ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മാറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക



ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാര്‍ കാര്‍ഡിലെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ ഇന്നും പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ എളുപ്പത്തില്‍ ആധാറിലെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനായി യു.ഐ.ഡി.എ.ഐ(UIDAI) പോര്‍ട്ടലിലെ ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ വിലാസമോ മറ്റ് വിശദാംശങ്ങളോ എളുപ്പത്തില്‍ അപ്ഡേറ്റ് ചെയ്യാം.

നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റാന്‍ താഴെപ്പറയുന്ന ഘട്ടങ്ങള്‍ കൃത്യമായി പിന്‍തുടരണം.

▪ https://ask.uidai.gov.in എന്നതില്‍ UIDAI ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

▪ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ ഇവിടെ നല്‍കുക.

▪ ക്യാപ്ച കോഡ് നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കണം.

▪ OTP അയയ്ക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

▪ നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക.

▪ 'സബ്മിറ്റ് OTP & പ്രൊസീഡ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

▪ 'ഓണ്‍ലൈന്‍ ആധാര്‍ സേവനങ്ങള്‍' എന്ന ഡ്രോപ്പ്ഡൗണില്‍ നിന്ന് അപ്ഡേറ്റ് ഫോണ്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

▪ പുതിയ ക്യാപ്ച കോഡ് നല്‍കുക.

▪ ഘട്ടം 9: OTP നമ്പര്‍ നല്‍കുക.

▪  OTP പരിശോധിച്ചുറപ്പിച്ച് 'സംരക്ഷിച്ച് തുടരുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

▪ ഇതോടെ നിങ്ങള്‍ ഓണ്‍ലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

▪ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ 25 രൂപ ഫീസ് അടക്കണം. ഫീസ് അടക്കുന്നതിനായി അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിക്കാവുന്നതാണ്.

Comments