കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
നിങ്ങൾ ഫുട്ബോൾ കളിക്കുന്ന ആളുകളല്ലേ.നിങ്ങൾ കളിക്കുമ്പോൾ ഇതും കൂടെ ഉൾപെടുത്തുക..
🔘കളിക്കുന്ന ദിവസം സ്റ്റാമിന... അഥവാ ബോഡി ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തുക.
🔘മിതമായ ഭക്ഷണം കഴിക്കുക
🔘അര മണിക്കൂർ മുമ്പായി കൂടുതൽ വെള്ളം കുടിക്കുക
🔘വാർമിംഗ് അപ്പ് ചെയ്യുക... അല്ലെങ്കിൽ ഇഞ്ചുറിക്ക് കൂടുതൽ സാധ്യത
🔘കളിക്കാൻ തുടങ്ങും മുമ്പ് കൃത്യമായ ശ്വാസം എടുക്കുക. കോൺഫിഡൻസ് കൂടാൻ കാരണം ആവുന്നു.
🔘പുകവലി ഒഴിവാക്കുക... ഇല്ലെങ്ങി മരിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് 100 തവണ എങ്കിലും ഖേദിക്കും. പുകവലി മൂലം ഹൃദയമിടിപ്പ് കൂടുന്നു. അത് കാരണമായി വേഗത്തിൽ ശരീരം തളരാൻ സത്യത കൂടുന്നു.
🔘പുകവലിച്ച ശേഷം കളിക്കരുത്.പെട്ടെന്നുണ്ടാകുന്ന വീഴ്ചയിൽ മരണം വരെ സംഭവിക്കാൻ കാരണമാവുന്നു.
🔘എതിർ ടീം അംഗങ്ങളുടെ കളിയിലേക്ക് നോക്കരുത്. അവരുടെ കാലുകളിലേക്ക് മാത്രം ശ്രദ്ധിക്കുക.
🔘എതിർ ടീം കളിക്കാരുടെ വീക്ക് ഫുട്ട് കണ്ടെത്തുക.
🔘നമ്മുടെ ടീമിലെ മറ്റുള്ള കളിക്കാരെ ആവുന്ന വിധത്തിൽ മോട്ടിവേറ്റ് ചെയ്യുക.
🔘ടീമിൽ ഒത്തുരുമ ഉണ്ടാക്കുക... അല്ലെങ്കിൽ കളിക്കുന്നത് വെറും സമയ നഷ്ട്ടം.
🔘ബൂട്ട് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഒരിക്കലും വാങ്ങിക്കരുത്. മറിച്ചു നിങ്ങളുടെ കാലുകൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കുക.
🔘ഫുട്ബോൾ താരങ്ങളെ പോലെ എനിക്കും കളിക്കണം എന്ന് ചിന്തിക്കുന്നതിന് മുന്നേ നിങ്ങൾ നിങ്ങളായി കളിക്കാൻ ശ്രമിക്കുക.
🔘പ്രൊഫഷണൽ പ്ലയെര്സ് ഡ്രസ്സ് ചെയ്യുന്ന പോലെയോ അല്ലെങ്കി കിറ്റ് ചെയ്യുന്ന പോലെയോ നിങ്ങൾ ചെയ്യരുത്. നിങ്ങൾ നിങ്ങളുടേതായ കളി ശൈലി കൊണ്ട് വരുക.
🔘വെറുതെ ഗ്രൗണ്ടിൽ ഓടി കളിച് സ്റ്റാമിന ചെലവഴിക്കാതെ അവശത്തിന് മാത്രം റൺ ചെയ്യുക.
🔘പ്രധാനമായും നിങ്ങൾ പൊസിഷൻ കീപ് ചെയ്യുക.
🔘ബബ്ൾഗും പോലത്ത മധുരവർഗ്ഗങ്ങൾ കളിയിൽ വായയിൽ വെക്കാൻ പാടില്ല..
🔘വായയിൽ വരുന്ന തുപ്പൽ തുപ്പി കളയാതിരിക്കുക... അത് എപ്പോഴും നല്ലതാണ്. കഫം തീര്ച്ചയായും പുറത്തേക്ക് കളയുക.
🔘ശ്വാസം ഇടക്ക് ഇടക്ക് എടുക്കുക. മൂക്കിലൂടെ ശ്വാസം എടുക്കുക... വായയിലൂടെ പുറത്തേക്ക് കളയുക.
🔘കളിക്കുന്നതിന് മുന്നേ കയ്യ് വിരലുകൾ ഞൊടിക്കുക. അത് കളിക്കാനുള്ള താല്പര്യം വർധിപ്പിക്കുന്നു.
🔘എപ്പോളും ഓടി കൊണ്ടിരിക്കാതിരിക്കാൻ ശ്റമിക്കുക.. നടക്കാൻ ശ്രമിക്കുക.
🔘ക്ഷീണം തോന്നുമ്പോൾ സ്പീഡ് കുറച്ചു കാൽ ഊന്നി നടക്കാൻ ശ്രമിക്കുക... അപ്പോഴേക്കും ശ്വാസം വീണ്ടെടുക്കുക.
🔘കളിക്കുന്നതിനിടയിൽ എപ്പോളും തല ഉയർത്തി പരിശീലിക്കുക. ഒരു ആഴ്ച അങ്ങനെ കളിച് നൊക്കൂ... ഒരുപാട് മാറ്റം കാണാം.
