ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് പപ്പായ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണെങ്കിലും ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ഗര്‍ഭിണികള്‍ അല്ലാത്തവര്‍ പപ്പായ ശീലമാക്കുന്നത് ആരോഗ്യപരമായി ധാരാളം ഗുണ പ്രധാനം ചെയ്യുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പപ്പായ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ച് കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവതശൈവി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കും പപ്പായ നല്ലതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ചില എന്‍സൈമുകള്‍ ആര്‍ത്തവം കൃത്യമാക്കുകയും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ അദ്ഭുതപ്പെടുത്തും...
ധാരാളം പോഷകമൂല്യങ്ങളുള്ള പഴമാണ് പപ്പായ. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പലപേരുകളുണ്ട് പപ്പായയ്ക്ക്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ചപപ്പായ. ഒപ്പം പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പെക്ടിന്‍ അടങ്ങിയതാണ് പച്ചപപ്പായ ഇത് ദഹനത്തിന് ഏറെ സഹായകമാണ്....
പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. ∙
റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഒസ്റ്റിയോ ആർത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ പ്രയോജനകരമാണ് പച്ചപപ്പായ.
∙ വയറിലെ കാന്‍സറിന് കാരണമായേക്കാവുന്നവിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനും പപ്പായ നല്ലതാണ്.
∙ കരള്‍ രോഗങ്ങള്‍ തടുക്കാനുംപച്ച പപ്പായ ഉത്തമം. ഇതിലെ വൈറ്റമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. ∙
ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും...
∙ തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നതു കൊണ്ട് ആശ്വാസം ലഭിക്കും. ∙
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം.
∙ ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും.
∙ പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും.
∙ പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്തും കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്.
ആരോഗ്യപ്രശ്നങ്ങള്‍ പച്ച പപ്പായയുടെ ആന്റി ഈസ്ട്രജന്‍ ഫലങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. പച്ചപപ്പായയിലെ Benzyl Isothiocyanate (BITC) നിമിത്തം ചിലപ്പോള്‍ ഗര്‍ഭം അലസാന്‍ കാരണമാകാറുണ്ട്.ണ്. പച്ചപപ്പായയിലെ Benzyl Isothiocyanate (BITC) നിമിത്തം ചിലപ്പോള്‍ ഗര്‍ഭം അലസാന്‍ കാരണമാകാറുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്നും ഇതിനു കാരണമാകും. എന്നാല്‍ പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. Thrombosis, Hemophilia രോഗങ്ങള്‍ ഉള്ളവര്‍ പച്ചപപ്പായ കഴിക്കുന്നത് ഒഴിവാക്കാം. ...
ഒരു പച്ച പപ്പായ വട്ടത്തിൽ മുറിച്ച് അതിനുള്ളിലെ കുരുവെല്ലാം കളഞ്ഞ് നാളികേരം ചിരവിയെടുക്കുന്നതു പോലെ ചിരവിയെടുത്ത് നവരയരിയുടെപൊടിയും ചേർത്ത് കുറുക്കി തണുത്തതിന് ശേഷം
അർബുദം വന്ന് പഴുത്തമുറിവിലോ പ്രമേഹം വന്ന് പഴുത്ത മാറാത്ത മുറവിലോ വെച്ചുകെട്ടിയാൽവ്രണം ഉണങ്ങുന്ന
തായിരിക്കും നിർമ്മലാനന്ദഗിരി
സ്വാമികൾ .
യൂറിക്ക് ആസിഡ് ഉള്ളവർക്കും പച്ച ഓമക്കാ നല്ലതാണ്
Comments
Post a Comment