ഇന്ത്യയിലെ ആദ്യ പെന്റഗൺ (പഞ്ചഭുജ:അഞ്ചു വശങ്ങളോടു കൂടിയ) ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?



കായംകുളത്തു നിന്നും കണ്ടല്ലൂർ വഴി കൊച്ചിയുടെ ജെട്ടി പാലം ജംക്‌ഷനിലേക്കുള്ള പാത. തൊണ്ടും , കയറും , കക്കയും കൊച്ചിയിലെത്തിക്കാനായി കേവുവള്ളങ്ങൾ ഏറെ കാത്തുകിടന്ന ജെട്ടി കടവ് ജംക്‌ഷൻ‌. ഇടത്തേക്കു തിരിഞ്ഞാൽ വലിയഴീക്കൽ 4.5 കിലോമീറ്റർ എന്നു സൂചിപ്പിക്കുന്ന ദിശാബോർഡ്. കായലും , കടലും അതിർവരമ്പിട്ട റോഡ്. ആറ് ഇടക്കാലുകളിലായി കുടനിവർത്തി നിൽക്കുന്ന ചീനവലകൾ. കാഴ്ചകൾക്ക് പഞ്ഞമില്ലാത്ത വലിയഴീക്കലിൽ സഞ്ചാരികൾക്കും കടൽ യാത്രികർക്കും പുത്തൻ കാഴ്ചാനുഭവം ഒരുക്കി അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗൺ) രാജ്യത്തെ ആദ്യ ലൈറ്റ് ഹൗസ്.

ഈ ലൈറ്റ്ഹൗസിന് പ്രത്യേകതകളേറെയാണ്.ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തേതാണിത്.41.26 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണു ലൈറ്റ്ഹൗസ് ടവർ നിർമിച്ചിട്ടുള്ളത്.  കരയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ( 51 കിലോമീറ്ററോളം) ദൂരം വരെ പ്രകാശ സൂചന ലഭിക്കുന്ന സംവിധാനങ്ങൾ. ഉദയാസ്തമയങ്ങൾക്ക് അനുസരിച്ചു ഓരോ മാസവും മാറുമെങ്കിലും സാധാരണയായി ദിവസവും രാത്രി 7 മുതൽ രാവിലെ 6.15 വരെ പ്രവർത്തന സമയം. കപ്പലുകളുടെ ദിശ, വേഗം തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിനുള്ള നാഷനൽ ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സൗകര്യം. നിർമാണച്ചെലവ് 10 കോടി ; 4.8 കോടി ലൈറ്റ്ഹൗസ് സ്തംഭത്തിനും , 1.2 കോടി ലിഫ്റ്റിനും  ,സാങ്കേതിക ഉപകരണങ്ങൾക്കും. അവശേഷിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങൾക്ക്. മുകൾ ഭാഗത്ത് മ്യൂസിയം. ഭൂമിക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി നാലുകോടിയും ചെലവായി. പകുതിഭൂമി പഞ്ചായത്തില്‍നിന്ന് 50 വര്‍ഷത്തേക്ക് ലീസിനെടുത്തപ്പോള്‍ ബാക്കി പകുതി സ്വകാര്യവ്യക്തിയില്‍നിന്ന് വിലയ്‌ക്ക്‌ വാങ്ങി.

 

അഴീക്കൽ ബീച്ചിനും , പൊഴിക്കും അഭിമുഖമായി വലിയഴീക്കൽ കടൽത്തീരത്ത് നിർമിച്ച ലൈറ്റ് ഹൗസിന്റെ ദൃശ്യ സൗന്ദര്യം പൂർണമായി ലഭിക്കുന്നത് അഴീക്കൽ ബീച്ചിലും പുലിമുട്ടിലും നിന്ന് കാണുമ്പോഴാണ്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിൽ കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്സ് കൊച്ചി ഡയറക്ടറേറ്റിനാണ് പ്രവർത്തന ചുമതല. ഇതോട് കൂടി ലക്ഷദ്വീപ് -- കേരള സോണിൽ 11 ലൈറ്റ് ഹൗസുകളാകും. തോട്ടപ്പള്ളി പൊഴി മുതൽ വെള്ളനാതുരുത്തുവരെയുള്ള ഭാഗം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്കും ലൈറ്റ്ഹൗസ് വെളിച്ചം വീശുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ 3 ബോ സ്ട്രിങ് ആർച്ച് പാലമായ വലിയഴീക്കൽ പാലം ആരംഭിക്കുന്നത് ലൈറ്റ് ഹൗസിന്റെ സമീപത്തു നിന്ന് ആണ് ( ഇതിനെ പറ്റി മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്). സൂര്യോദയവും , അസ്തമയവും കാണാൻ പാകത്തിൽ പ്രത്യേക സൗകര്യങ്ങളോടെയാണ് 140 കോടി ചെലവിട്ട ഈ പാലത്തിന്റെ നിർമിതി. ഇടച്ചിറയിലെ കോൺക്രീറ്റ് തൂക്കുപാലം, ആയിരംതെങ്ങിലെ കണ്ടൽക്കാട്, ടി.‌എം ചിറ. അഴീക്കൽ സൂനാമി സ്മ‍ൃതി മണ്ഡപം, അഴീക്കൽ ബീച്ച്, അമ‍ൃതപുരി, ടി.എസ്.കനാൽ, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം, ലളിത കല അക്കാദിമിയുടെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയം തുടങ്ങി കാഴ്ചയുടെ വലിയ ക്യാൻവാസാണ് ഇതിനൊപ്പം തുറന്നു വയ്ക്കുക.