🔘നടക്കുന്നതിനിടയിൽ എതിർ ടീം കളിക്കാരെ നിരീക്ഷിക്കുക..
🔘എതിർ ടീമിലെ അപകടകാരിയായ പ്ലേയേറെ മാർക്ക് ചെയ്യുക.
⚽ കളിയിലുള്ള വഴക്ക് ഒഴിവാക്കുക. ഒരുപാട് എനർജി ഇതു മൂലം ഇല്ലാതാവുന്നു.
⚽ എപ്പോളും ശാന്തനാവുക. ബുദ്ധി വർക്ക് ചെയ്യാൻ ഇതു മൂലം സാധിച്ചിരിക്കും
⚽ ദേഷ്യത്തോടെ കളിക്കാനിറങ്ങരുത്.. അപ്പോൾ ബുദ്ധി ഉപയോഗിക്കാൻ കഴിയാതെ വരുന്നു.
🔘ഡ്രിബിൽ ചെയ്യുന്നതിനിടക്ക് ബോൾ മിസ്സ് അയാൾ ശാന്തനായി ബോൾ തിരികെ വാങ്ങിക്കാൻ ശ്രമിക്കുക. മറിച്ചാണെങ്കിൽ ഇഞ്ചുറിക്ക് കാരണമാവുന്നു. മാത്രമല്ല വീണ്ടെടുക്കാനുള്ള കഴിവ് ഇല്ലാതെയാവുന്നു.
⚽ ഏകദേശം 30 sec കൂടുമ്പോൾ 10 sec നടക്കുക. നടക്കുമ്പോൾ ഗ്രൗണ്ടിൽ അപ്പോഴുള്ള അവസ്ഥ മനസിലാക്കുക
⚽ ബോൾ കിട്ടിയാൽ തല ഉയർത്തി വലത് ഭാഗത്തേക്കും ഇടത് ഭാഗത്തേക്കും നോക്കി ഗ്രൗണ്ടിന്റെ പിക്ചർ മനസ്സിൽ ഉറപ്പിക്കുക.
🔘റഫ് കളിക്കാതിരിക്കുക.
🔘ബോൾ കിട്ടിയാൽ ബോളുമായി ഓടരുത്. അവസ്ഥ നോക്കി മാത്രം മുന്നോട്ടു പോവുക.
🔘ഓരോ ബോൾ കിട്ടുമ്പോൾ ഞൻ നല്ലൊരു മൂവേമെന്റ് നടത്തുമെന്ന് ഉറപ്പിക്കുക.
🔘കളിക്കുമ്പോൾ ഒരിക്കെ പോലും പുറത്തേക്ക് ശ്രദ്ധ തിരിയരുത്. അത് മനസ്സ് മാറാൻ കാരണമാവുന്നു.
🔘കൂടുതൽ അവസരണങ്ങൾ സൃഷ്ട്ടിക്കുക.
🔘പോസ്റ്റിന് മുന്നിൽ ഒന്നും നോക്കരുത്. മികച്ച ഷോട്ടുകൾ കൊണ്ട് വരിക
⚽ വിങ്ങുകളിൽ നിന്ന് ക്രോസ്സുകൾ നൽകുക.
⚽ ദൈവം ഒരു കളിയിൽ എല്ലാ കളിക്കാർക്കും ഒരു അവസരമെങ്കിലും നൽകും. അത് ഉറപ്പായ കാര്യമാണ്. അത് മുതലാക്കുക
⚽ നല്ല ഭാവി ആഗ്രഹിക്കുന്നുവെങ്കിൽ അവസരം തേടി പോവുക... ഇങ്ങോട്ട് വരുമെന്ന് കരുതരുത്.
🔘എപ്പോളും ഒപ്പം കളിക്കാൻ ഒരു പ്ലേയേറെ പ്രതേകം കണ്ടെത്തുക. അവനുമായി പ്ലാൻ ചെയ്യുക.
🔘ഒരു കളിയിൽ ട്രൈബ്ബ്ലിങ്, ക്രോസിങ്, ഷോട്ട്, പാസിംഗ്, നല്ലൊരു റണ്ണിംങ് എന്നിവ കൊണ്ട് വരുക...
⚽ സഹ കളിക്കാരുമായി സംസാരിച്ചു കളിക്കുക. വിളിച്ചു കലിപ്പിക്കുക. മൗനം പാലിക്കരുത്. എങ്കിലേ കളി നടക്കുകയുള്ളൂ.
⚽ ഓരോ മൂവേമെന്റ്കളും എന്ധെങ്കിലും ചെയ്യാൻ കഴിയും എന്ന് മനസ്സ് കൊണ്ട് ഉറപ്പ് ഉണ്ടാകുക.
⚽ ജയിക്കാൻ വേണ്ടിയല്ലെങ്കിലും തോൽക്കാതിരിക്കാൻ ശ്രമിക്കുക.
🔘കളി കഴിഞ്ഞയുടനെ വെള്ളം കുടിക്കരുത്.. ക്ഷീണം പൂർണമായും വിട്ട് പോയതിന് ശേഷം മാത്രം കുടിക്കുക.
🔘കളി കഴിഞ്ഞായുടനെയുള്ള പുകവലി അപകടകരമാണ്. ഹൃദയമിടിപ്പ് നിലക്കാത്ത നേരത്തുള്ള പുകവലി അപകടമാണ്.
👌👏
ReplyDelete