കൈതച്ചക്കയും ആയുർവേദവും..

കേരളീയരുടെ ഇഷ്ട ഫലങ്ങളിൽ ഒന്നാണ് കൈതച്ചക്ക. കൈതച്ചക്ക ലോകത്ത് എല്ലായിടത്തും പ്രചാരം ഉള്ള ഒന്നാണ്.

ബ്രസീൽ ആണ് കൈതച്ചക്കയുടെ ജന്മദേശം. പോർച്ചുഗീസ്കാരാണ് ഭാരതത്തിൽ കൈതച്ചക്ക എത്തിച്ചതെന്നു പറയപ്പെടുന്നു. കേരളത്തിൽ വൻതോതിൽ കൈതച്ചക്ക കൃഷി ചെയ്യപ്പെടുന്നു.

സിറപ്പുകൾ, ജാം, ശീതള പാനീയങ്ങൾ, എന്നിവയുടെയൊക്കെ നിർമ്മാണത്തിനു സാധാരണയായി കൈതച്ചക്ക ഉപയോഗിക്കുന്നു. '90'ഓളം കൈതച്ചക്കകൾ ഉണ്ടെന്നു പറയപ്പെടുന്നു. അവയിൽ കെവ്, ജൽധൂപ്,ക്വീൻ, എന്നിവയാണ് കൂടുതൽ പ്രസിദ്ധമായ കൈതച്ചക്ക വർഗ്ഗങ്ങൾ.

'Pineapple' എന്നു ഇംഗ്ളീഷിലും 'അനനാസ'  എന്നു സംസ്‌കൃതത്തിലും കൈതച്ചക്ക അറിയപ്പെടുന്നു.

പൊതുവെ കൈതച്ചക്ക രുചികരമാണ്. ഹൃദ്രോഗത്തിന് പ്രത്യേകിച്ചു പ്രമേഹം ഇല്ലാത്തവർക്ക് നല്ലതാണ്. കഫത്തെയും പിത്തത്തെയും വർധിപ്പിക്കുന്നു. അരുചി, തളർച്ച, ക്ഷീണം എന്നിവയെ മാറ്റാൻ സഹായിക്കുന്നു. പഴുത്ത കൈതച്ചക്ക മധുരരസമുള്ളതും പിത്തശമനവുമാണ്.

വെയിൽ കൊള്ളുന്നത് മൂലം ഉണ്ടാകുന്ന ക്ഷീണം മാറാൻ കൈതച്ചക്ക ഉത്തമാണ്.

കൈതച്ചക്കയെക്കുറിച്ചുള്ള വിവരണം ഉള്ള നിഘണ്ടു രത്‌നാകരം  ഈ വസ്തുത സൂചിപ്പിക്കുന്നു.

പിത്തശൂല,ഗ്രഹണീ ദോഷം, കണ എന്നിവയ്ക്കും കൈതച്ചക്ക ഉപയോഗം ഗുണം ചെയ്യുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കൈതച്ചക്ക നല്ലതാണ്.പ്രകൃതിദത്തമായ പൊട്ടാസ്യം ഇതിൽ ധാരാളമായിട്ടുണ്ട്.മൂത്രം വളരെ കുറച്ചു പോകുക, മൂത്രം ഒഴിക്കുമ്പോൾ കടച്ചിൽ ഉണ്ടാകുക എന്നീ സാഹചര്യങ്ങളിൽ കൈതച്ചക്ക ഫലം ചെയ്യുന്നതാണ്.

അമിതമായി പുകവലിക്കുന്നവർക്കു പഴുത്ത കൈതച്ചക്ക നല്ലതാണ്. പുകവലിയിൽ നിന്നും ഉണ്ടാകുന്ന ദൂഷ്യവശങ്ങൾ ഒരു പരിധിവരെ മാറാൻ കൈതച്ചക്ക ഫലപ്രദമാണ്.

രക്തത്തിൽ 'വിറ്റാമിൻ സി' കുറയുന്നത് പരിഹരിക്കാൻ കൈതച്ചക്ക കഴിച്ചാൽ മതിയാകും. കൈതച്ചക്കയുടെ ഓല(മുടി) കുത്തിപിഴിഞ്ഞു എടുത്തു സേവിച്ചാൽ ഉദരകൃമികൾ നശിക്കുന്നു. ഈ നീരിൽ പഞ്ചസാര ചേർത്തു കഴിച്ചാൽ വില്ലൻ ചുമയിൽ നിന്നും ആശ്വാസവും ലഭിക്കുന്നു.ഗർഭിണികൾ പഴുത്ത കൈതച്ചക്ക കഴിക്കരുതെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു.കാലിൽ കറുത്തു തടിച്ചു ഉണ്ടാകുന്ന 'എക്സിമ'  എന്ന രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടുന്നത് ഉത്തമാണ്.

(കടപ്പാട് കൈതച്ചക്കയും ആയുർവേദവും..

(കടപ്പാട് പോസ്റ്റ്‌ ) )

Comments