പാദം മസാജ് ചെയ്താലുള്ള ഗുണങ്ങള്‍ അറിയൂ. (Advantage of massage in foot)

ഉറങ്ങുന്നതിനു മുന്‍പ് പാദം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.കിടക്കും മുന്‍പ് പാദം മസാജ് ചെയ്യേണ്ടത് എന്തു കൊണ്ടാണെന്നറിയൂ

പാദം മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.കിടക്കും മുന്‍പ് ഇളംചൂടുള്ള വെളിച്ചെണ്ണ കൊണ്ട് പാദമുഴിയുന്നത് നാഡികള്‍ക്ക് നല്ലതാണ്. ഇത് കാലിനുള്ള വേദനയും മറ്റു പ്രശ്‌നങ്ങളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കും.കിടക്കും മുന്‍പ് പാദം മസാജ് ചെയ്യുന്നത് നല്ല മൂഡ് നല്‍കും. നല്ല ഉറക്കം നല്‍കും. സ്വാഭാവികമായി ബിപി കുറയ്ക്കും.

പാദം മസാജ് ചെയ്യുന്നതു കൊണ്ട് ലാക്ടിക് ആസിഡ് മസില്‍ കോശങ്ങളില്‍ നിന്നും നീക്കാന്‍ സാധിയ്ക്കും. ലാക്ടിക് ആസിഡ് ശരീരത്തിലുള്ളത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.പാദം മസാജ് എല്ലാ തരത്തിലുമുള്ള സന്ധിവേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും 15 മിനിറ്റ് കാല്‍ തടവുന്നത്. പ്രത്യേകിച്ചു കിടക്കും മുന്‍പ്. ഇത് തലച്ചോറിലെ നാഡികളെ ശാന്തമാക്കും.ഗര്‍ഭകാലത്ത് കാല്‍ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

Comments