പല്ലുവെളുക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍(Teeth).


പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. തുളസി ഉപയോഗിച്ച് പല്ലിന്‍റെ മഞ്ഞനിറം മാറ്റാം - ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി. അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറിയ പോലുള്ള രോഗങ്ങളെ തടയാനും കഴിവ് നല്കും. ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്‌ പല്ലിന്‍റെ മഞ്ഞ നിറമകറ്റാന്‍ തുളസിയില പലതരത്തില്‍ ഉപയോഗിക്കുന്നതിനെ പറ്റി ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ചിലതാണ് ഇവിടെ പറയുന്നത്.

പ്രകൃതിദത്ത വഴിയിലൂടെ വെളുത്ത പല്ലുകള്‍

തുളസി തുളസിയിലകള്‍ തണലില്‍ ഉണക്കിയെടുക്കുക. ഇവ നന്നായി ഉണങ്ങുമ്പോള്‍ പൊടിച്ച് പല്ലുതേക്കാനുപയോഗിക്കാം. ഈ പൊടി വിരലുപയോഗിച്ച് തേക്കുകയോ, പതിവായി ഉപയോഗിക്കുന്ന പേസ്റ്റില്‍ ചേര്‍ത്ത് പല്ല് തേക്കുകയോ ചെയ്യാം

ബബൂല്‍ (അക്കേഷ്യ അറബിക്ക)

ദന്തസംരക്ഷണത്തിന് ഏറെ അനുയോജ്യമായ ഒരു സസ്യമാണ് ബബൂല്‍. വിപണിയില്‍ ലഭ്യമായ ഒട്ടേറെ ഹെര്‍ബല്‍ ടൂത്ത് പേസ്റ്റുകളില്‍ ബബൂലിന്‍റെ സത്ത് ഉപയോഗിക്കുന്നുണ്ട്. ബബൂന്‍റെ കമ്പുകളിലുള്ള ടാനിന്‍ എന്ന ഘടകമാണ് പല്ലിന് വെളുപ്പ് നിറം നല്കുന്നത്

പേരാല്‍ (ഫികസ് റെലിഗിയോസ)

പ്രകൃതിദത്തമായ ശക്തിയേറിയ ഘടകങ്ങള്‍ പേരാല്‍ വൃക്ഷത്തിന്‍റെ ചില്ലകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന വേരുകളിലുണ്ട്. ഇവ നിങ്ങളുടെ പല്ലിനെ മുത്ത് പോലെ ശോഭയുള്ളതാക്കും.

വേപ്പ് ശക്തമായ ഘടകങ്ങള്‍ മാത്രമല്ല വേപ്പിന്‍റെ ചില്ലകളില്‍ ആന്‍റി സെപ്റ്റിക് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വായ്നാറ്റവും പല്ലിലെ പോടുകളും അകറ്റുകയും പല്ലിന് വെണ്മ നല്കുകയും ചെയ്യും.

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി ചതച്ച് നീരെടുത്ത് പല്ലില്‍ തേച്ച് ഒന്നോ രണ്ടോ മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. പള്‍പ്പും ഇതിനായി ഉപയോഗിക്കാം.

ഓറഞ്ച് തോല്‍ രാത്രി കിടക്കാന്‍ പോവുന്നതിന് മുമ്പായി ഓറഞ്ചിന്‍റെ തോലെടുത്ത് പല്ലില്‍ ഉരയ്ക്കുക.

ചെറുനാരങ്ങയുടെ തോല്‍ നാരങ്ങയുടെ തോല്‍ ഒരു മിനുട്ടോളം പല്ലില്‍ ഉരയ്ക്കുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.

Comments