പൂര്‍ണമായും തിരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയിൽ ഒന്നാണ്‌ ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ്.



വെസ്റ്റ് വിര്‍ജിനിയയിലെ ഗ്രീന്‍ബാങ്കിലാണ് ഈ ദൂരദര്‍ശിനിയുള്ളത്. 1991 ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2000 ഓഗസ്റ്റ് 22 നാണ് പൂര്‍ത്തീകരിച്ചത്. 100 മീറ്ററാണ് ഡിഷിന്റെ വ്യാസം. 7854 ചതുരശ്രമീറ്ററാണ് ദൂരദര്‍ശിനിയുടെ കളക്ടിങ് ഏരിയ.

ജ്യോതിശാസ്ത്ര ഗവേഷണമേഖലയിലാണ് ഈ ദൂരദര്‍ശിനിയുടെ സംഭാവന കൂടുതലുള്ളത്. അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ അറേ (ALMA), വെരി ലാര്‍ജ് അറേ (VLA) വെരി ലോംഗ് ബേസ്‌ലൈന്‍ അറേ (VLBA) എന്നീ ദൂരദര്‍ശിനികളുമായി ചേര്‍ന്നാണ് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് പ്രവര്‍ത്തിക്കുന്നത്. 450 അടി ഉയരമുള്ള ഈ ദൂരദര്‍ശിനിയുടെ ഭാരം 8500 ടണ്‍ ആണ്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള പള്‍സാറുകള്‍, ക്വാസാറുകള്‍ പോലെയുള്ള ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. റേഡിയോ തരംഗങ്ങള്‍ക്കുപുറമേ മൈക്രോവേവ് തരംഗദൈര്‍ഘ്യത്തിലും പ്രപഞ്ചനിരീക്ഷണം നടത്താന്‍ ഈ ദൂര്‍ദര്‍ശിനിയ്ക്കു കഴിയും.

യു.എസിലെ നാഷണല്‍ റേഡിയോ ആസ്‌ട്രോണമി ഒബ്‌സര്‍വേറ്ററിയാണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Comments