കമ്യൂണിസ്റ്റ് പച്ചയെ തള്ളിക്കളയല്ലേ ,
ബിപി, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയ്ക്ക് ഉത്തമ മരുന്ന്.
നമ്മുടെ പറമ്പുകളിലും വഴിയോരങ്ങളിലും സാധാരണയായി കണ്ടു വരുന്ന ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച, അഥവാ എമുപച്ച. ആരും ശ്രദ്ധിക്കാതെ മുറ്റത്തോ പറമ്പിലോ കാണപ്പെടുന്ന കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്.
പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി പഴയ തലമുറയില്‍ ഉള്ളവര്‍ ഇതിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ഇതിനെപ്പറ്റി കാര്യമായി അറിയില്ല.ഇന്നത്തെ തലമുറയില്‍ പെട്ട പലര്‍ക്കും ഇവയുടെ ഗുണം പോയിട്ട് പേരു പോലും തിരിച്ചറിയാന്‍ സാധിയ്ക്കുന്നുമില്ല.
പണ്ടു കാലത്ത് ദേഹത്ത് എന്തെങ്കിലും മുറിവുണ്ടായാല്‍ പലപ്പോഴും വേലിയ്ക്കലേക്കോടും. കമ്യൂണിസ്റ്റ് പച്ചയുടെഇല കയ്യിലിട്ടു ഞെരടി മുറിവില്‍ ഇതിന്റെ നീര് പിഴിഞ്ഞൊഴിയ്ക്കും. മുറിവ് ഇതോടെ കരിയുമെന്നാണ് അന്നത്തെ ശാസ്ത്രം. ഇപ്പോഴും ഇതു നാട്ടിന്‍ പുറങ്ങളില്‍ കാണാം. ചിലയിടങ്ങളില്‍ കമ്യൂണിസ്റ്റ് പച്ച എന്നും ചിലയിടങ്ങളിൽ ഐമു പച്ച എന്നുമെല്ലാം ഈ പ്രത്യേക സസ്യം അറിയപ്പെടുന്നു.
ധാരാളം പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. മുറിവുണക്കാന്‍ മാത്രമല്ല, മറ്റേറെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ് ഈ പ്രത്യേക സസ്യം. കാല്‍സ്യം, മാംഗനീസ്, ടാനിനുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ഫൈറ്റിക് ആസിഡ്, അയേണ്‍ ,സാപോനിയന്‍സ് എന്നിവയെല്ലാം ഇതില്‍ ഏറെ അടങ്ങിയിട്ടുണ്ട്.
ആന്റി സെപ്റ്റിക് ഗുണങ്ങളാണ് ഇതിനെ മുറിവിനുള്ള മരുന്നായി ഉപയോഗിയ്ക്കാന്‍ കാരണമാകുന്നത്. കടലാവണക്കിന്റെ പശയും കമ്യൂണിസ്റ്റ് പച്ചയും ചേര്‍ത്തരച്ച് പുരട്ടിയാല്‍ ഒരു രാത്രിയില്‍ തന്നെ മുറിവുണങ്ങും. ഇതുപോലെ ശരീര വേദനകള്‍ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നടുവേദന പോലെ പലരേയും അലട്ടുന്ന പല വേദനകള്‍ക്കുമുള്ള പരിഹാരമാണ് ഇത്.ഇത് അരച്ചിടാം. ഇതിന്റെ നീരു പുരട്ടാം.ഇതിന്റെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ വൈറൽ പനി മൂലം ശരീരത്തിനുണ്ടാകുന്ന വേദനകൾ ഇല്ലാതാക്കും.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും.
ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ നല്ലൊരു മരുന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്. ഇതിന്റെ ഇലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ നല്ലൊരു മരുന്നാണ്. ബിപി പ്രശ്നങ്ങള്‍ക്കും നല്ലതാണ് ഈ നാട്ടുമരുന്ന്. യാതൊരു പാര്‍ശ്വഫലവും നല്‍കുന്നില്ല എന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ഇതിന്റെ ഇലകള്‍ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. ഇത് ചീത്ത കൊളസ്‌ട്രോള്‍ അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
പ്രമേഹത്തിന് അത്യുത്തമം
പ്രമേഹ രോഗികള്‍ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം, ചായ എന്നിവ ദിവസവും കുടിയ്ക്കുന്നതു ഏറെ ഗുണം നല്‍കും.ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമാക്കി, രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ് കമ്മ്യൂണിസ്റ്റ് പച്ച.
യൂറിക് ആസിഡ് കുറയ്ക്കുന്നു.
പലരേയും അലട്ടുന്ന പ്രശ്‌നമാണ് രക്തത്തില്‍ യൂറിക് ആസിഡ് അളവ് ഉയരുന്നത്. ഇത് കാലില്‍ നീരു വരുന്ന ഗൗട്ട് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധിയാണ് ഐമു പച്ച എന്ന ഈ ചെടി.ഇതിന്റെ വെള്ളം കുടിയ്ക്കുന്നതും ഇത് അരച്ചു വീക്കമുളളിടത്തു വയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്. രക്തത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഇതിന്റെ ഇലകളിട്ടു തിളപ്പിച്ച വെള്ളത്തിന് സാധിയ്ക്കും. ഇതു കാരണം ശരീരത്തിലുണ്ടാകുന്ന നീര് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.
ഗർഭാശയ ക്യാൻസർ തടയാൻ
ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഐമു പച്ച ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്. സ്ത്രീകളെ ബാധിയ്ക്കുന്ന സെര്‍വികല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സറിനുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇതുപോലെ ഗര്‍ഭാശയത്തില്‍ സിസ്റ്റുകളുള്ളവര്‍ക്കുള്ള പരിഹാരം കൂടിയാണിത്. സ്ത്രീകളുടെ യൂട്രസ് ആരോഗ്യത്തിന് അത്യുത്തമം. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് സഹായിക്കുന്നു.ഉദരത്തിലെ ജലാംശത്തിന്റെ പി എച്ചു മൂല്യം ക്രമപ്പെടുത്തുകയും ചെയ്യുന്നു.
Comments
Post a Comment