വായനലോകം
കുടപ്പന.!
ഇന്ത്യ
ശ്രീലങ്ക
മ്യാന്മർ
എന്നിവടങ്ങളിൽ കണ്ടുവരുന്ന ഒറ്റത്തടി വൃക്ഷം.!
Scientific name:Corypha umbraculifera.
സാവധാനത്തിൽ വളരുന്ന ഈ മരം ഇരുപത് മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.!
കുടയുണ്ടാക്കാനായി ഇതിൻ്റെ ഓലകൾ ഉപയോഗിച്ചിരുന്നതു
കൊണ്ടാണ്
കുടപ്പന എന്ന പേര് വന്നത്.!
ഈ മരത്തിനൊരു പ്രത്രേകതയുണ്ട് പരമാവധി നൂറ് വർഷം ആയുസ്സുളള ഈ മരം തൻ്റെ ജീവിതായുസ്സിൽ ഒരു തവണ മാത്രമേ പൂക്കുകയുള്ളൂ.!
പൂത്തു കഴിഞ്ഞാൽ വവ്വാലും പക്ഷികളും വഴി ആയിരക്കണക്കിനു വിത്തുകൾ ഓരോ ഭാഗത്തേക്കും എത്തിക്കുകയായി കുറേ നാൾ പക്ഷികൾക്കും വവ്വാലുകൾക്കും ഭക്ഷണമായി ഇവയുടെ കായ നിലകൊള്ളുന്നു അതിനു ശേഷം കുടപ്പന നശിക്കുകയാണ് ചെയ്യാറ്.!
ഈ മരത്തിൻ്റെ ഓലയാണ് പഴയകാലത്ത് എഴുത്തോലയായി ഉപയോഗിച്ചിരുന്നത്.!
കുട കൂടാതെ വീടിന് ഓല മെയ്യാനും പായ വിശറി എന്നിവ നിർമ്മിക്കാനും ഓല ഉപയോഗിച്ചിരുന്നു.!
പന പൂത്തയുടനെ കാണ്ഡത്തിൽ നിന്ന് ലഭിക്കുന്ന നൂറ് ഭക്ഷിക്കാൻ കൊള്ളുന്നവയാണ്.!
കടപ്പാട്: ഓൺലൈൻ
Comments
Post a Comment