എന്താണ് ഗ്രാമവണ്ടി ?


ഗ്രാമീണപാതകൾ കീഴടക്കാൻ ഉള്ള കെഎസ്ആർടിസിയുടെ പുതിയ പദ്ധതിയാണ് ഗ്രാമവണ്ടി .തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റൂട്ട് നിശ്ചയിക്കാവുന്ന പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടങ്ങും. ഇന്ധന ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നതിനാൽ പദ്ധതി കൊണ്ട് കെഎസ്ആർടിസിക്ക് ലാഭമുണ്ടാകുമെന്ന് കരുതുന്നു.കെഎസ്ആർടിസിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമാണ് ഗ്രാമവണ്ടി പദ്ധതിയും. തദ്ദേശസ്ഥാപനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ വിട്ടു നൽകും. റൂട്ടുകൾ പഞ്ചായത്തുകൾക്ക് തീരുമാനിക്കാം. ഇന്ധന ചെലവ് പഞ്ചായത്തുകൾ വഹിക്കണം. ഡ്രൈവർ , കണ്ടക്ടർ എന്നിവരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപണി, ഇൻഷ്വറൻസ് ഉൾപ്പെടെ ചെലവ് കെഎസ്ആർടിസി വഹിക്കും. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങൾക്ക് സഹകരിച്ച് പദ്ധതിയിൽ അണിച്ചേരാം. കൂടുതൽ മിനി ബസുകൾ വേണ്ടിവന്നാൽ സ്വകാര്യ ബസുകളുമായി കരാറിലേർപ്പടുമെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയാണ് പദ്ധതിക്ക് ഗ്രാമവണ്ടിയെന്ന എന്ന പേര് നിര്‍ദ്ദേശിച്ചതെന്നതും ശ്രദ്ധേയമാണ്. 

കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് പണചെലവ് ഇല്ലാതെ ലാഭത്തിലാക്കാം എന്നതാണ് ഈ ആശയത്തിൻ്റെ പ്രത്യേകത.ബസുകൾ ഓടുന്ന വിധത്തിലാക്കാനുള്ള പ്രാഥമിക ചെലവ് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആദ്യഘട്ടത്തിൽ കട്ടപ്പുറത്തിരിക്കുന്ന ഒന്നോ , രണ്ടോ ബസുകൾ റൂട്ടിലിറക്കാം.ലാഭത്തിൻ്റെ ഒരുവിഹിതം തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകും. ഈ പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചിതതുക കെ.എസ്.ആർ.ടി.സി യില്‍ ഡെപ്പോസിറ്റ് ചെയ്യണം. ഇതിലൂടെ തന്നെ നല്ലൊരു തുക കോര്‍പ്പറേഷന് ലഭിക്കും. 

വിവാഹമോ , വിവാഹ വാർഷികമോ ,ജന്മദിനമോ ,വിശേഷദിവസങ്ങൾ എന്തുമാകട്ടെ, സദ്യ കൊടുക്കുന്നതു പോലെയും , ജീവകാരുണ്യ പ്രവൃത്തി പോലെയും ഇനി കെ.എസ്.ആർ.ടി.സി ബസ് സർവീസും സ്പോൺസർ ചെയ്യാം. സ്പോ​ൺസറുടെ പേര് ആ ദിവസം ബസിൽ പ്രദർശിപ്പിക്കും. സ്വന്തം ബസ് മാത്രമല്ല, ഓട്ടമില്ലാതെ കിടക്കുന്ന സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്തും ഗ്രാമവണ്ടിയാക്കും.തദ്ദേശസ്ഥാപനം ആവശ്യപ്പെടുന്ന റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടിയിൽ നിരക്ക് സാധാരണ സർവീസിന്റേതും,കെഎസ്ആർടിസിയിൽ ഇപ്പോഴുള്ള ടിക്കറ്റ് ഇളവുകളും കാണും.

കുറഞ്ഞ കരാർ കാലാവധി ഒരു വർഷം‌ ആയിരിക്കും.

യാത്രക്കാർ കുറവായ ഗ്രാമമേഖലകളിൽ ബസ് ഓടിക്കുന്നതിലെ നഷ്ടം നികത്താനാണ് ഗ്രാമവണ്ടികൾ എന്ന ആശയം കെഎസ്ആർടിസി മുന്നോട്ട് വച്ചത്. നടത്തിപ്പിൽ ഇന്ധന ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിച്ചാൽ ബസ് ഇല്ലാത്ത ഏത് മേഖലയിലും കെഎസ്ആർടിസി ബസ് വിട്ട് നൽകും.ഗ്രാമവണ്ടികളില്‍ എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്നവയ്ക്ക് മുന്‍ഗണന നല്‍കും. എംഎല്‍എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും ഭാവിയിൽ പരിഗണിക്കും.ഒരു ദിവസം കുറഞ്ഞത് 150 കിലോ മീറ്റര്‍ ഓടിയാലേ ഗ്രാമവണ്ടികള്‍ നഷ്ടമില്ലാതെ നടത്താനാവൂ. ഒരു പഞ്ചായത്തില്‍ തന്നെ അത് സാദ്ധ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തില്‍ പല പഞ്ചായത്തുകള്‍ ചേര്‍ന്ന് ഇന്ധനച്ചലവ് പങ്കിടുന്ന തരത്തില്‍ സര്‍വ്വീസ് ക്രമീകരിക്കാന്‍ കഴിയും. ജില്ലകള്‍ക്ക് പുറത്തേയ്ക്ക് ഇത്തരം സര്‍വ്വീസ് നീട്ടുന്ന കാര്യവും പരിശോധിക്കും.

യാത്രക്കാരുടെ എണ്ണം അനുസരിച്ച് 18, 24, 28, 32 സീറ്റുകളുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. സ്വകാര്യ വാഹനങ്ങള്‍ ഓരോ വര്‍ഷത്തേയ്ക്കും ലീസിനെടുത്താണ് സര്‍വ്വീസ് നടത്തുന്നത്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതു കൊണ്ടാണ് അനധികൃത പാരലല്‍ സര്‍വ്വീസുകള്‍ നടക്കുന്നതെന്നും ഗ്രാമവണ്ടികളാരംഭിക്കുന്നതോടു കൂടി ഇത്തരം സര്‍വ്വീസുകള്‍ ഇല്ലാതാകുമെന്നും ഗതാഗത വകുപ്പ് കരുതുന്നു.കെഎസ്ആര്‍ടിസിയുടെ യാത്രാ നിരക്കില്‍ നിലവിലുള്ള കണ്‍സെഷനുകള്‍ നില നിര്‍ത്തിയാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. 

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ​​'ഗ്രാ​മ​വ​ണ്ടി' കെ.​എ​സ്.​ആ​ർ.​ടി.​സി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെങ്കി​ലും ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഇ​തു​വ​രെ ​ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളൊ​ന്നും താ​ൽ​​പ​ര്യ​മ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേക്കു​ള്ള മു​ഴു​സ​മ​യ സ​ർ​വി​സാ​യാ​ണ്​ 'ഗ്രാ​മ​വ​ണ്ടി​ക​ളെ' കെ.​എ​സ്.​ആ​ർ.​ടി.​സി വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Comments