വൈദ്യുതി ബില്ല് വായിക്കാം.നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്

 ** !

പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.


ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും...


നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.


1.Customer care number - വിളിക്കാം 

2. Section number - കണക്ഷൻ ഉള്ള സെക്ഷൻ 

3. Section office and Phone number 

4. Bar code 


5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും. 


6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്. 


7. Name - കൺസ്യൂമറുടെ പേര് 


8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ. 


9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line

 ( Light Tension ) 415 V/ 230 V.  


10. Bill Area / Day / - Area ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ. 


11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്. 


12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും. 


13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും. 


14. 15. Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ). 


16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക. 


17. Meter ( MM ) status - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ 

OK - Meter good 

SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം. 

DG - Meter in Damage 

DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും. 


18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ). 


19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts. 


20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ). 


21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി. 


22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി. 


23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor. 


24. Current Reading 

Unit 

kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase. 


ഇതിൽ വരിയായി കാണുന്നത് 


24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ് 

25. Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ് 

26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.


 Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്. 


27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം. 


27 A. Bill calculation - ബിൽ തുകയുടെ split up 


28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്. 


29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും. 


30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.

Comments