ലൈറ്റ്ഹൗസുകൾ കൊല്ലത്തിന്റെ കടൽയാത്രകളിൽ ആദ്യം ഇടം കണ്ടത് 1902ലാണ്. 142 ഉയരത്തിൽ തങ്കശേരിയിൽ ഇംഗ്ലീഷുകാർ നിർമിച്ച കൊല്ലത്തിന്റെ ലാൻഡ്മാർക്കായ വിളക്കുമാടത്തോടെയാണ് ആ ചരിത്ര പിറവി. മണ്ണെണ്ണ ഉപയോഗിച്ചു തെളിച്ചിരുന്ന തങ്കശ്ശേരി ലൈറ്റ്ഹൗസിലെ വിളക്കുകൾ കാലത്തിന്റെ പുരോഗതിയിൽ വൈദ്യുതിയിലേക്കു മാറി. 13 നോട്ടിക്കൽ മൈൽ ആണ് ഇതിന്റെ ശേഷി. ഇന്ത്യൻ ലൈറ്റ് ഹൗസ് വകുപ്പിലെ പ്രധാന എൻജീനിയറായ എ.എൻ. സിലീന്റെ നേതൃത്വത്തിൽ 1940ൽ പുതുക്കിപ്പണിത തങ്കശ്ശേരി ലൈറ്റ്ഹൗസിന്റെ മുകളിൽ പ്രവേശിക്കാൻ ആദ്യകാലത്ത് ഇരുമ്പും , തടിയും ഉപയോഗിച്ചു നിർമിച്ച പിരിയൻ ഗോവണിയാണ് ഉണ്ടായിരുന്നത്. രണ്ടായിരത്തി പത്തിനു ശേഷം ഇവിടെ ലിഫ്റ്റ് സ്ഥാപിച്ചു. വെള്ളയും  ,ചുവപ്പും നിറങ്ങൾ പൂശി വൃത്താകൃതിയിലാണ് ഇതിന്റെ നിർമിതി.

നിങ്ങൾക്കറിയാമോ?

👉⚡ബ്രാൻഡിങിന്റെ പേരീൽ  പരിഹസിക്കപ്പെടുന്ന കുറച്ച് സ്ഥാപനങ്ങൾ ഉണ്ട്.

🌙ഫെയ്സ്ബുക്കിന്റെ പേര് മെറ്റാ (Meta )എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം കേട്ട് ഇസ്രായേലുകാർ ഞെട്ടി. ഹീബ്രു ഭാഷയിൽ മെറ്റാ എന്നാൽ മരിച്ചവർ (Dead) എന്നാണ് അർത്ഥം. 

🌙80 കളിൽ കെഎഫ്സി ചൈനയിൽ രംഗപ്രവേശം ചെയ്യുമ്പോൾ അവരുടെ ആപ്ത വാക്യം 'ഫിംഗർ ലിക്കിൻ ഗുഡ് (finger lickin' good') എന്നായിരുന്നു. എന്നാൽ ഇത് ചൈനീസിലേക്ക് തർജമ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ വിരൽ തിന്നുക എന്നായിരുന്നു അർത്ഥം. 

🌙ലൂമിയ എന്ന പേരിൽ 2011 ൽ നോക്കിയ ഒരു ഫോൺ പുറത്തിറക്കിയിരുന്നു. സ്പാനിഷ് ഭാഷയിൽ ലൂമിയ എന്നാൽ വേശ്യ എന്നതിന്റെ പര്യായമായിരുന്നു. എന്നാൽ സർവസാധാരണമായി പറയാത്ത ഒരുവാക്കായിരുന്നതിനാൽ അത് നോക്കിയയെ ബാധിച്ചില്ല.

🌙ഹോണ്ട ഒരിക്കൽ തങ്ങളുടെ പുതിയ കാറിന് ഫിറ്റ (fitta) എന്ന് പേര് നൽകി. സ്വീഡിഷ് ഭാഷയിൽ സ്ത്രീ ലൈംഗികാവയവത്തെ മോശമായി പ്രതിനിധീകരിക്കുന്ന വാക്കായിരുന്നു അത്. മറ്റ് പല ഭാഷകളിലും അതിന്റെ വിവർത്തനം ശരിയായ രീതിയിൽ ആയിരുന്നില്ല.


ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത (നേരായ പാത )റോഡായി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരിക്കുന്നത് സൗദിയിലെ അല്‍ആശിര്‍ റോഡാണ്. മരുഭൂമി കീറിമുറിച്ച് കടന്നുപോകുന്ന, വളവുകളില്ലാത്ത ഈ റോഡിന്റെ നീളം 256 കിലോമീറ്ററാണ്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ പെട്ട ഹരഥ് നഗരത്തില്‍നിന്ന് യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹാ വരെ നീണ്ടു കിടക്കുന്ന പാതക്ക് അല്‍ആശിര്‍ റോഡ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ലോകത്തെ ഏറ്റവും നീളം കൂടിയ വളവില്ലാത്ത രണ്ടാമത്തെ റോഡ് ഓസ്‌ട്രേലിയയിലാണ്.  ഈ റോഡിന്റെ നീളം 146 കിലോമീറ്ററാണ്.

സൗദിയില്‍ അല്‍ആശിര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ലോകത്തെ ഏറ്റവും നീളം കൂടിയ നേര്‍ റോഡ് ഓസ്‌ട്രേലിയയിലെ ഈ പാതയായിരുന്നു.

Comments