക്സ്പ്ലൊറേഷൻ എന്നാണ് പറയുക.ഇതിലൂടെ ആണ് അടുത്ത ഘട്ടമായി എല്ലാ ഡിസൈനേർമാരും പുതിയ വാഹനത്തിന്റെ ഐഡിയേഷൻ സ്‌കെച്ചുകൾ ഉണ്ടാക്കുക .ഐഡിയേഷൻ സ്‌കെച്ചുകൾ ഒരേ ക്യാരക്ടർ സംരക്ഷിച്ചുകൊണ്ട് വിവിധ ഭാവത്തിൽ വരക്കുന്നു .ഇതിനായി പേന , പെൻസിൽ പ്രത്യേകിച്ച് ബിക്, സ്റ്റെഡ്‌ലെർ, പ്രിസ്‌മക്കളെർ എന്നീ ബ്രാൻഡുകൾ ആണ് സാധാരണ ഉപയോഗിക്കുന്നത് കൂടാതെ മാർക്കേഴ്‌സ് കൂടി ഉപയോഗിക്കുന്നു , പ്രിസ്‌മ കളർ , കോപ്പിക് , ടച്ച് എന്നീ ബ്രാൻഡുകൾ സാധാരണയായി ഡിസൈനർമാർ ഉപയോഗിക്കുന്നത് .പിന്നീട് ഇവ ഡിജിറ്റൽ സ്കെച്ചുകളും , ഡിജിറ്റൽ റെൻഡറുകളും ആയി മാറ്റുന്നു .അതിനായി ഫോട്ടോഷോപ്പ് , സ്കെച് ബുക്ക് പ്രൊ തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഇതിനുശേഷമുള്ള ഘട്ടത്തിൽ ഡിസൈനേർമാർ അവരവരുടെ ഇഡിയേഷൻ സ്കെച്ചുകളും, ഡിജിറ്റൽ റെൻഡറുകളും മാനേജ്മെന്റിന് മുന്നിൽ പ്രെസ്റ്റേഷൻ ചെയ്തു ഡിസൈൻ ഷോർട് ലിസ്റ്റ് ചെയ്യും .
പിന്നീട് ഷോർട് ലിസ്റ്റ് ചെയ്ത ഡിസൈനെ ഡിജിറ്റൽ 3D മോഡലിംഗിനായി സ്റ്റാർട്ട് ചെയ്യുന്നു , ഇതിനായി ഏലിയാസ് സ്റ്റുഡിയോ ( ഓട്ടോഡെസ്‌ക് ഏലിയാസ് ഓട്ടോമോട്ടീവ് ) എന്ന സോഫ്റ്റ്‌വെയർ ആണ് സാധാരണയായി ഉപയോഗിക്കുന്നത് .ചില നിർമാതാക്കൾ ഓട്ടോഡെസ്‌ക് മായാ , റൈനോസിറോസ് എന്നീ സോഫ്റ്റ്‌വെയർ ഉപയോഗിക്കാറുണ്ട്.
എന്തെന്നാൽ ഏലിയാസ് സ്റ്റുഡിയോ ഒരു കാഠിന്യം ആയ സോഫ്റ്റ്‌വെയർ ആണ് . തുടക്കത്തിലേ പ്രോട്ടോടൈപിങ് ഘട്ടത്തിൽ ഈ സോഫ്റ്റ്‌വെയർ ചെയ്യുന്നത് സമയത്തെ കൂടുതലായി ബാധിക്കുന്നു . അവസാന പ്രോട്ടോടൈപിങ് ഏലിയാസ് സ്റ്റുഡിയോയിൽ ചെയ്യുന്നതായിരിക്കും ഉചിതം . ഈ പ്രോട്ടോടൈപിങ് ഘട്ടത്തിൽ തന്നെ DFMA ( Design for Manufacture and Assembly) , QFD (Quality function deployment) എന്നിങ്ങനെ വ്യത്യസ്ത ഡിപ്പാർട്മെന്റുകൾ പ്രോഡക്റ്റ് സ്റ്റഡി നടത്തിക്കൊണ്ടിരിക്കും ഇത് കസ്റ്റമറിനെ അറിയലും , കോസ്റ്റ് റീഡക്ഷൻ ടെക്‌നിക്കുകളും ആണ് . ഒരു പാർട്ട് എങ്ങിനെ സിമ്പിൾ ആയി നിർമിക്കാം എന്നുള്ളതൊക്കെ ആണ് DFMA വച്ച് ചെയ്യുന്നത് . ഇതിനായി പ്രോട്ടോടൈപ്പ് മോഡലിൽ വ്യത്യാസങ്ങൾ വരാൻ ചാൻസ് കൂടുതൽ ആണ് .
അതിനുദാഹരണമാണ് സുസുക്കി എ-സ്റ്റാർ വാഹനം ഡിസൈനിൽ നിന്നും ഒത്തിരി വ്യത്യസം ആയി പുറത്തിറങ്ങിയത് . പക്ഷെ BMW , Audi ,Benz ബ്രാൻഡുകൾ ഇത്തരം കാര്യത്തിൽ ഡിസൈനിനു പ്രാധാന്യം കൊടുത്തു അതുപോലെ തന്നെ നിരത്തിൽ ഇറക്കാനാണ് നോക്കാറ് .പ്രോട്ടോടൈപിങ് സക്സസ്സ് ആയാൽ അടുത്തത് ക്ലെയ്‌മോഡലിംഗ് ആണ് . ഇതിനായി സിന്തറ്റിക് ക്ലേ ഉപയോഗിച്ച് കാർ റിയൽ സൈസിൽ മോഡൽ ചെയ്തെടുക്കുന്നു.
ഈ മോഡൽ ആണ് ചിലപ്പോൾ കാർ ഷോകളിൽ ഉപയോഗിക്കാറുള്ളത് . മോഡൽ കൺഫേം ആയാൽ ഇതിനെ R&D സോളിഡ് മോഡലിംഗ് സോഫ്റ്റ്‌വെയർ ആയ സോളിഡ് വോർക്സ്, പ്രൊ ഇ (creo) , ക്യാറ്റിയ എന്നിവ ഉപയോഗിച്ച് എല്ലാ പാർട്ടുകളും ഡിജിറ്റൽ ആയി മോഡൽ ചെയ്യുന്നു .ഇതിൽ ഒരു കാറിൽ വേണ്ട എല്ലാ പാർട്സുകളും മോഡൽ ചെയ്യുന്നതായിരിക്കും ; അതായത് ചെറിയ ഒരു സ്ക്രൂ മുതൽ വയറിങ് വരെ . ഇതിൽ നിന്നാണ് പിന്നീട് മെക്കാനിക്കൽ സെക്ഷനിലേക്കും, മോൾഡിങ്ങിലേക്കും , നിർമാണരംഗത്തേക്കും കടക്കുന്നത് .ഇതിൽ തന്നെ പല പ്രോട്ടോടൈപ്പ് പരീക്ഷണങ്ങളും ടെസ്റ്റ് ഡ്രൈവ് , ക്രഷ് ടെസ്റ്റ് എന്നിങ്ങനെ പലതരം സേഫ്റ്റി ടെസ്റ്റുകൾ .
അവസാന സക്‌സസ് ആയ മോഡൽ പ്രൊഡക്ഷൻ ലൈനിൽ ഇറക്കി പുതുതായി നിരത്തിലേക്ക് ഇറങ്ങുന്നു .
Comments
Post a Comment