വായനലോകം
നീലഗിരി കുരങ്ങ്
ഗവി മീനാറിൽ കരിങ്കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധന. കായ്കനികൾ നിറഞ്ഞ ഇടതൂർന്ന വൃക്ഷങ്ങളുള്ള ഭൂപ്രകൃതിയും ശീതള കാലാവസ്ഥയുമാണു മീനാറിൽ ഇവയുടെ സാന്നിധ്യം ഏറെ വർധിക്കാൻ കാരണം
‘നീലഗിരി കുരങ്ങ്’ എന്ന് അറിയപ്പെടുന്ന ഇവ മറ്റുള്ള കുരങ്ങുകളെക്കാളും വലിപ്പം കുറവാണ്. നല്ല കറുത്ത രോമങ്ങളുള്ള ശരീരമാണ് ഇവയുടെ തലയിലെ രോമങ്ങൾക്ക് സ്വർണ നിറമാണ്. വാലുകൾക്ക് നല്ല നീളമുണ്ട്. കൂട്ടമായിട്ടാണ് സഞ്ചാരം.
മിക്കപ്പോഴും സംഘത്തിൽ അഞ്ചിൽ കുറയാതെ അംഗങ്ങൾ ഉണ്ടാവും. കായ്കനികളും തളിരിലകളുമാണ് പ്രധാന ഭക്ഷണം.
അടുത്ത സമയത്ത് കരിങ്കുരങ്ങുകൾ മരങ്ങളിൽ നിന്ന് നിലത്തിറങ്ങി തുടങ്ങിയതായി വനപാലകരുടെ നിരീക്ഷണം. നിലത്തിറങ്ങി ഭക്ഷണ തേടുന്ന കാഴ്ചകൾ അപൂർവം.
വനത്തിനുള്ളിൽ ഇവയുടെ ആവാസ വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പായാണ് ഈ സൂചനകളെ വിലയിരുത്തുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ കരിങ്കുരങ്ങുകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഗവിയിലാണ്.
50 വർഷത്തിൽ കുറയാതെ ആയുസ്സ് ഉണ്ട്. ഒരു കാലത്ത് വ്യാപകമായി ഇവയെ വേട്ടയാടിയിരുന്നു
Comments
Post a Comment