മനുഷ്യന്റെ പല്ല് മാരകയുധങ്ങളുടെ കൂട്ടത്തിൽ വരുമോ?.
മനുഷ്യന്റെ പല്ല് മാരകായുധങ്ങളുടെ കൂട്ടത്തിൽ വരുത്തില്ല എന്നാണ് നിയമം .
2020 ഫെബ്രുവരിയിൽ ഫാറൂഖ് എന്നയാൾ വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഒരിടത്തു തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്തുവെന്നും ചെവി പല്ലു കൊണ്ട് കടിച്ച് ഗുരുതരമായി പരുക്കേൽപിച്ചുവെന്നും നെന്മാറ പോലീസിന്റേ മുൻപിൽ ഒരു കേസ് വന്നിരുന്നു . ഒരാളെ ഗുരുതരമായി പരുക്കേൽപിച്ച കേസ് എന്ന് പോലീസ് ആരോപിച്ചതിനാൽ(Section 326 of IPC ) കീഴ്ക്കോടതി പ്രതിക്ക് ജാമ്യം നൽകിയില്ല. പോലീസ് കേസ് പ്രകാരം ജാമ്യത്തിന് അർഹതയില്ലാത്തതിനാൽ പ്രതി ഹൈക്കോടതിയിൽ പോയി.
പല്ല് ഒരു മാരകായുധമല്ലത്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഗുരുതരമായ പരിക്കേൽപിച്ചുവെന്ന കുറ്റകൃത്യം ബാധകമല്ല എന്നും ഗുരുതരമായി തരംതിരിച്ചിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഗണത്തിൽ ഈ കുറ്റകൃത്യം ഉൾപ്പെടില്ല എന്നും പ്രതി ഹൈക്കോടതിയിൽ വാദിച്ചു .അതിന് പിന്തുണ നൽകുന്ന ഒരു സുപ്രീം കോടതി വിധി പ്രതി ഹാജരാക്കിയതനുസരിച്ച് മനുഷ്യന്റെ പല്ലിനെ മാരകായുധമായി പരിഗണിക്കാൻ കഴിയില്ല എന്ന് കോടതി ഉത്തരവ് ഇറക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിർവചിച്ചിരിക്കുന്ന മാരകായുധത്തിന്റെ ഇനത്തിൽ മനുഷ്യന്റെ പല്ല് ഉൾപ്പെടില്ല. മരണത്തിന് കാരണമാകുന്ന ഒരു ഉപകരണം പ്രതി പ്രയോഗിച്ചുവെന്നിരിക്കെ ആ ഉപകരണത്തെ മാരകായുധമോ , അപകടകാരിയായ ആയുധമോ ആയി കണക്കാക്കുന്നത് ഓരോ കേസിലെയും വസ്തുതകളെ അടിസ്ഥാനമാക്കിയാണ്.
ഒരു കേസിലെ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ കല്ല് മാരകായുധമായി പോലീസ് കണക്കാക്കി പ്രതിക്ക് എതിരെ, ഗുരുതരമായി പരുക്കേൽപ്പിച്ച കേസ് എടുത്തതെന്നും ആ കല്ല് മാരകായുധമല്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
കേസിൽ ചെവി കടിച്ചതിനാൽ ഗുരുതരമായ പരിക്കുണ്ടായി. എന്നാൽ മനുഷ്യന്റെ പല്ലിനെ ഒരാളുടെ മരണത്തിന് കാരണമാകുന്ന അപകടകാരിയായ ആയുധമായി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം കിട്ടാവുന്ന കേസ് മാത്രമാണിതെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.
Comments
Post a Comment