നാവിൽ തൊലിപൊട്ടുന്നുണ്ടോ?, എങ്കിൽ നിസാരമായി തള്ളിക്കളയാനാകില്ല’; സൂക്ഷിക്കണം ഈ ലക്ഷണങ്ങളെ

നാവും വായ്ക്കകത്തെ ശ്ലേഷ്മസ്തരവും ജീവികളുെട ആന്തരിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതാണെന്നു പണ്ടുമുതൽക്കേ തന്നെ അറിവുള്ളതാണ്. പണ്ടുള്ള ഡോക്ടർമാരും െെവദ്യന്മാരും നാവും കണ്ണും നാഡിമിടിപ്പും മാത്രം നോക്കി രോഗികൾക്കു ചികിത്സ നിശ്ചയിക്കാറുണ്ടായിരുന്നു.

നാവിന്റെ മുകൾ ഭാഗം രസമുകുളങ്ങൾ (Taste buds) നിറഞ്ഞതാണ്. മുൻഭാഗങ്ങളിൽ െെഫലിഫോം (Filiform), ഫഞ്ജിഫോം (Fungiform) എന്നിവയും പുറകിലെ മൂന്നിലൊന്നു ഭാഗത്തേക്കു നീങ്ങുമ്പോൾ വലുപ്പം കൂടിയ സർക്കംവലേറ്റ് (Circumvallate) രസമുകുളങ്ങൾ കാണുന്നു. നാവിന്റെ വശങ്ങളിലെ അരികുകളിൽ ഫോളിയേറ്റ് പാപ്പില്ലെയും

നാവിന്റെ വലുപ്പകൂടുതൽ

ജനിതകമോ രോഗാവസ്ഥകളുെട ഭാഗമായോ കാണുന്ന അവസ്ഥയാണ് നാവിന്റെ വലുപ്പം കൂടുതലുള്ള മാക്രോഗ്ലേസിയ എന്ന ലക്ഷണം. ചില ഹോർമോണുകളുടെ വ്യതിയാനം കൊണ്ടുള്ള അക്രോമെഗാലി, മിക്സെഡീമ, അെെമലേയിഡോസിസ് എന്നിവയുടെ ലക്ഷണമായും വളർച്ചാ പ്രശ്നങ്ങളായ ഡൗൺ സിൻഡ്രോം, ക്രെറ്റിനിസം എന്നിവയുടെ ശരീരവൈകല്യങ്ങളിൽ ഒന്നായും മാക്രോഗ്ലേസിയ കാണുന്നു.

നിസ്സാര മുറിവ് മുതൽ മരുന്ന് അലർജി വരെ

നാവിലും വായിലെ മറ്റു പലയിടങ്ങളിലും വരാവുന്ന വ്രണങ്ങളും (Oral ulcers) നാവിന്റെ ഉപരിതലത്തിലെ തൊലി നീങ്ങി ചുവന്നു വിങ്ങിയ അവസ്ഥയും (stomatitis) നിസ്സാര മുറിവുകൾ കൊണ്ടോ മരുന്നുകളോടോ ഭക്ഷണത്തോടോ ഉള്ള അലർജി കൊണ്ടോ മാനസിക പിരിമുറുക്കം കൊണ്ടോ ഉണ്ടാകാം.രണ്ടാഴ്ചയിലും കൂടുതൽ ഇത്തരം വ്രണങ്ങളും സ്റ്റോമറ്റൈറ്റിസ് അവസ്ഥയും സുഖപ്പെട്ടില്ലെങ്കിൽ ബയോപ്സി എടുത്തു കാൻസർ അല്ലെന്ന് ഉറപ്പിക്കേണ്ടിവരും.

