മുല്ലപ്പെരിയാർ അണക്കെട്ട്.



1887 ൽ നിർമ്മാണം ആരംഭിച്ച് 1895 ഒക്ടോബർ 10 ൻ നിർമ്മാണം പൂർത്തിയാക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്ത് പ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്ന് ഉൽഭവിക്കുന്ന വിവിധ പോഷകനദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു.മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെടുന്ന ഒരു നിശ്ചിതവീതം വെള്ളം തമിഴ്നാടിൽ ജലസേചനത്തിനായും വൈദ്യുത നിർമ്മാണത്തിനായും ഉപയോഗിക്കുന്നത്. അണക്കെട്ടിന്റെ പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് തമിഴ്നാട്ടിലേക്ക് ജലം കൊണ്ടുപോകുന്നത്.

 കേരളത്തിൽ ഉടനീളം വാർത്തകളിൽ നിറഞ്ഞു നിന്നു മനുഷ്യരെ ആശങ്കയിലാക്കുന്ന പ്രധാന ഘടകം മുല്ലപ്പെരിയാർ ഡാം ആണ്. 125 വർഷങ്ങൾക്ക് മുൻപ് പണിത ഈ ഡാമിന്റെ കാലാവധി പരമാവധി 45, 50 കൊല്ലം ആണെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചു പറഞ്ഞിട്ടും കാലം ഇത്രയായി ഈ ഡാം ഡീ കമ്മീഷൻ ചെയ്യാൻ ഉള്ള യാതൊരു മുൻകൈയും കണ്ടിട്ടില്ല.


എപ്പോൾ മഴ പെയ്താലും ആളുകൾ പറയുന്നതാണ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന്. ഇത്രയും നാൾ പൊട്ടി ഇല്ലല്ലോ എന്ന് സമാധാനത്തോടെ ഇരിക്കുമ്പോഴും നമ്മൾ ഓർക്കുന്നില്ല ഇത് പൊട്ടിയാൽ കേരളത്തിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾ എന്തുമാത്രം ആണെന്ന്. കേരളം എന്ന സംസ്ഥാനത്തിന്റെ മുക്കാൽഭാഗവും തുടച്ചുനീക്കാൻ മാത്രം പോന്ന വെള്ളം ആ ഡാമിന്റെ ഭിത്തികൾക്ക് അകത്ത് ഉണ്ട്.

നമ്മൾ പ്രതികരിക്കാതെ ഇരിക്കും തോറും ഈ വിഷയത്തിനോട് കൂടുതൽ അവഗണന രാഷ്ട്രീയ പാർട്ടികൾ കാണിക്കും. നമ്മുടെ ജീവന് ഭീഷണിയായ എന്തിനേയും എതിർക്കാൻ നമുക്ക് അവകാശമുണ്ട്. ഇവിടെ സാമ്പത്തികലാഭം അല്ല, നിലനിൽപ്പാണ് പ്രധാനം

Comments