Posts

എന്താണ് ബാക്കപ്പ്?SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?. | VAYANALOKAM

Image
കുടുംബ ഫോട്ടോകൾ, ഹോം വിഡിയോകൾ, പിഡിഎഫ്, ടെക്സ്റ്റ് രൂപത്തിലുള്ള വിവിധ രേഖകൾ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരിടത്ത് (കംപ്യൂട്ടർ അല്ലെങ്കിൽ ഫോൺ) സൂക്ഷിക്കുന്നതിനുപകരം എല്ലാറ്റിന്റെയും ഒരു പകർപ്പ് മറ്റെവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയാണ് ബാക്കപ്പ് എന്നു വിശേഷിപ്പിക്കുന്നത്. ഫയലുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും , നഷ്ടപ്പെട്ടവ വീണ്ടെടുക്കാനുള്ള പ്രയാസവുമാണ് ബാക്കപ്പിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത്. ലോകമാകെ നോക്കുമ്പോൾ ഓരോ മിനിറ്റിലും 113 ഫോണുകൾ മോഷ്ടിക്കപ്പെടുകയോ , നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നാണ് കണക്കുകൾ.  21% ആളുകൾ തങ്ങളുടെ ഡേറ്റയുടെ ബാക്കപ്പ് ഉണ്ടാക്കിയിട്ടില്ല. ലോകത്താകെയുള്ള കംപ്യൂട്ടറുകളിൽ 30% മാൽവെയർ ബാധിച്ചിരിക്കുന്നു. അതേ സമയം, ഡേറ്റാ നഷ്ടത്തിൽ 29% അപകടം മൂലമാണ് സംഭവിക്കുന്നത്. ഇവയെല്ലാം ഡേറ്റ ബാക്കപ്പ് ചെയ്തു വയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. ബാക്കപ്പ് സംവിധാനങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്.  ഓൺലൈനും  ഓഫ്‍ലൈനും.  ഇന്റർനെറ്റ് വഴി ക്ലൗഡ് സംഭരണികളിൽ നമ്മുടെ ഡേറ്റയുടെ പകർപ്പെടുത്തു സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ...

Incredible technology from Israel. | VAYANALOKAM

They are again on top of innovation. This helps visually impaired people to see everything as we do. The brand ambassador is Lionel Messi... or Cam My Eye. Amazing innovation, Hats off to the scientists who have invented . I think this is the most useful innovation to the humankind 🙏

⛈⛈ മഴ/കേരളം ⛈⛈

🍀ആസ്ഥാനങ്ങൾ🍀. - വായനാലോകം

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ 🌱മാർക്കറ്റ് ഫെഡ് 👉ഗാന്ധിഭവൻ (കൊച്ചി) 🌱കേര ഫെഡ് 👉തിരുവനന്തപുരം 🌱സെറി ഫെഡ് 👉പട്ടം 🌱ബീഫെഡ് 👉പാപ്പനംകോട്  🌱ടിഷ്യുകൾച്ചർ ഗവേഷണ കേന്ദ്രം 👉പാലോട് 🌱അഗ്രോണമിക് റിസർച്ച് സെന്റർ 👉ചാലക്കുടി 🌱അടയ്ക്ക ഗവേഷണ കേന്ദ്രം 👉പാലക്കാട്, പീച്ചി, തിരുവനന്തപുരം

എന്താണ് റേഡിയോ കോളർ ? എങ്ങനെയാണ് ഇത് ആനയെ ധരിപ്പിക്കുന്നത്?. - VAYANALOKAM

കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ജിപിഎസ് ഉപയോഗിച്ചു നിരീക്ഷിക്കുന്ന സംവിധാനമാണു റേഡിയോ കോളർ. റബർ കൊണ്ടുള്ള ബെൽറ്റാണു റേഡിയോ കോളർ. നശിച്ചു പോകാതിരിക്കാനും , ആനകൾക്കു മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാതിരിക്കാനുമായി റബർ കൊണ്ടാണ് റേ‍ഡിയോ കോളർ നിർമിക്കുന്നത്.ഏകദേശം 8 കിലോ ഭാരമുള്ള ഇവ ആനയുടെ കഴുത്തിൽ ഘടിപ്പിക്കുന്നു.അഞ്ചു വർഷത്തോളം ഒരു റേഡിയോ കോളർ ഉപയോഗിക്കാനാവും . മൃഗങ്ങളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ 1964ലാണ് ആദ്യമായി റേഡിയോ കോളർ സംവിധാനം ഉപയോഗിച്ചത്. മയക്കുവെടി വച്ച ശേഷമാണ് കാട്ടാനയുടെ കഴുത്തിൽ കോളർ ധരിപ്പിക്കുക. റേഡിയോ കോളറിൽ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത്– ജിപിഎസ്, ജിഎസ്എം. വന്യമൃഗത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കാനാണ് ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം). ജിഎസ്എം എന്നാൽ ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ. ആന എന്താണ് ചെയ്യുന്നതെന്നും (ഓട്ടം, നടത്തം, ഭക്ഷണം മുതലായവ) കൃത്യമായി മനസ്സിലാക്കാൻ കോളറിൽ ഒരു ആക്സിലറോമീറ്ററും ഘടിപ്പിക്കുന്നു. 10 വർഷത്തോളം നിൽക്കുന്ന ബാറ്ററികളും റേഡിയോ കോളറിലുണ്ടാവും. രണ്ടു ലക്ഷം മുതൽ 5 ലക്ഷം വരെ വില വരുന്ന റേഡിയോ കോളറുകൾ ലഭ്യമ...

