ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം
രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.
പ്രത്യേകത
ഒരു മോളിന്റെ അളവ്യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു.
മറ്റ് ചില ആചാരങ്ങൾ
ചില വിദ്യാലങ്ങൾ ഒക്ടോബർ 23നു അടുപ്പിച്ച് മോൾ ആഴ്ച തന്നെ ആചരിക്കാറുണ്ട്.
അമേരിക്കൻ കെമിക്കല്‍ സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് നടത്തിവരുന്നു.
Comments
Post a Comment