തലനീരിറക്കത്തിനും കൈകാലുകളിൽ വരുന്ന നീരിനും ഫലപ്രദമായ ഗൃഹവൈദ്യം.
കയ്യുണ്യം അരച്ചു പിഴിഞ്ഞു കിട്ടുന്ന സ്വരസം പുരട്ടുന്നത് കൈകാലുകളിൽ വരുന്ന നീരു ശമിക്കാൻ ഉത്തമം. മൂത്ത മുരിങ്ങയില കല്ലുപ്പു ചേർത്തരച്ചു പുരട്ടുന്നതും തഴുതാമ (തവിഴാമ) യുടെ ഇല ഉമ്മത്തിലയുടെ നീരിലരച്ച് പുരട്ടുന്നതും നീര് മാറുന്നതിന് നന്ന്..
തല നീരിറക്കവും തലവേദനയും മാറുന്നതിന് വാളൻപുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ മഞ്ഞൾ, കയ്യുണ്യം, കുരുമുളക്, ചുക്ക് ഇവ അല്പം വീതം എടുത്ത് അരച്ച് കൽക്കമായി ചേർത്ത് എണ്ണ കാച്ചി തേയ്ക്കുന്നത് വളരെ ഫലപ്രദമാണ്. എണ്ണ കാച്ചുമ്പോൾ പാകം ശ്രദ്ധിക്കുക.
Comments
Post a Comment