HUMAN ANATOMY - VAYANALOKAM

Image
മൂന്നാംതരം മുതൽ പത്താംതരം വരെ ഉപയോഗിക്കാവുന്ന ഒരു മികച്ച ഭാഗം. ആമുഖം പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ, മനുഷ്യ ശരീര പഠനം കേവലം ചികിത്സാലക്ഷ്യം വെച്ച് കൊണ്ട്മാത്രമുള്ളതല്ല. ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന ജീവി വർഗ്ഗം എന്ന നിലയിൽ നമ്മുടെ ശരീരത്തിന്റെ ഘടനയെ കുറിച്ചും പ്രവർത്തന ക്ഷമതയെ സംബന്ധിച്ചും വ്യക്തമായ ധാരണ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ടതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതോടൊപ്പം ശരീരത്തെ സ്വാധീനി ക്കുന്ന വിവിധ തലത്തിലുള്ള വ്യവസ്ഥകളും കൃത്യതയോടെ വിവരിക്കുന്നു. ഈ ഒരു ഭാഗം തയ്യാറാക്കിയത് 5-ാം തരം മുതൽ ശരീരപഠനം തുടങ്ങുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ ക്ലാസ്സുകളിലും വിശദമായ പഠനത്തിനു ഉപയോഗിക്കാവുന്നതാണ് എന്നത് നിസ്തർക്കമാണ്. വായനാലോകം തയ്യാർ ചെയത ഇത്തരത്തിലുള്ള ഒരു ഭാഗം നിങ്ങൾക്ക് പുസ്തകശാലയിൽ ലഭ്യമല്ല എന്നതും ഈ ഒരു ഭാഗത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.            വായനാലോകം 🄿🄾🅂🅃.🄲🅁🄴🄰🅃🄴🄳.🅅🄰🅈🄰🄽🄰🄻🄾🄺🄰🄼 പേശി വിന്യാസം ശരീരത്തിന്റെ സർവ്വ ചലനങ്ങളും സാധ്യമാക്കുന്ന സുപ്രധാന ധർമ്മമാണ്പേശികൾ നിർവ്വഹിക്കുന്നത്. ശരീരത്തിന്റെ ഗ...

നെല്ലിയാമ്പതി ഹിൽസ്, പാലക്കാട്.

Image
കയറ്റം എത്ര കഠിനമായോ അത്രയും മധുരം സമ്മാനിക്കും. നെല്ലിയാമ്പതി മലനിരകളുടെ കാര്യത്തിൽ ഇത് സത്യമാണ്. നെന്മാറ പട്ടണത്തിൽ നിന്ന് ആരംഭിക്കുന്ന ഡ്രൈവിന് 10 ഓളം ഹെയർപിൻ വളവുകൾ ഉണ്ട്, ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരാൾ വിലപേശണം, പക്ഷേ കാഴ്ച അതിനുള്ളതിനേക്കാൾ കൂടുതലാണ്. ഈ പാതയിൽ സ്ഥിതി ചെയ്യുന്ന പോത്തുണ്ടി ഡാം ഒരു മികച്ച ഫാമിലി പിക്നിക് സ്പോട്ട് കൂടിയാണ്. ഈ റൂട്ടിൽ പാലക്കാട് ജില്ലയുടെ മുഴുവൻ മനോഹരമായ കാഴ്ച്ച ലഭിക്കും, എന്തുവിലകൊടുത്തും നടത്തേണ്ട ഒരു യാത്രയാണിത്. തെക്കുപടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ നെല്ലിയാമ്പതി ഫോറസ്റ്റ് റിസർവിനുള്ളിലെ ഒരു ഹിൽ സ്റ്റേഷനാണ് നെല്ലിയാമ്പതി. പശ്ചിമഘട്ടത്തിലെ നിബിഡവനങ്ങളിലൂടെ കടന്നുപോകുന്ന ഇതിലേക്കുള്ള റോഡ് നിരവധി ഹെയർപിൻ വളവുകൾക്ക് പേരുകേട്ടതാണ്. പടിഞ്ഞാറ് കേശവൻ പാറ, സമീപത്തുള്ള തേയിലത്തോട്ടങ്ങളുടെ കാഴ്ചകളുള്ള ഒരു പ്രധാന പോയിന്റാണ്. പടിഞ്ഞാറ് മാറിയാണ് 19-ാം നൂറ്റാണ്ടിലെ പോത്തുണ്ടി അണക്കെട്ട്. വടക്കുകിഴക്കാണ് സീതാർകുണ്ട് വ്യൂപോയിന്റ്, സമീപത്തായി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. കടപ്പാട് : ഓൺലൈൻ