വൻകുടലിനെ ബാധിക്കുന്ന ക്രോൺസ് രോഗം, അൾസറേറ്റീവ് കോെെളറ്റിസ് എന്നിവയുടെയോ, െബഷെറ്റ്സ് സിൻഡ്രോം, ഹേർപ്പിസ് സിംപ്ലക്സ് എന്നീ രോഗാവസ്ഥകളുടെയോ ഭാഗമായും വായിൽ വ്രണം കാണപ്പെടാം. ധാതുക്കൾ, വൈറ്റമിനുകൾ, ഫോളിക് ആസിഡ് ഇവയുടെ കുറവ് ആഫ്ത്തസ് അൾസറുകൾ വരുത്താം. ബീഫിന്റേതുപോലുള്ള ചുവന്ന നിറത്തിലുള്ള നാവ് ഇത്തരം അവസ്ഥകളിൽ കാണാം. നാവിനു പൊള്ളൽ അനുഭവപ്പെടുകയും ചെയ്യും. വൈറ്റമിൻ B2, B3 എന്നിവയുടെയും കുറവും നാവിലെ തൊലി നീങ്ങി ചുവന്ന നിറത്തിൽ ഗ്ലോെെസറ്റിസ് അവസ്ഥയുണ്ടാക്കും.

ഹൃദയവും നാവും

ഹൃദയത്തിന്റെ വലതുവശത്തെ ഹാർട്ട് െഫയ് ലിയറിന്റെ ഭാഗമായി ചുവന്നു നീലിച്ച തടിച്ച നാവും ഇടതുവശത്തു സംഭവിക്കുന്നതിനു മറ്റൊരു വ്യത്യസ്ത നിറത്തിലുള്ള വലുപ്പം കുറവുള്ള നാവും കാണാം. കരൾ വീക്കത്തിന്റെ ഭാഗമായി കാണുന്നത് അത്രോഫിക് ഗ്ലോസൈറ്റിസ് (ചുരുങ്ങിയ നാവ്) എന്ന അവസ്ഥയാണ്.

സിഫിലിസ് (ബാക്ടീരിയ കാരണം ഉണ്ടാകുന്ന ലൈംഗിക സാംക്രമിക േരാഗം) എന്ന ഗുരുതരമായ രോഗത്തിന്റെ ഭാഗമായി നാവിനു മുകളിൽ നീളത്തിലുള്ള വിള്ളലുകൾ കാണാം.

നാവിലെ പൂപ്പൽബാധ

നാവിലെ പൂപ്പൽബാധ പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഒന്നാണ്. പ്രമേഹം, എയ്ഡ്സ് രോഗം, സ്റ്റീറോയ്ഡ് ചികിത്സ, ആന്റിബയോട്ടിക് ചികിത്സ, കാൻസർ, കീമോതെറപ്പി എന്നിവയാണു കാരണങ്ങൾ.

നാവിന്മേൽ വെളുത്ത പാടപോലെ പറ്റിപ്പിടിച്ചു കാണുന്നതിനെ ലൂക്കോപ്ലാക്കിയ എന്നാണ് പറയുന്നത്. കാൻസറിനു മുന്നോടിയായി കാണാവുന്ന ലക്ഷണമാണിത്. ബയോപ്സിയിലൂെട േരാഗം നിർണയിക്കാം. എറിത്രോപ്ലാക്കിയ എന്ന് അറിയപ്പെടുന്ന, നാവിൽ കാണുന്ന ചുവന്ന പാട കാൻസറായി മാറാം.

നാവിന്റെ ചലനശേഷി പരിശോധിക്കുമ്പോൾ നാവിന്റെ ബലക്കുറവും നാവിന്റെ പേശികളുടെ മെലിച്ചിലും പിടച്ചിലും കാണാറുണ്ട്. ഇത് മോട്ടോർ ന്യൂറോൺ ഡിസീസ് രോഗത്തിന്റെ ആദ്യലക്ഷണമാകാം. രക്തക്കുറവുകൊണ്ടുള്ള വിളർച്ചയും നാവിൽ പ്രതിഫലിക്കാം.

കടപ്പാട്: ഓൺലൈൻ

Comments